• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിടിഎസ്സിനെ പൂട്ടിക്കും, തലമുടിക്ക് 215 സ്‌റ്റെലിലൊന്ന് തിരഞ്ഞെടുക്കാം, കിമ്മിന്റെ പരിഷ്‌കാരങ്ങള്‍

Google Oneindia Malayalam News

പ്യോങ് യാങ്: ഉത്തര കൊറിയയില്‍ പുതിയ പരിഷ്‌കാരങ്ങളുമായി കിം ജോങ് ഉന്‍. കെ പോപ്പ് അഥവാ കൊറിയന്‍ പോപ്പ് സംഗീതത്തെ പൂട്ടിക്കുമെന്നാണ് കിമ്മിന്റെ പ്രഖ്യാപനം. ഉത്തര കൊറിയയില്‍ കൊറിയന്‍ പോപ്പ് ഗാനങ്ങള്‍ ആസ്വദിക്കുന്നത് നിരോധിക്കാനാണ് കിമ്മിന്റെ നീക്കം. കടുത്ത പരാമര്‍ശങ്ങളും കെ പോപ്പിനെതിരെ കിം നടത്തിയിരിക്കുകയാണ്. ലോക പ്രശസ്ത പോപ്പ് ബാന്‍ഡായ ബിടിഎസ്സിനെ അടക്കം നിരോധിക്കുകയാണ് ഇതിലൂടെ കിം ലക്ഷ്യമിടുന്നത്. കിമ്മിന്റെ പരിഷ്‌കാരങ്ങളുടെ പുതിയ വിവരങ്ങളിലേക്ക്....

തീപിടുത്തമുണ്ടായ ദില്ലിയിലെ റോഹിംഗ്യന്‍ ക്യാംപില്‍ അവശേഷിപ്പുകള്‍ തിരയുന്ന അഭയാര്‍ത്ഥി- ചിത്രങ്ങള്‍

pic1

കൊറിയന്‍ പോപ്പ് മ്യൂസിക് എന്നാല്‍ ദക്ഷിണ കൊറിയയില്‍ നിന്നുള്ള പോപ്പ് ഗാനങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇത് ഉത്തര കൊറിയയിലേക്ക് വിദേശ സംസ്‌കാരത്തെ കൊണ്ടുവരാനാണ് ഈ ഗാനങ്ങള്‍ ശ്രമിക്കുന്നതെന്ന് കിം കുറ്റപ്പെടുത്തുന്നു. വളരെ പൈശാചികമായ ഒരു അര്‍ബുദമാണ് കെ പോപ്പെന്ന് കിം പറഞ്ഞു. രാജ്യത്തെ യുവ ജനങ്ങളെയും അവരുടെ സംസ്‌കാരത്തെയും വഴിതെറ്റിക്കുന്നത് ഈ പാട്ടുകളാണെന്ന് കിം ജോങ് ഉന്‍ പറയുന്നു. ഇവയെ നിരോധിക്കാനുള്ള നീക്കമാണ് കിം നടത്തുന്നത്.

pic2

രാജ്യത്ത് മുതലാളിത്ത ജീവിത രീതി വര്‍ധിച്ച് വരികയാണെന്ന് കിം പറയുന്നു. അതിലൂടെ പാശ്ചാത്യ ജീവിത രീതികളുടെ സ്വാധീനം യുവാക്കളില്‍ വര്‍ധിച്ച് വരികയാണെന്നും, ഇത് ഇല്ലാതാക്കുമെന്നും കിം പറയുന്നു. ഇക്കാര്യം ഉത്തര കൊറിയന്‍ ഔദ്യോഗിക മാധ്യമവും സ്ഥിരീകരിച്ചു. കടുത്ത നടപടികളാവും ഇത്തരം പാശ്ചാത്യ സംഗീതങ്ങള്‍ക്കെതിരെ എടുക്കുക. ബിടിഎസ് ഏഷ്യന്‍ മേഖലയില്‍ നിന്ന് അമേരിക്കയിലും ബ്രിട്ടനിലും വരെ തരംഗമായി മാറിയ ദക്ഷിണ കൊറിയന്‍ ബാന്‍ഡാണ്. ഇവരുടെ സ്റ്റൈല്‍ ഉത്തര കൊറിയയില്‍ പല യുവാക്കളും പിന്തുടരുന്നുണ്ട്. അതാണ് കിമ്മിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

pic3

കിം രാജ്യത്തെ യുവാക്കളുടെ ഹെയര്‍ സ്റ്റൈലിനെയും സംസാര ശൈലിയെയും പെരുമാറ്റത്തെയും വസ്ത്രധാരണത്തെയും കെ പോപ്പ് സ്വാധീനിക്കുന്നുവെന്ന് കിം പറയുന്നു. ഒരു ദുര്‍ബലമായ മതില്‍ പോലെ ഈ സംസ്‌കാരങ്ങളുടെ കടന്നുവരവ് ഉത്തര കൊറിയയെ തകര്‍ക്കുമെന്ന് കിം നേതൃത്വത്തെ അറിയിച്ചു. അതേസമയം കിം എന്തുകൊണ്ടാണ് കൊറിയന്‍ പോപ്പിനെ ഇത്രയധികം എതിര്‍ക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല.

pic4

കെ പോപ്പിനെ നേരത്തെ കിം അംഗീകരിച്ചിരുന്നു. ദക്ഷിണ കൊറിയയില്‍ നിന്നുള്ള കലാകാരന്‍മാര്‍ നേരത്തെ പരിപാടികള്‍ ഉത്തര കൊറിയയില്‍അവതരിപ്പിച്ചിരുന്നു. റെഡ് വെല്‍വെറ്റ്, ചോ യോങ് പില്‍ എന്നീ ബാന്‍ഡുകളും ഉത്തര കൊറിയയില്‍ വന്നിരുന്നു. കിം ജോങ് ഉന്‍ ഇത്തരം കലാപരിപാടികളില്‍ പങ്കെടുക്കാനും എത്തിയിരുന്നു. ഇത്തരം സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കുന്ന ആദ്യ ഉത്തര കൊറിയന്‍ നേതാവ് എന്ന പേരും കിം സ്വന്തമാക്കിയിരുന്നു.

pic5

അടുത്തിടെ ദക്ഷിണ കൊറിയയുമായുള്ള കിമ്മിന്റെ ബന്ധം വഷളായെന്നാണ് സൂചന. കൊറിയന്‍ ഡ്രാമകള്‍, കൊറിയന്‍ പോപ്പ് വീഡിയോകള്‍ എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി തുടങ്ങിയിരിക്കുകയാണ് കിം. അതോടൊപ്പം സോഷ്യലിസ്റ്റ് നിയമത്തില്‍ വരാത്ത ഹെയര്‍ സ്‌റ്റൈലുകളും ഉത്തര കെ്ാറിയ നിരോധിച്ചിരിക്കുകയാണ്. സ്‌പൈക്കുകളും മല്ലട്ടുകളും മുടി ഡൈ ചെയ്യുന്നതും ഇനി നടക്കില്ല. പുതിയ നിയമ പ്രകാരം ഉത്തര കൊറിയയില്‍ അനുവദനീയമായ 215 ഹെയര്‍ സ്റ്റൈലുകളിലൊന്ന് സ്വീകരിക്കാനേ സാധിക്കൂ.

pic6

സ്‌പൈക്കുകളും മല്ലറ്റ്‌സുകളും സാമൂഹ്യ വിരുദ്ധമെന്നാണ് ഉത്തര കൊറിയ മുദ്ര കുത്തിയിരിക്കുന്നത്. സ്‌കിന്നി ജീന്‍സുകളും റിപ്പ്ഡ് ജീന്‍സുകള്‍, സ്ലോഗനുകള്‍ എഴുതിയ ടി ഷര്‍ട്ടുകള്‍, മൂക്കിലും ചൂണ്ടിലും റിംഗുകള്‍ തൂക്കിയിടുന്ന സ്‌റ്റൈല്‍ എന്നിവയൊക്കെ ഉത്തര കൊറിയയില്‍ നിരോധിച്ചതാണ്. ബിടിഎസ്സിന്റെയും ബ്ലാക്പിംഗിന്റെയും മ്യൂസിക് വീഡിയോകള്‍ ഉത്തര കൊറിയയില്‍ നേടിയ പ്രചാരമാണ് കിമ്മിന്റെ പുതിയ നടപടിക്ക് കാരണം. ഇവയൊന്നും ഇനി ലഭ്യമാവില്ല.

ദിക്ഷ ജെ സിങ് അടിപൊളി ലുക്കില്‍; നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

cmsvideo
  Latest photos of Kim Jong Un trigger speculation over his health

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  kim jong un should ban k pop, he says it misleading youths in north korea
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X