സ്വന്തം മക്കളെ മാത്രം കൊല്ലുന്ന പരന്പരകൊലയാളിയായ അമ്മ, കൊന്നത് 6ശിശുക്കളെ
ന്യൂയോര്‍ക്ക്: നൊന്ത് പ്രസവിയ്ക്കുന്ന സ്വന്തം കുഞ്ഞുങ്ങളെ ജനിച്ച് മിനിട്ടുകള്‍ക്കുളളില്‍ കൊന്നൊടുക്കുന്ന പരമ്പര കൊലയാളിയായ അമ്മയ്ക്ക് ജീവപര്യന്തം. ജന്മം നല്‍കിയ ആറ് നവജാത ശിശുക്കളെ കൊന്നൊടുക്കിയ മീഗന്‍ ഹണ്ട്‌സ്മാന്‍ എന്ന യുവതിയ്ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ ചുമത്തിയത്.
മയക്കുമരുന്നിന് അടിമയായിരുന്നു അവര്‍. മൂന്ന് കുട്ടികളുള്ള സ്ത്രീയുടെ ഭര്‍ത്താവും ക്രിമിനല്‍ പശ്ചാത്തലമുള്ളയാണ്. കൂടുതല്‍ കുട്ടികളായാല്‍ ജീവിതം തകരുമെന്നും ഓരോ കുഞ്ഞിന്റേയും ജീവിതം ദുരിതപൂര്‍ണമാകും എന്നും കരുതിയാണ് കൊലപതാകങ്ങള്‍ ചെയ്തതെന്ന് സ്ത്രീ കോടതിയില്‍ പറഞ്ഞു.

അമേരിയ്ക്കയിലെ ഉട്ടയിലാണ് സ്ത്രീയുടെ താമസം. പത്ത് വര്‍ഷത്തിനിടയ്ക്കാണ് ഇവര്‍ കൊലപതാകം നടത്തിയത്. ഗര്‍ഭിണയാണൈന്ന വിവരം പോലും ഇവര്‍ ബന്ധുക്കളില്‍ നിന്ന് മറച്ച് വച്ചിരുന്നു എന്നതാണ് മറ്റൊരു വസ്തുത. കൊല്ലപ്പെട്ട ആറ് കുട്ടികള്‍ക്കും വീട്ടില്‍ വച്ചാണ് ജന്മം നല്‍കിയത്.
കുട്ടികളെ ഗ്യാഗേജിലും വിജനമായ പ്രദേശത്തും തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിയ്ക്കുകയായിരുന്നു പതിവ്. ഗ്യാരേജില്‍ നിന്ന് ഇവരുടെ മകള്‍ പിഞ്ച് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നതോടെയാണ് മീഗന്റെ ക്രൂരത ലോകം അറിയുന്നത്. കുട്ടികളോട് അമിതമായ സ്‌നേഹം പുലര്‍ത്തിയിരുന്ന സ്ത്രീയായിരുന്നു മീഗനെന്ന് അവരുടെ മക്കള്‍ പറയുന്നു. കോടതയില്‍ വികാരധീനയായിട്ടാണ് യുവതി കാണപ്പെട്ടത്.












Click it and Unblock the Notifications