കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ ആണവ കരാര്‍: യൂറോപ്യന്‍ നിലപാടിനെ പ്രകീര്‍ത്തിച്ച് ആത്മീയ നേതാവ്

  • By Desk
Google Oneindia Malayalam News

തെഹ്‌റാന്‍: ഇറാന്‍ ആണവ കരാര്‍ മുമ്പോട്ടുകൊണ്ടുപോവുന്നതില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാട് സ്വാഗതം ചെയ്ത് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖമേനി. അതേസമയം, അമേരിക്ക കരാറിനെ പിച്ചിച്ചീന്തിയാല്‍ അതില്‍ നിന്ന് പിന്മാറാന്‍ ഇറാന് യാതൊരു മടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരാധകര്‍ ഭയപ്പെട്ടത് സംഭവിക്കുമോ? ദിലീപിന്റെ ഭാവി അവര്‍ തീരുമാനിക്കും, നിര്‍ണായക യോഗം...
ഇറാന്‍ ജനതയുടെ ഐക്യവും കരാര്‍ കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും മനസ്സിലാക്കി കരാറില്‍ നിന്ന് പിന്‍മാറാനുള്ള നീക്കത്തില്‍ നിന്ന് അമേരിക്കന്‍ ഭരണകൂടം പിന്തിരിയണമെന്ന ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ആത്മീയ നേതാവ് സ്റ്റേറ്റ് ടെലിവിഷനില്‍ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇറാന്‍ സാമ്പത്തിക രംഗം ശക്തവും ശാന്തവുമാണെന്നും ബാഹ്യശക്തിയുടെ ഇടപെടലുകള്‍ക്ക് അതില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ayatollah

നേരത്തേ പ്രസിഡന്റ് ട്രംപിന്റെ പുതിയ തീരുമാനത്തിനെതിരേ ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ആണവ കരാറിനെതിരേ നടപടി സ്വീകരിക്കുന്നതിനു മുമ്പ് യു.എസ് ഭരണകൂടവും അമേരിക്കന്‍ കോണ്‍ഗ്രസും നന്നായി ആലോചിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സ്ലര്‍ ആംഗേലാ മെര്‍ക്കല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ എന്നിവര്‍ സംയുക്ത പ്രസാതവനയില്‍ ആവശ്യപ്പെടുകയുണ്ടായി. കരാര്‍ പ്രകാരം ഒഴിവാക്കിയ ഇറാനെതിരായ ഉപരോധങ്ങള്‍ വീണ്ടും നടപ്പിലാക്കുന്നത് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും സുരക്ഷ അപകടത്തിലാക്കുമെന്ന് പ്രസ്താവന മുറിയിപ്പ് നല്‍കിയിരുന്നു.

ഇറാഖിന്റെ കിര്‍ക്കുക്ക് ദൗത്യം വിജയം; കുര്‍ദുകളുടെ സ്വാതന്ത്ര്യ സ്വപ്‌നം ബാക്കി
ഇറാന്‍ ആണവ കരാര്‍ അന്താരാഷ്ട്ര കരാറാണെന്നും ഏതെങ്കിലും ഒരു രാജ്യത്തിന് അത് ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും യൂറോപ്യന്‍ യൂനിയന്‍ വിദേശനയവിഭാഗം അധ്യക്ഷ ഫ്രഡെറിക്ക മൊഗെറിനിയും അഭിപ്രായപ്പെട്ടിരുന്നു. അതൊരു ഉഭയകക്ഷി കരാറല്ല, അത് ഏതെങ്കിലും ഒരു രാഷ്ട്രത്തിന്റേത് സ്വന്തമവുല്ല. അമേരിക്കന്‍ പ്രസിഡന്റിന് ഒരു പാട് അധികാരങ്ങളുണ്ടാവാം. പക്ഷെ, കരാര്‍ പിന്‍വലിക്കാനുള്ള അധികാരമില്ല- ബ്രസല്‍സില്‍ നടത്തിയ പ്രസ്താവനയില്‍ അവര്‍ പറഞ്ഞു. കരാറിന് നിന്ന് പിന്‍മാറാനുള്ള നീക്കത്തിനെതിരേ റഷ്യയും യു.എന്നും രംഗത്തെത്തിയതും അമേരിക്കയെ ഒറ്റപ്പെടുത്തിയിരുന്നു.

English summary
Iran’s top authority Supreme Leader Ayatollah Ali Khamenei said on Wednesday Iran would not walk out of the multinational nuclear deal and welcomed backing given by its European signatories,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X