ഇംഗ്ലണ്ടില്‍ കത്തി ചൂണ്ടി ജീവനക്കാരെ ബന്ധികളാക്കി,മാഞ്ചസ്റ്റര്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെന്ന് സംശയം

Subscribe to Oneindia Malayalam

ലണ്ടന്‍: ഇഗ്ലണ്ടിലെ ന്യൂ കാസ്റ്റിലില്‍ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി അക്രമി ജീവനക്കാരെ ബന്ധികളാക്കി. ഇതുവരെ പരിക്കുകളൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സംഭവത്തോടനുബന്ധിച്ച് സമീപത്തുള്ള ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചിട്ടുണ്ട്. കത്തിയുമായി നാലു പേര്‍ ഇപ്പോഴും ജോബ് സെന്ററിനുള്ളില്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

മാഞ്ചസ്റ്റര്‍, ലണ്ടന്‍ ആക്രമണങ്ങളുടെ തുടര്‍ച്ചയാകാമിതെന്ന് പോലീസ് വിലയിരുത്തുന്നു. അക്രമികളിലൊരാള്‍ക്ക് നേരത്തേ ഈ ജോബ് സെന്ററുമായി ബന്ധമുണ്ടായിരുന്നതായി പോലീസ് പറഞ്ഞെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ജോബ് സെന്ററും ചുറ്റുപാടുകളും ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്. സംഭവ സ്ഥലത്തു നിന്നും കൂടുതല്‍ വിവങ്ങളൊന്നും ലഭ്യമാക്കിയിട്ടില്ല.

knife
English summary
Knifeman holds several people hostage at job centre in northeast England
Please Wait while comments are loading...