• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ പ്രതിരോധം: ചൈനയെ വാനോളം പുകഴ്ത്തി കിം, ഷീ ജിൻ പിങ്ങിന് ആയുരാരോഗ്യം നേർന്ന് സന്ദേശം!!

സോൾ: കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്ത വിഷയത്തിൽ ചൈനയെ അഭിനന്ദിച്ച് കിം ജോങ് ഉൻ. മൂന്നാഴ്ചത്തെ അജ്ഞാതവാസത്തിന് ശേഷം പ്രത്യക്ഷപ്പെട്ട കിം ആദ്യമായാണ് ഇത്തരത്തിൽ ഔദ്യോഗിക സന്ദേശം കൈമാറുന്നത്. കൊറോണ വൈറസ് വ്യാപനം നിയന്ത്രിച്ചതിൽ പ്രസിഡന്റ് ഷീ ജിൻ പിങ്ങിനെ പുകഴ്ത്തിക്കൊണ്ടാണ് സന്ദേശം. മൂന്നാഴ്ച പൊതുപരിപാടികളിലോ ഔദ്യോഗികപരിപാടികളിലോ പങ്കെടുക്കാതിരുന്ന ഉൻ മെയ് ഒന്നിന് തൊഴിലാളി ദിനത്തിൽ തൊഴിലാളികെ അഭിസംബോധന ചെയ്തുകൊണ്ടാണ് പരസ്യമായി പ്രത്യക്ഷപ്പെട്ടത്. എങ്കിലും കിം ഇക്കാലയളവിൽ എവിടെയായിരുന്നുവെന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്.

'ഇത് പഴയ പപ്പുവല്ല',പത്രസമ്മേളനം നടത്താൻ പേടിയുള്ള മോദി,'രാഹുലിനെ കാണൂ', വൻ പുകഴ്ത്തലുമായി സംവിധായകൻ

ഷീ ജിൻ പിങ്ങിന് അഭിനന്ദനം

ഷീ ജിൻ പിങ്ങിന് അഭിനന്ദനം

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ചൈന വിജയിച്ചതിൽ ചൈനീസ് നേതാവിനെ അഭിനന്ദിച്ചുകൊണ്ട് ശബ്ദസന്ദേശം അയച്ചതായി കൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസി കെസിഎൻഎയാണ് റിപ്പോർട്ട് ചെയ്യുന്നത്. അതിനൊപ്പം ഷീ ജിൻ പിംഗ് ആരോഗ്യത്തോടെയിരിക്കട്ടെയെന്നും കിം ആശംസിച്ചു. അദ്ദേഹവും ചൈന ഭരിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും അന്തിമ വിജയം നേടിയെന്നും കെസിഎൻഎ പറയുന്നു.

അസ്വാഭാവികത

അസ്വാഭാവികത

ഉത്തരകൊറിയ അയൽ രാജ്യവും ഗുണഭോക്താക്കളുമായ ചൈനയ്ക്ക് ഇത്തരം സന്ദേശങ്ങൾ കൈമാറുന്നത് പതിവാണ്. എന്നാൽ മൂന്നാഴ്ചത്തെ അജ്ഞാത വാസത്തിന് ശേഷം തിരിച്ചെത്തിയ കിം ചൈനയ്ക്ക് അയച്ച സന്ദേശം സൂക്ഷ്മ പരിശോധനക്ക് കാരണമായേക്കാം. കിമ്മിന്റെ ആരോഗ്യനില സംബന്ധിച്ച വിവാദങ്ങളിൽ മൌനം പാലിച്ച ഔദ്യോഗിക വാർത്താ ഏജൻസി മെയ് ഒന്നിന് മാവോ സ്യൂട്ട് ധരിച്ച് കിം തൊഴിലാളികളെ അഭിസംബോധന ചെയ്തതോടെയാണ് കിമ്മിനെക്കുറിച്ച് പരാമർശിക്കുന്നത്.

 ചൈനീസ് സംഘം പോയതെന്തിന്?

ചൈനീസ് സംഘം പോയതെന്തിന്?

കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥി സംബന്ധിച്ച അഭ്യൂഹങ്ങൾ വ്യാപകമായതോടെ ചൈന ഒരു വിദഗ്ധ മെഡിക്കൽ സംഘത്തെ ഉത്തരകൊറിയയിലേക്ക് അയച്ചു എന്നായിരുന്നു റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തത്. കിമ്മിന് ഉപദേശങ്ങൾ നൽകുന്നതിന് വേണ്ടിയായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്.

മാധ്യമങ്ങൾക്ക് മൌനം

മാധ്യമങ്ങൾക്ക് മൌനം

ഉത്തരകൊറിയൻ മാധ്യമങ്ങൾ കിമ്മിന്റെ മരണം സംബന്ധിച്ചോ ആരോഗ്യനില സംബന്ധിച്ചോ ഉള്ള വാർത്തകളോട് പ്രതികരിച്ചിരുന്നില്ല. ബോഡിഗാർഡുകളിൽ ഒരാൾക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഉൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയായിരുന്നുവെന്നാണ് ദക്ഷിണ കൊറിയ കേന്ദ്രമായി പ്രവർത്തിക്കന്ന ജൂങ്ങ്ആഹ് ദിനപത്രം റിപ്പോർട്ട് ചെയ്തത്.

പ്രകോപനപരം

പ്രകോപനപരം

ഈ ആഴ്ച ദക്ഷിണ കൊറിയ നടത്തിയ സൈനികാഭ്യാസത്തെ പ്രകോപനപരം എന്നാണ് ഉത്തരകൊറിയൻ കരസേനാ വക്താവ് വിശേഷിപ്പിച്ചതെന്നാണ് ഉത്തരകൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ ഇത്തരം സൈനികാഭ്യാസങ്ങൾ സൈന്യത്തിന്റെ കരുത്ത് പ്രദർശിപ്പിക്കുന്നതിനായി നടത്തിവരാറുണ്ടെന്നാണ് മാധ്യമറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കരാർ ലംഘിച്ചോ?

കരാർ ലംഘിച്ചോ?

രണ്ട് രാജ്യങ്ങളിലെയും സൈനിക സാന്നിധ്യമില്ലാത്ത പ്രദേശത്ത് വെച്ച് ഉത്തരകൊറിയൻ സൈന്യം ദക്ഷിണ കൊറിയൻ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ വെടിയുതിർത്തതിന് പിന്നാലെയാണ് ഈ പ്രതികരണം പുറത്തുവരുന്നത്. 2018ലെ കിം ജോങ് ഉന്നും മൂൺ ജേയും ഒപ്പുവെച്ച സൈനിക കരാറിന്റെ ലംഘനമാണ് ഇതെന്നാണ് ദക്ഷിണ കൊറിയ കുറ്റപ്പെടുത്തുന്നത്. ഇത്തരം സംഭവങ്ങൾ ശത്രുകയ്ക്ക് കാരണമാകുമെന്നും രാജ്യം കുറ്റപ്പെടുത്തി.

 ഏകീകൃത കൊറിയ

ഏകീകൃത കൊറിയ

ആണവശേഷിയാർജ്ജിച്ച ഉത്തരകൊറിയയുടെ നേതൃത്വംസംബന്ധിച്ച് നിലനിൽക്കുന്ന അനിശ്ചിതത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്ന രാജ്യമാണ് ചൈന. ഇത് അതിർത്തിയിലെ മാനുഷിക പ്രതിസന്ധിയായും ചൈന കണ്ടുവന്നിരുന്നു. ഇത് അമേരിക്കയുടെ പിന്തുണയുള്ള ഏകീകൃത കൊറിയയുടെ ആവിർഭാവത്തിന് വഴിയൊരുക്കുമെന്നും ചൈന ഭയക്കുന്നുണ്ട്.

 ആണവശേഷിയുടെ നിയന്ത്രണം

ആണവശേഷിയുടെ നിയന്ത്രണം

ഉത്തരകൊറിയയുടെ സുസ്ഥിരത ചൈനയെയും മറ്റ് അയൽരാജ്യങ്ങളെയും ആശങ്കാകുലരാക്കുന്നതിനൊപ്പം ലോകത്തിന് തന്നെയും ആശങ്കനൽകുന്ന കാര്യമാണ്. 60 ഓളം ആണവ ബോംബുകളും നൂറ് കണക്കിന് മിസൈലുകൾ തൊടുത്തുവിടാൻ ശേഷിയുമുള്ള ഉത്തരകൊറിയയെ ആരാണ് നിയന്ത്രിക്കുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചപ്പോഴും ആര് ആണവായുധങ്ങളെ നിയന്ത്രിക്കുമെന്ന ചോദ്യമാണ് ഉയർന്നുവന്നത്.

 വാദത്തിന്റെ സത്യാവസ്ഥയെന്ത്?

വാദത്തിന്റെ സത്യാവസ്ഥയെന്ത്?

കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയും ഉത്തരകൊറിയയുടെ അയൽ രാജ്യമായ ദക്ഷിണ കൊറിയയും ലോകത്ത് കൊറോണ വൈറസ് നാശം വിതച്ച രാജ്യങ്ങളിൽ ഉൾപ്പെടുന്നതാണ്. എന്നാൽ തങ്ങളുടെ രാജ്യത്ത് ഒറ്റ കേസുകളും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഉത്തരകൊറിയയുടെ വാദം. യുഎസ് സൈന്യവും ദക്ഷിണ കൊറിയയും ഇക്കാര്യത്തിൽ സംശയം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുത്തനെ കുറവ് വന്നിട്ടുണ്ട്. ഇതോടെ അടച്ചിട്ട സമ്പദ് വ്യവസ്ഥയെ പുനജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇരു രാജ്യങ്ങളിലും നടക്കുന്നതെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്.

English summary
Kim Jong Un praises China over Coronavirus action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X