കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂത്തന്‍ഖാമന്‍റെ ശവകൂടീരത്തിലെ രഹസ്യ അറ അമൂല്യ രത്നങ്ങളുടേത്?ഈജിപ്തിന് നല്ല കാലം?

Google Oneindia Malayalam News

കെയ്‌റോ: ഈജിപ്തിലെ യുവ ഫറോവായായിരുന്ന തൂത്തന്‍ഖാമന്റെ ശവകുടീരത്തില്‍ രഹസ്യ അറയുണ്ടെന്ന കാര്യം ഉറപ്പായി. രഹസ്യമായി നിര്‍മ്മിച്ച ഒരു അറ ശവകുടീരത്തില്‍ ഉണ്ടെന്ന് 90 ശതമാനവും വിശ്വസിയ്ക്കുന്നതായി ഈജിപ്ത് പുരാവസ്തു വിഭാഗം അധികൃതര്‍.

തൂത്തന്‍ഖാമന്റെ ശവകുടീരത്തില്‍ രഹസ്യമായിട്ടുള്ള അറ അമ്മ നെഫേര്‍തിതി രാഞ്ജിയുടേതാണെന്ന് ഗവേഷകര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പുരാവസ്തു ഗവേഷകനായ നിക്കോളാസ് റീവ്‌സാണ് ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിയത്. നെഫേര്‍തിതി രാഞ്ജിയുടെ ശവകുടീരം കണ്ടെത്തിയിട്ടില്ല. 1922 ലാണ് തൂത്തന്‍ഖാമന്റെ ശവകുടീരം കണ്ടെത്തുന്നത്.

മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ 19ാം വയസിലാണ് തൂത്തന്‍ഖാമന്‍ മരണപ്പെട്ടതായി ഗവേഷകര്‍ പറയുന്നത്. അമൂല്യമായ നിധിശേഖരങ്ങള്‍ക്കും നിര്‍ബന്ധിതമായി അടക്കപ്പെട്ട ഭടന്മാര്‍ക്കുമൊപ്പം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മി രൂപത്തിലാണ് തൂത്തന്‍ഖാമനെ കണ്ടെത്തുന്നത്.

രഹസ്യ അറ

രഹസ്യ അറ

തൂത്തന്‍ഖാമന്റെ ശവകുടീരത്തില്‍ രഹസ്യ അറയുണ്ടെന്നാണ് അധികൃതരുടെ വാദം. സെപ്റ്റംബറില്‍ ഇന്‍ഫ്രാറെഡ് സ്‌കാന്‍ നടത്തിയിരുന്നു. കൂടുതല്‍ പഠനങ്ങള്‍ക്കായി സ്‌കാനിംഗ് വിവരങ്ങള്‍ ജപ്പാനിലേയ്ക്ക് അയച്ചിരിയ്ക്കുകയാണ്.

 തൂത്തന്‍ഖാമന്‍

തൂത്തന്‍ഖാമന്‍

മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ 19ാം വയസിലാണ് തൂത്തന്‍ഖാമന്‍ മരണപ്പെട്ടതായി ഗവേഷകര്‍ പറയുന്നത്. അമൂല്യമായ നിധിശേഖരങ്ങള്‍ക്കും നിര്‍ബന്ധിതമായി അടക്കപ്പെട്ട ഭടന്മാര്‍ക്കുമൊപ്പം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മി രൂപത്തിലാണ് തൂത്തന്‍ഖാമനെ കണ്ടെത്തുന്നത്.

ദുരൂഹത

ദുരൂഹത

തൂത്തന്‍ഖാമന്റെ മരണത്തിന് പിന്നിലും ദുരൂഹതയുണ്ട്്. അപകടത്തിലെറ്റ പരിക്കില്‍ നിന്നും അണുബാധയുണ്ടായി മരിച്ചതാണെന്നും മലേറിയ ബാധിച്ച് മരിച്ചതാണെന്നും പറയപ്പെടുന്നു.

അന്ധവിശ്വാസം

അന്ധവിശ്വാസം

ശവകൂടീരങ്ങളില്‍ ഫറോവമാരെ അടക്കുന്നതൊടൊപ്പം അമൂല്യമായ നിധി ശേഖരങ്ങളും നിക്ഷേപിയ്ക്കുമായിരുന്നു. അതിനാല്‍ തന്നെ ഇത്തരം ശവകൂടീരങ്ങള്‍ കള്ളന്‍മാര്‍ ലക്ഷ്യമിട്ടിരുന്നു. കള്ളന്‍മാരെ അകറ്റാന്‍ ശവകൂടീരം തുറന്നാല്‍ ഫറോവയുടെ കോപത്തിന് ഇരയാകുമെന്നും ദുര്‍മരണപ്പെടുമെന്നും കഥ പ്രചരിച്ചിരുന്നു. എന്നാല്‍ തൂത്തന്‍ഖാമന്റെ ശവകുടീരം തുറന്നവരില്‍ ഏറെപ്പോരും ദുര്‍ണമരണപ്പെടുകയാണുണ്ടായത്

നെഫേര്‍തിതി

നെഫേര്‍തിതി

നെഫേര്‍തിതി രാഞ്ജിയാണ് തൂത്തന്‍ഖാമന്റെ അമ്മ. സൗന്ദര്യത്തിന് പേരുകേട്ട നെഫേര്‍തിതി റാണി അറിയപ്പെടുന്നത് ലേഡി ഓഫ് ടു ലാന്‍ഡ് എന്നാണ്. 1340 ബിസിയില്‍ ജീവിച്ചിരുന്ന ഇവരുടെ മരണം ആകസ്മികമായിരുന്നുവെന്നാണ് വിശ്വസിയ്ക്കുന്നത്.

English summary
King Tutankhamun's tomb: Evidence grows for hidden chamber
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X