
ഞങ്ങളോട് കളിക്കേണ്ട, ആണവായുധം ഉപയോഗിച്ച് തകര്‍ത്ത് കളയും, ദക്ഷിണകൊറിയയോട് കിമ്മിന്റെ സഹോദരി
പ്യോങ് യാങ്: ദക്ഷിണ കൊറിയക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി ഉത്തര കൊറിയ. തങ്ങളോട് ഏറ്റുമുട്ടാന്‍ വന്നാല്‍ ആണവായുധം ഉപയോഗിച്ച് തകര്‍ത്ത് കളയുമെന്നാണ് മുന്നറിയിപ്പ്. സമീപകാലത്തൊന്നും ഇത്ര വലിയ മുന്നറിയിപ്പ് ഉത്തര കൊറിയ നല്‍കിയിട്ടില്ല. ഉത്തര കൊറിയ യുദ്ധത്തെ എതിര്‍ക്കുന്നു. ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍ സൈന്യത്തെ ഉപയോഗിച്ച് ഒരു ഏറ്റുമുട്ടലിനാണ് ദക്ഷിണ കൊറിയ ശ്രമിക്കുന്നതെങ്കില്‍ അവര്‍ മനസ്സില്‍ പോലും വിചാരിക്കാത്ത തിരിച്ചടിയുണ്ടാവുമെന്ന് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് പറഞ്ഞു. തീര്‍ച്ചയായും ഉത്തരകൊറിയ ആണവായുധം ഉപയോഗിച്ചുള്ള ആക്രമണം നടത്തുമെന്ന് കിം യോ ജോങ് വ്യക്തമാക്കി.
ദിലീപിനോട് 25 ലക്ഷം ചോദിച്ചിട്ടില്ല, തെളിവായി 30 ഓഡിയോ ക്ലിപ്പുകള്‍ നല്‍കിയെന്ന് ബാലചന്ദ്രകുമാര്‍
ദക്ഷിണ കൊറിയയോട് നേരത്തെ തന്നെ കടുത്ത വിദ്വേഷം കിമ്മിന്റെ സഹോദരിക്കുണ്ട്. കിമ്മിന് ശേഷം സഹോദരി ഭരണത്തിലെത്തിയാല്‍ അത് വലിയ പ്രതാഘ്യാതങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് ഭയപ്പെടുന്നത്. നേരത്തെ ദക്ഷിണ കൊറിയയുടെ പ്രതിരോധ മേധാവി സുഹ് വുക്ക് നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയാണ് കിം യോ ജോങ് നല്‍കിയത്. ഉത്തര കൊറിയയുടെ എന്ത് ആക്രമണത്തെയും ചെറുക്കാനുള്ള പ്രതിരോധ സംവിധാനം ദക്ഷിണ കൊറിയയുടെ സൈന്യത്തിനുണ്ടെന്നായിരുന്നു സുഹ് വുക്കിന്റെ പരാമര്‍ശം. ഇതില്‍ രോഷാകുലയായിരിക്കുകയാണ് കിം യോ ജോങ്. മൂന്ന് ദിവസത്തിനുള്ളില്‍ അവര്‍ രണ്ട് തവണ പ്രതികരിച്ചതും രോഷാകുലയായിട്ടാണ്.
ദക്ഷിണ കൊറിയന്‍ പ്രതിരോധ മേധാവിയുടെ പരാമര്‍ശം വലിയ അബദ്ധമാണെനന് കിം യോ ജോങ് പറയുന്നു. അതും ഉത്തര കൊറിയക്കെതിരെയുള്ള ആക്രമണം ചര്‍ച്ച ചെയ്യുന്നത് ശരിയല്ലെന്നും അവര്‍ ഫറഞ്ഞു. ദക്ഷിണ കൊറിയാന്‍ സൈന്യത്തിന്റെ കൈവശം പല തരത്തിലുള്ള മിസൈലുകള്‍ ഉണ്ടെന്നും, ദീര്‍ഘദൂരം ലക്ഷ്യം വെച്ച് ഇവയ്ക്ക് കുതിക്കാന്‍ ശേഷിയുണ്ടെന്നും, ലക്ഷ്യസ്ഥാനത്ത് കൃത്യമായി തിക്കുമെന്നും, ഉത്തര കൊറിയക്ക് സര്‍വനാശം വിതയ്ക്കുമെന്നും സൂഹ് വൂക്ക് പറഞ്ഞിരുന്നു. ഇത് കടന്ന പരാമര്‍ശമായി പോയി എന്ന് അന്താരാഷ്ട്ര തലത്തില്‍ തന്നെ വിമര്‍ശനമുണ്ട്. ഉത്തര കൊറിയ ഈ വര്‍ഷം അതിശക്തമായ മിസൈലുകള്‍ പരീക്ഷിച്ചു. ആണവായുധ പരീക്ഷണം വീണ്ടും തുടങ്ങിയെന്നാണ് യുഎസ്സും ദക്ഷിണ കൊറിയയും ഭയപ്പെടുന്നത്.
അതേസമയം കിം ജോങ് ഉന്നും മറ്റ് ഉത്തര കൊറിയന്‍ അധികൃതരും ദക്ഷിണ കൊറിയന്‍ പരാമര്‍ശത്തെ അപലപിച്ചിരുന്നു. സോളില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള അപകടകരമായ സൈനിക നീക്കമുണ്ടായാല്‍ പ്യോങ് യാങ് സര്‍വവും തകര്‍ത്ത് തരിപ്പണമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുദ്ധത്തെ ഉത്തര കൊറിയ എതിര്‍ക്കുന്നു. കൊറിയന്‍ പെനിന്‍സുലയെ അത് തകര്‍ക്കും. ദക്ഷിണ കൊറിയയെ ഞങ്ങള്‍ പ്രഥമ ശത്രുവായി കാണുന്നില്ല. ദക്ഷിണ കൊറിയ ഞങ്ങള്‍ക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തുന്നത് വരെ ഞങ്ങള്‍ ഒന്നും ചെയ്യില്ലെന്നും കിം ജോങ് ഉന്‍ പറഞ്ഞു. ഏതെങ്കിലും തെറ്റിദ്ധാരണയുടെ പുറത്ത് സൈനിക നീക്കമുണ്ടായാല്‍ ഈ സാഹചര്യങ്ങളൊക്കെ മാറും. ദക്ഷിണ കൊറിയ ഞങ്ങളുടെ പ്രധാന ടാര്‍ഗറ്റായി മാറുമെന്ന് കിം മുന്നറിയിപ്പ് നല്‍കി.
Recommended Video
ആണവായുധങ്ങള്‍ പ്രതിരോധമായാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഒരു സായുധ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടാല്‍ അത്തരം ആയുധങ്ങള്‍ ആക്രമണത്തില്‍ ശത്രുവിനെ ഇല്ലാതാക്കാന്‍ ഉപയോഗിക്കേണ്ടി വരുമെന്ന് കിം യോ ജോങ് പറയുന്നു. ഉത്തര കൊറിയ ആക്രമിച്ചാല്‍ ദക്ഷിണ കൊറിയയുടെ അവസ്ഥ ദയനീയമായിരിക്കും. ദക്ഷിണ കൊറിയന്‍ സൈന്യം തങ്ങള്‍ക്കൊത്ത എതിരാളികള്‍ അല്ല. വലിയ ദുരന്തം നേരിടേണ്ടെങ്കില്‍ സംയമനം പാലിക്കണമെന്ന്് നേരത്തെ കിം യോ ജോങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസ്സിന്റെ മുഴുവന്‍ മേഖലകളെയും ലക്ഷ്്യമിടാന്‍ പര്യാപ്തമെന്ന് കരുതുന്ന ഹ്വാസോങ് 17 എന്ന ഭൂമഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് കഴിഞ്ഞ മാസം അവസാനം ഉത്തര കൊറിയ പരീക്ഷിച്ചത്.
ഗുജറാത്ത് പിടിക്കാന്‍ ചുമതല യങ് ടീമിന്, രാഹുലിന്റെ ഇടപെടല്‍ വീണ്ടും, ആവേശ പോരിന് കോണ്‍ഗ്രസ്