ചാരിറ്റി ഫണ്ടില്‍ തിരിമറി, ഖാലിദ സിയ അഞ്ചുവര്‍ഷം അഴിയെണ്ണും, തിരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല

  • Written By: Vaisakhan
Subscribe to Oneindia Malayalam

ധാക്ക: ബംഗ്ലാദേശിന്റെ മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ അഴിമതി കേസില്‍ കുറ്റക്കാരിയെന്ന് കോടതി. അഞ്ചുവര്‍ഷമാണ് കോടതി അവര്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. അനാഥാലയ ട്രസ്റ്റിന് വേണ്ടി സ്വരൂപിച്ച വന്‍ തുകയില്‍ തിരിമറി നടത്തിയെന്ന് പ്രതിപക്ഷ നേതാവ് കൂടിയായ ഖാലിദയ്ക്ക് എതിരെയുള്ള കേസ്. കേസില്‍ വിധി വന്നതോടെ ഖാലിദയുടെ ആയിരക്കണക്കിന് വരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമാസക്തരായി. ഇവരെ ടിയര്‍ ഗ്യാസ് ഉപയോഗിച്ചാണ് പോലീസ് ഓടിച്ച് വിട്ടത്.

1

അതേസമയം ട്രസ്റ്റിന് വേണ്ടിയുള്ള അന്താരാഷ്ട്ര ഫണ്ടുകളില്‍ തിരിമറി നടത്തിയിട്ടില്ലെന്ന് ഖാലിദ സിയ പറഞ്ഞു. കോടതി വിധിയോടെ ഈ വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് മത്സരിക്കാനാവില്ല. രാഷ്ട്രീപ്രേരിതമാണ് തനിക്കെതിരെയുള്ള കേസുകളെന്ന് ഖാലിദ പറഞ്ഞു. കേസില്‍ തെളിവുകളെല്ലാം ഖാലിദ സിയക്ക് എതിരായിരുന്നു

2

കൂട്ടുപ്രതികള്‍ക്ക് 10 വര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്. അഞ്ച് പേരാണ് കൂട്ടുപ്രതികളുള്ളത്. ഇതില്‍ ഇവരുടെ മകനും ഉള്‍പ്പെടും. രാജ്യത്തെ പ്രമുഖ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതാവായ ഖാലിദ രണ്ടുതവണ പ്രധാനമന്ത്രി പദത്തിലെത്തിയിട്ടുണ്ട്. ഖാലിദയുടെ പ്രതിച്ഛായയും പ്രധാനമന്ത്രി പദത്തിലിരുന്നതാണ് എന്ന പരിഗണനയും നല്‍കിയാണ് അവരുടെ ശിക്ഷ അഞ്ച് വര്‍ഷമായി കുറച്ചതെന്ന് കോടതി പറഞ്ഞു.

ഖാലിദ സിയയുടെ പാര്‍ട്ടിക്കാരുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി പോലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി അനുയായികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ആരോപണങ്ങളെ തുടര്‍ന്ന് ഖാലിദ് സിയ 2014ലെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.

English summary
khaleda-zia-guilty-of-corruption

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്