കൊല്ലം സ്വദേശികളായ നാലംഗ കുടുംബം അമേരിക്കയിലെ വീട്ടില്‍ മരിച്ചനിലയിൽ: വിഷവാതകം ശ്വസിച്ചെന്ന് സംശയം
കൊല്ലം: അമേരിക്കന്‍ മലയാളികളായ ഒരു കുടുംബത്തിലെ നാല് പേരെ കലിഫോർണിയയിൽ സാൻ മറ്റേയോയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശികളായ ദമ്പതിമാരും ഇവരുടെ ഇരട്ടക്കുട്ടികളെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പട്ടത്താനം വികാസ് നഗർ 57ൽ സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക (40), ഇരട്ടക്കുട്ടികളായ നോഹ, നെയ്തൻ (4) എന്നിവരാണ് മരണപ്പെട്ടത്. സുജിത് ഹെൻറിയുടെ പിതാവ് ഡോ.ജി.ഹെൻറി ഫാത്തിമാമാതാ കോളജ് മുൻ പ്രിൻസിപ്പലാണ്.
മരണകാരണം ഔദ്യോഗികമായി വെളിപ്പെടുത്താന്‍ സാന്‍ മറ്റേയോ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോർട്ട് ചെയ്യുന്നത്. തണുപ്പിനെ പ്രതിരോധിക്കാനായി കുടുംബം വീട്ടില്‍ ഹീറ്റർ ഉപയോഗിച്ചിരുന്നു. ഇതില്‍ നിന്നും വന്ന ശ്വസിച്ചതാകാം മരണകാരണമെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്. അമേരിക്കന്‍ സമയം ഇന്ന് രാവിലെ 9.15 നാണ് നാലുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കിളിയല്ലൂർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗർ-ജൂലിയറ്റ് ബെൻസിഗർ ദമ്പതികളുടെ ഏക മകളാണ് ആലീസ്. ജൂലിയറ്റ് ബെന്‍സിഗർ അമേരിക്കയിലായിരുന്നു. ഇവർ ഞായറാഴ്ചയാണ് നാട്ടിലെത്തിയത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ആലീസ് പ്രിയങ്കയെ വിളിച്ചിരുന്നു. വീട്ടിലെത്തിയതിന് ശേഷവും ഇരുവർക്കും വാട്സാപ്പ് മെസേജ് അയച്ചു. ഒരാൾ മാത്രമാണ് മെസേജ് കണ്ടത്.
എന്നാല്‍ പിന്നിട് നാലുപേരുടേയും യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇതോടെ ഒരു ബന്ധുവിനെ ജൂലിയറ്റ് വിവരം അറിയിച്ചു. അദ്ദേഹം ഒരു സുഹൃത്ത് മുഖേന അന്വേഷിച്ച് ആനന്ദിന്റെ വീടിന് പുറത്ത് എത്തി. സംശയം തോന്നിയ ഇവർ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വന്ന് വാതില്‍ തകർത്ത് അകത്ത് കയറിയപ്പോഴാണ് ഒരു മുറിയിൽ നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
നാലുപേരുടേയും പോസ്റ്റ്‌മോർട്ടം രാത്രിയോടെയാണ് നടക്കുക. പോസ്റ്റുമോർട്ട് റിപ്പോർട്ട് വന്നാല്‍ മാത്രമാകും മരണകാരണം വ്യക്തമാകുകയുള്ളു. പൊലീസ് എത്തിയപ്പോഴേക്കും നാലുപേരും മരിച്ചിരുന്നു. എല്ലാ സാധ്യതകളും അന്വേഷിക്കുന്നതായും പൊലീസ് സംഘം അറിയിച്ചു.












Click it and Unblock the Notifications