• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കിമ്മിന്റെ ആശംസാ സന്ദേശം പുറത്ത്, മരിച്ചിട്ടില്ല, ഇനി വിശ്രമം, എല്ലാ കണ്ണുകളും അജ്ഞാത സുന്ദരിയിയില്‍

പ്യോങ് യാങ്: ഉത്തര കൊറിയയില്‍ ആശ്വാസത്തിന്റെ ദിനങ്ങളാണ് ഇപ്പോള്‍. കിം ജോങ് ഉന്‍ ജീവനോടെയുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആശംസാ സന്ദേശം പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങളെല്ലാം പൊളിഞ്ഞത്. അതേസമയം കൊറിയയുടെയും ലോകത്തിന്റെയും ഇപ്പോഴത്തെ ശ്രദ്ധ ഒരു അജ്ഞാത സുന്ദരിയിലാണ്. അധികം കാര്യങ്ങള്‍ അവരെ കുറിച്ച് ആര്‍ക്കും അറിയില്ല. കിമ്മിന്റെ ഭാര്യയായ റി സോള്‍ ജുവാണ് അത്. ഭരണം കൈമാറുന്നതും രാഷ്ട്രീയ ഇടപെടലുകള്‍ക്കും ഇവര്‍ നേതൃത്വം നല്‍കുമെന്നാണ് സൂചന. കിമ്മിന്റെ സഹോദരിയും ഏറെ ബഹുമാനത്തോടെ കാണുന്നവരാണ് റി സോള്‍. ഇവരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

കിമ്മിന്റെ സന്ദേശം

കിമ്മിന്റെ സന്ദേശം

മരിച്ചെന്ന് കരുതിയ പ്രചാരണങ്ങള്‍ ശക്തമാകുമ്പോഴാണ് കിമ്മിന്റെ ആശംസാ സന്ദേശം പുറത്തുവന്നത്. വോന്‍സാന്‍-കല്‍മ ടൂറിസ്റ്റ് സോണിലെ തൊഴിലാളികള്‍ക്കാണ് കിം ആശംസാ സന്ദേശം അയച്ചത്. ദക്ഷിണ കൊറിയ മാധ്യമങ്ങളായ റോഡോംഗ് സിന്‍മുണാണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം വോന്‍സാനില്‍ കിമ്മിന്റെ ട്രെയിന്‍ യുഎസ്സിന്റെ ചാരക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും കിം ജീവനോടെയുണ്ടെന്നും, നല്ല രീതിയിലാണ് ഉള്ളതെന്നും വെളിപ്പെടുത്തിയിരുന്നു.

മിസൈല്‍ പരീക്ഷണത്തില്‍....

മിസൈല്‍ പരീക്ഷണത്തില്‍....

കിം ജോംഗ് ഉന്നിന് മിസൈല്‍ പരീക്ഷണത്തില്‍ സാരമായി പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ പൊതുമധ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കാരണം അതാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഏപ്രില്‍ 14ന് നടന്ന മിസൈല്‍ പരീക്ഷണത്തിനിടെയാണ് കിമ്മിന് പരിക്കേറ്റതെന്നാണ് വാദം. ഈ പരീക്ഷണത്തിന്റെ ദൃശ്യങ്ങളില്‍ കിമ്മില്ലായിരുന്നു. മിസൈല്‍ പരീക്ഷിക്കുന്നതിന്റെയും വീഡിയോ പുറത്തുവിട്ടിട്ടില്ല. ഇത് കിമ്മിന് പരിക്കേറ്റത് കൊണ്ടാണെന്ന വാദത്തെ ശരിവെക്കുന്നു. സാധാരണ എല്ലാ മിസൈല്‍ പരീക്ഷണ വേദികളിലും കിം എത്താറുണ്ട്. ചിത്രങ്ങളും പുറത്തുവിടാറുണ്ട്.

കണ്ണുകള്‍ അജ്ഞാത സുന്ദരിയിലേക്ക്

കണ്ണുകള്‍ അജ്ഞാത സുന്ദരിയിലേക്ക്

ലോകത്തിനും ഉത്തര കൊറിയക്കും പോലും അധികം അറിയാത്ത അജ്ഞാത സുന്ദരിയാണ് കിമ്മിന്റെ ഭാര്യ. ഇപ്പോള്‍ എല്ലാ കണ്ണുകളും അവരിലേക്കാണ്. കിം ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണെന്ന് ഉത്തര കൊറിയ പറയുന്നു. കിം ജീവനോടെയുണ്ടെങ്കിലും മരിച്ചാലും തീരുമാനങ്ങള്‍ കിമ്മിന്റെ ഭാര്യ റി സോള്‍ ജുവിനെ കേന്ദ്രീകരിച്ചാണ് നടക്കുക. 2009ലാണ് കിം റി സോള്‍ ജുവിനെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഇവരുടെ യഥാര്‍ത്ഥ പേര് എന്താണെന്ന് ആര്‍ക്കുമറിയില്ല.

അടിമുടി അജ്ഞാതം

അടിമുടി അജ്ഞാതം

റി സോളിന് 30 വയസ്സ് പ്രായമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ കുടുംബത്തെ കുറിച്ചും കുറച്ച് കാര്യങ്ങള്‍ മാത്രമാണ് പുറത്തുവന്നത്. പിതാവ് പ്രൊഫസറായിരുന്നു. അമ്മ ഗൈനക്കോളജിസ്റ്റാണ്. ചൈനയില്‍ ഇവര്‍ സംഗീതം പഠിച്ചിരുന്നു. 2005ലെ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ഇവര്‍ ദക്ഷിണേഷ്യയിലേക്ക് യാത്ര നടത്തിയിരുന്നു. 90 അംഗ ചിയര്‍ലീഡേഴ്‌സ് ട്രൂപ്പില്‍ റി സോളും അംഗമായിരുന്നു. അന്നാണ് ഇവരുടെ സൗന്ദര്യത്തെ കുറിച്ച് എല്ലാവരും വാഴ്ത്തിയത്.

എല്ലാം തേച്ച് മാച്ച് കളഞ്ഞു

എല്ലാം തേച്ച് മാച്ച് കളഞ്ഞു

കിമ്മിന്റെ ഭാര്യയായതോടെ ഇവര്‍ ചിയര്‍ ലീഡറാണെന്ന കാര്യങ്ങളെല്ലാം കൊറിയ നശിപ്പിച്ചു. ദൃശ്യങ്ങള്‍ പോലും നശിപ്പിച്ചു. അതേസമയം രാജ്യത്ത് ഒരാള്‍ പോലും ഇവരുടെ ചരിത്രം അറിയില്ല. 1974ന് ശേഷം കൊറിയന്‍ ചരിത്രത്തിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന പ്രഥമ വനിതയാണ് റി സോള്‍. കിം ജോങ് ഉന്‍ അധികാരമേറ്റ ശേഷം ഇവര്‍ നിരവധി തവണ പൊതുമധ്യത്തില്‍ വന്നിട്ടുണ്ട്. 2012ലായിരുന്നു ആദ്യമായി ഇവര്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടത്. താന്‍ കിമ്മിന്റെ ഭാര്യയാണെന്നും, പേര് കൊമ്രേഡ് റി സോള്‍ ജു എന്നാണെന്നും ഇവര്‍ വെളിപ്പെടുത്തി.

കുടുംബ ജീവിതം

കുടുംബ ജീവിതം

ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ടെന്നാണ് അഭ്യൂഹങ്ങള്‍. ഇതുവരെ അതിനും തെളിവ് ലഭിച്ചിട്ടില്ല. എട്ട് വയസ്സുള്ള ആണ്‍കുട്ടിയാണ് മൂത്തയാള്‍ എന്നാണ് സൂചന. പേര് ഇപ്പോഴും അജ്ഞാതമാണ്. 2012ല്‍ റി സോള്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കിം ജു എ എന്നാണ് പേരെന്നും പറയപ്പെടുന്നു. ബാസ്‌കറ്റ് ബോള്‍ താരം ഡെന്നീസ് റോഡ്മാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കിമ്മിന്റെ സുഹൃത്താണ് അദ്ദേഹം. സന്തുഷ്ട കുടുംബമാണ് കിം നയിക്കുന്നതെന്ന് റോഡ്മാന്‍ പറഞ്ഞിരുന്നു.

cmsvideo
  കിം ജോങ് ഉന്നിന്റെ സന്ദേശം ലഭിച്ചത് ഇവര്‍ക്ക് | Oneindia Malayalam
  ആരാണ് റി സോള്‍

  ആരാണ് റി സോള്‍

  റി സോളിനെ കുറിച്ച് പല കഥകളും കൊറിയയില്‍ പരക്കുന്നുണ്ട്. പ്രത്യേകിച്ച് കിമ്മിന്റെ ആരോഗ്യ സംബന്ധിച്ച അവസരത്തില്‍. നേരത്തെ ദക്ഷിണ കൊറിയയില്‍ കിം എത്തിയപ്പോള്‍ റി സോള്‍ കൂടെയുണ്ടായിരുന്നു. മൂണ്‍ ജേ ഇന്നിനൊപ്പം അന്ന് ഷാംപെയിന്‍ നുകര്‍ന്ന റി സോളിന്റെ ചിത്രവും പുറത്തുവന്നിരുന്നു. മൂണിന്റെ ഭാര്യ കിം ജുംഗ് സൂക്കുമായി അടുത്ത ബന്ധം ഇവര്‍ക്കുണ്ട്. ദക്ഷിണ കൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇവര്‍ മുന്നിലുണ്ടായിരുന്നു. അതാണ് ഇവരുടെ പേരിനൊപ്പം ബഹുമാനസൂചകം പ്രയോഗിക്കാന്‍ കാരണം. 2018 ചൈനീസ് സന്ദര്‍ശന സമയത്ത് ഫാഷന്‍ ഹിറ്റായിരുന്നു ഇവര്‍. അതിസുന്ദരിയെ കുറിച്ച് അന്ന് ചൈനീസ് മാധ്യമങ്ങള്‍ വാനോളം പുകഴ്ത്തി എഴുതിയിരുന്നു. ഇവരുടെ വസ്ത്രധാരണവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

  English summary
  kim jong un wished workers and he is alive all eyes on his mysterious wife
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X