280 കിലോ സ്വര്‍ണത്തിന്റെ സുവര്‍ണകാന്തി; കഅ്ബയെന്ന വിശുദ്ധ ഗേഹത്തിന്റെ പ്രത്യേകതകള്‍ അറിയാം
യാംബു: ലോകമെമ്പാടുമുള്ള 150 കോടിയില്‍ അധികം വരുന്ന ഇസ്ലാം മത വിശ്വാസികളുടെ പ്രാര്‍ത്ഥനയ്ക്കുള്ള ദിശാസൂചികയാണ് കഅ്ബയെന്ന വിശുദ്ധ ഗേഹം. ഈ കഅ്ബയുടെ സംരക്ഷണത്തിനും പരിപാലനത്തിനും സൗദി ഭരണകൂടം വലിയ പ്രധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്തെന്നാല്‍ 280 കിലോയോളം വരുന്ന ശുദ്ധ സ്വര്‍ണം കൊണ്ടാണ് ഇത് നിര്‍മ്മിച്ചതാണ് കഅ്ബയുടെ വാതില്‍.

1944ല്‍, സൗദി അറേബ്യയുടെ സ്ഥാപകന്‍, കിംഗ് അബ്ദുള്‍ അസീസ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍-സൗദ്, 1635 മുതല്‍ നിലവിലുള്ള കഅബയ്ക്ക് പകരം സ്വന്തം ചെലവില്‍ ഒരു പുതിയ വാതില്‍ നിര്‍മ്മിക്കാന്‍ ഉത്തരവിടുകയായിരുന്നു. മൂന്ന് വര്‍ഷമെടുത്താണ് ഈ വാതില്‍ നിര്‍മ്മിച്ചത്. ജാവനീസ് മരം കൊണ്ട് പൊതിഞ്ഞ സ്റ്റീല്‍ അടിത്തറയുണ്ട്.

പിച്ചള റിബണുകളും ചിത്രശലഭങ്ങളും കൊണ്ട് അലങ്കരിച്ച സ്വര്‍ണ്ണം പൂശിയ വെള്ളിയാണ് അവസാന പാളി. എന്നിരുന്നാലും, ഉപയോഗിച്ച പൂട്ട് 1891 മുതലുള്ളതാണ്. 1947 ഒക്ടോബര്‍ 31-ന് സ്ഥാപിച്ച വാതില്‍ 1979 ഒക്ടോബര്‍ 13-ന് പകരം സ്വര്‍ണ്ണം വച്ച് പുനസ്ഥാപിച്ചത്. അത് ഇന്നും നിലനില്‍ക്കുകയാണ്.

അന്തരിച്ച രാജാവ് ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍-സൗദ് അവതരിപ്പിച്ച വാതിലില്‍ 280 കിലോഗ്രാം ശുദ്ധമായ സ്വര്‍ണ്ണം അടങ്ങിയിരിക്കുന്നതിനാല്‍ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ പിണ്ഡങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. അതേ സമയം, വിശുദ്ധ കഅബയുടെ മേല്‍ക്കൂരയിലേക്ക് നയിക്കുന്ന ഈ വാതിലിനെ 'പശ്ചാത്താപത്തിന്റെ വാതില്‍' എന്ന് വിളിക്കുന്നു.

അബ്ദുല്‍ അസീസ് രാജാവിന്റെ കാലത്ത് സ്ഥാപിച്ച വിശുദ്ധ കഅബയുടെ വാതില്‍ മക്കയിലെ രണ്ട് വിശുദ്ധ മസ്ജിദുകളുടെ വാസ്തുവിദ്യയുടെ പ്രദര്‍ശനത്തില്‍ കാണാം. ഈ രണ്ട് വാതിലിന്റെയും നിര്‍മ്മാണ ചെലവ് 1,34,20,00 റിയാലാണ് ചെലവ്. സ്വര്‍ണവില കഴിച്ചുള്ള നിര്‍മ്മാണ ചെലവാണ്.
സണ്‍ഡേ ഫണ്‍ഡേ; അനുപമ...അടിപൊളി ലുക്ക്, എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍












Click it and Unblock the Notifications