കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിനെയും ഇറാനെയും ഞെട്ടിച്ച് സൗദി രാജാവ്; സോഷ്യല്‍ മീഡിയയില്‍ കട്ടസപ്പോര്‍ട്ട്, ഇതാണ് സൗദി!!

കര അതിര്‍ത്തി തുറന്നിടാന്‍ നിര്‍ദേശം നല്‍കിയതിന് പുറമെ ഖത്തറിലേക്ക് വിമാനം അയക്കാന്‍ തയ്യാറാണെന്നും സൗദി രാജാവ് പ്രഖ്യാപിച്ചിട്ടുണ്ട്.

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. അഭിനന്ദന പ്രവാഹമാണ് അദ്ദേഹത്തിന്. കാരണം മറ്റൊന്നുമല്ല, വിദേശകാര്യ നയത്തില്‍ ഇത്രയും എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോഴും ഖത്തറിനോട് സ്വീകരിച്ച മൃദുസമീപനം തന്നെ.

ഖത്തറിലെ ഹാജിമാര്‍ക്ക് ഹജ്ജ് നിര്‍വഹിക്കുന്നതിന് വേണ്ടി സൗദിയിലേക്ക് വരാന്‍ സല്‍മാന്‍ രാജാവ് അനുമതി കൊടുത്തതാണ് അദ്ദേഹത്തിന് കൈയടി നേടിക്കൊടുത്തത്. ഖത്തറുമായി കരാതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് സൗദി. കര അതിര്‍ത്തി തുറന്നുകൊടുക്കാന്‍ സൗദി രാജാവ് സൈന്യത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. ഇങ്ങനെ ഒരു നീക്കം ഖത്തറും ഇറാനും പ്രതീക്ഷിച്ചിരിക്കില്ല. കഴിഞ്ഞ ഹജ്ജ് സീസണില്‍ ഇറാനും സൗദിയും തമ്മില്‍ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു.

അതിര്‍ത്തി അടച്ച സൗദിയൊക്കെ മുമ്പ്

അതിര്‍ത്തി അടച്ച സൗദിയൊക്കെ മുമ്പ്

ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച വേളയിലാണ് കര അതിര്‍ത്തി സൗദി അറേബ്യ അടച്ചത്. പൊടുന്നനെയുള്ള ഈ തീരുമാനം ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

 ഖത്തറിനും ഞെട്ടലുണ്ടാക്കി

ഖത്തറിനും ഞെട്ടലുണ്ടാക്കി

ചരക്കുകളുമായി ഖത്തറിലേക്ക് വന്ന വാഹനങ്ങളെല്ലാം അതിര്‍ത്തിയില്‍ കെട്ടിക്കിടന്നു. ജൂണ്‍ അഞ്ചിനായിരുന്നു ഇത്. ഒരു സുപ്രഭാതത്തില്‍ അതിര്‍ത്തി അടച്ചത് ഖത്തറിനും ഞെട്ടലുണ്ടാക്കി.

പലതവണ ആവശ്യപ്പെട്ടിട്ടും

പലതവണ ആവശ്യപ്പെട്ടിട്ടും

പിന്നീട് ലോകരാജ്യങ്ങള്‍ പലതവണ ആവശ്യപ്പെട്ടിട്ടും അതിര്‍ത്തി തുറക്കാന്‍ സൗദി തയ്യാറായില്ല. ഖത്തര്‍ വിദേശ നയം തിരുത്തണമെന്ന വാദത്തില്‍ അവര്‍ ഉറച്ചുനിന്നു.

അതിര്‍ത്തി തുറക്കാന്‍ തയ്യാറായി

അതിര്‍ത്തി തുറക്കാന്‍ തയ്യാറായി

പക്ഷേ ഹജ്ജ് സീസണ്‍ വന്നതോടെ അതിര്‍ത്തി തുറക്കാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കുകയായിരുന്നു. ഇനി ഇതുവഴിയും ഖത്തറില്‍ നിന്നുള്ള ഹാജിമാര്‍ക്ക് മക്കയിലേക്കെത്താം.

നിബന്ധനകളില്‍ ഇളവ്

നിബന്ധനകളില്‍ ഇളവ്

നേരത്തെ വിമാനമാര്‍ഗം ജിദ്ദയിേേലക്കെത്താനാണ് ഖത്തറിലെ ഹാജിമാര്‍ തീരുമാനിച്ചിരുന്നത്. ഇതിന് സൗദി വ്യോമയാന മന്ത്രാലയം ഏറെ നിബന്ധനകള്‍ വച്ചിരുന്നു. ആ നിബന്ധനയിലും ഇപ്പോള്‍ ഇളവ് വരുത്തി.

ഖത്തറിലെ ഹാജിമാര്‍ക്ക് സന്തോഷം

ഖത്തറിലെ ഹാജിമാര്‍ക്ക് സന്തോഷം

ഈ പശ്ചാത്തലത്തില്‍ വിഷമിച്ച ഖത്തറിലെ ഹാജിമാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന തീരുമാനമാണ് സൗദി രാജാവ് സല്‍മാന്‍ സ്വീകരിച്ചത്. ഫേസ്ബുക്കിലും ട്വിറ്ററിലും സല്‍മാന്‍ രാജാവിന് അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി.

ഏറെ ചര്‍ച്ചയായ വിഷയം

ഏറെ ചര്‍ച്ചയായ വിഷയം

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം സല്‍മാന്‍ രാജാവിന്റെ തീരുമാനം ആയിരുന്നു. എല്ലാവരും ഒരേ സ്വരത്തില്‍ രാജാവിനെ പിന്തുണച്ചു. സൗദിയുടെ ആഥിതേയ മര്യാദയെയും പലരും പുകഴ്ത്തി.

ഖത്തറിലേക്ക് രാജാവിന്റെ വിമാനം

ഖത്തറിലേക്ക് രാജാവിന്റെ വിമാനം

കര അതിര്‍ത്തി തുറന്നിടാന്‍ നിര്‍ദേശം നല്‍കിയതിന് പുറമെ ഖത്തറിലേക്ക് വിമാനം അയക്കാന്‍ തയ്യാറാണെന്നും സൗദി രാജാവ് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം ചെലവില്‍ ഖത്തര്‍ ഹാജിമാരെ ജിദ്ദയിലെത്തിക്കുമെന്നും സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു.

 അതിര്‍ത്തിയില്‍ പരിശോധനയില്ല

അതിര്‍ത്തിയില്‍ പരിശോധനയില്ല

സല്‍വാ അതിര്‍ത്തി തുറന്നിടാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു. ഈ അതിര്‍ത്തിയില്‍ യാതൊരു പരിശോധനയും ഹാജിമാര്‍ക്ക് ഉണ്ടാകില്ല. സൗദി എയര്‍ലൈന്‍സിന്റെ വിമാനമാണ് സൗദി രാജാവ് അയക്കുക.

പിന്തുണച്ച് യുഎഇയും

പിന്തുണച്ച് യുഎഇയും

സൗദി രാജാവിനെ പിന്തുണച്ച് യുഎഇയും രംഗത്തെത്തി. രാജാവിന്റെ വിശാല മനസാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് യുഎഇ വിദേശകാര്യമന്ത്രി മുഹമ്മദ് ഗര്‍ഗാഷ് ട്വിറ്ററില്‍ കുറിച്ചു. സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ജിദ്ദയിലെത്തുന്ന ഖത്തറിലെ തീര്‍ഥാടകരെ തിരിച്ച് ദോഹയിലെത്തിക്കുമെന്നും രാജാവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഹജ്ജ് രാഷ്ട്രീയവല്‍ക്കരിക്കരുത്

ഹജ്ജ് രാഷ്ട്രീയവല്‍ക്കരിക്കരുത്

ഹജ്ജിനെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് രാജാവിന്റെ പ്രഖ്യാപനം വന്നത്. സൗദി അറേബ്യക്ക് ഖത്തറിന്റെ വിദേശ നയത്തോട് മാത്രമാണ് അതൃപ്തിയെന്ന് വ്യക്തമാകുകയാണിവിടെ.

ഖത്തറിലെ ജനങ്ങളോട് വെറുപ്പില്ല

ഖത്തറിലെ ജനങ്ങളോട് വെറുപ്പില്ല

ഖത്തറിലെ ജനങ്ങളോട് തങ്ങള്‍ക്ക് വെറുപ്പില്ലെന്ന് നേരത്തെ യുഎഇ വ്യക്തമാക്കിയിരുന്നു. ഖത്തറിലുള്ളവര്‍ തങ്ങളുടെ സഹോദരന്മാരാണെന്നും അവരുമായി തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും യുഎഇ ഭരണകൂടം പറഞ്ഞിരുന്നു. സൗദിയുടെ തീരുമാനത്തിന് യുഎഇയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
The decision of the Custodian of the Two Holy Mosques, King Salman bin Abdulaziz Al Saud, ordering the opening of Saudi border for Qatar Haj pilgrims has been hailed by many.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X