Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂയോര്‍ക്കിലെ മലയാളിയുടെ കൊട്ടാരം കണ്ടുകെട്ടാന്‍ ഉത്തരവ്

ന്യൂയോര്‍ക്: അമേരിക്കയിലെ കൊട്ടാരസദൃശമായ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മലയാളിയായ ആനി ജോര്‍ജിന് നഷ്ടമാകും. അനധികൃതമായി യുഎസിലെത്തിയ മലയാളി വീട്ടുജോലിക്കാരിയെക്കൊണ്ട് അടിമപ്പണി ചെയ്യിച്ചെന്ന കുറ്റത്തിനു പിടിയിലായ വിധവയായ മലയാളി കോടീശ്വരിയുടെ കൊട്ടാരവീടു കണ്ടുകെട്ടാന്‍ സെക്കന്‍ഡ് സര്‍ക്യൂട്ട് ഓഫ് അപ്പീല്‍സിലെ ജഡ്ജിമാരുടെ മൂന്നംഗ പാനല്‍ കഴിഞ്ഞദിവസം ഉത്തരവിട്ടു

യുഎസിലെ പ്രമുഖ മലയാളി വ്യവസായി ആയിരുന്ന പത്തനംതിട്ട കോഴഞ്ചേരി സ്വദേശി മത്തായി കോലത്ത് ജോര്‍ജിന്റെ ഭാര്യയാണു സജിമോള്‍ ജോര്‍ജ് എന്ന ആനി. ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലെ റെക്‌സ്‌ഫോഡില്‍ മൊഹാവ്ക്ക് നദിക്കരയിലെ 12 ഏക്കര്‍ സ്ഥലത്താണ് ആനിയുടെ കൊട്ടാരസദൃശമായ വീട്.

america

ലെന്റോക് എന്ന 30,000 അടി വിസ്തീര്‍ണവും 34 മുറികളുമുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ആനി ജോര്‍ജിനല്‌ളെന്ന് 2013ല്‍ കീഴ്‌കോടതി വിധിച്ചിരുന്നു.കെട്ടിടം സര്‍ക്കാറിന് വിട്ടുനല്‍കണമെന്നായിരുന്നു വിധി. ഇതിനെതിരെ ആനി ജോര്‍ജ് നല്‍കിയ അപ്പീലാണ് ഉന്നത കോടതി കഴിഞ്ഞദിവസം തള്ളിയത്.വീട്ടുവേലക്കായി വത്സമ്മ മത്തായിയെ നിയമവിരുദ്ധമായി കൂട്ടികൊണ്ടുവന്നുവെന്നാണ് ആനി ജോര്‍ജിനുമേല്‍ ചുമത്തിയ മുഖ്യകുറ്റം.

ദിവസവും 17 മണിക്കൂര്‍ വത്സമ്മയെ പണിയെടുപ്പിച്ചെന്നും ആറുവര്‍ഷത്തോളം ഇടുങ്ങിയ മുറിയില്‍ താമസിപ്പിച്ചെന്നും കോടതി കണ്ടത്തെിയിരുന്നു. പ്രതിമാസം 1000 ഡോളര്‍ വേതനമായി നല്കാമെന്ന വാഗ്ദാനത്തിലാണ് വീട്ടുവേലക്കായി വത്സമ്മയെ കൊണ്ടുവന്നത് പക്ഷേ, ആറു വര്‍ഷത്തോളം ജോലിയെടുത്തിട്ടും വല്‍സമ്മയ്ക്ക് ആകെ ലഭിച്ചതു 16 ലക്ഷം രൂപ. ഹോട്ടല്‍ വ്യവസായിയായിരുന്ന മത്തായി 2009ല്‍ ചെറു സ്വകാര്യവിമാനം നദിയില്‍ തകര്‍ന്നുവീണാണു മരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+