കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരോധിത ഉള്ളടക്കം നീക്കം ചെയ്തില്ല: ഗൂഗിളിന് റഷ്യയുടെ പിഴ, സോഷ്യല്‍ മീഡിയകള്‍ക്ക് മേൽ സമ്മര്‍ദ്ദം ശക്തം

Google Oneindia Malayalam News

സെന്റ്പീറ്റര്‍സ്ബര്‍ഗ്: നിരോധിത ഉള്ളടക്കം നീക്കം ചെയ്യാത്തതിന് അമേരിക്കന്‍ ടെക് ഭീമന്‍ ഗൂഗിളിന് റഷ്യന്‍ കോടതി ഭീമമായ പിഴ ചുമത്തി. ഏകദേശം 81,810 ഡോളറാണ് റഷ്യന്‍ കോടതി പിഴയിട്ടത്. ഇതോടെ റഷ്യയും ഗൂഗിളും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് കോട്ടം തട്ടി. ഇതിന് പിന്നാലെ ക്രെംലിന്‍ ഇന്റര്‍നെറ്റ് ക്രാക്ക്ഡൗണ്‍ ഉത്തരവുകള്‍ക്ക് അനുസൃതമായി റഷ്യ ഗൂഗിള്‍, ട്വിറ്റര്‍, ഫേസ്ബുക്ക് എന്നീ സോഷ്യല്‍ മീഡിയ കമ്പനികളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയിരിക്കുകയാണ് റഷ്യ.

കൊവിഡ് രണ്ടാംതരംഗം; രാജ്യ വ്യാപകമായുള്ള പരിശോധന തുടരുന്നു, ചിത്രങ്ങള്‍

russia

റഷ്യയുടെ ഇന്റര്‍നെറ്റ് റെഗുലേറ്റര്‍ റോസ്‌കോംനാഡ്സര്‍ അടുത്തിടെ നിയമവിരുദ്ധമെന്ന് കരുതുന്ന ഓണ്‍ലൈന്‍ ഉള്ളടക്കം നീക്കംചെയ്യാനോ അല്ലെങ്കില്‍ ക്രെംലിന്‍ അനുകൂല വസ്തുക്കള്‍ പുനസ്ഥാപിക്കാനോ ആവശ്യപ്പെട്ടിരുന്നു. ജനുവരിയില്‍ ക്രെംലിന്‍ വിരുദ്ധ പ്രക്ഷോഭത്തിനുള്ള ടൂളുകളായി ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയില്‍ നിന്നുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കമ്പനികള്‍ ഇത് പാലിക്കുന്നില്ലെങ്കില്‍, പിഴകള്‍ നേരിടേണ്ടിവരുമെന്ന് റെഗുലേറ്റര്‍ റോസ്‌കോംനാഡ്സര്‍ പറഞ്ഞിരുന്നു. കൂടാതെ അവരുടെ സേവനങ്ങള്‍ തടസപ്പെടുത്തുമെന്നും അറിയിച്ചിരുന്നു.

മണിക്കൂട്ടൻ എതിരാളിയായി കണ്ട ഒരേ ഒരാൾ...പക്ഷേ കപ്പ് പിടിക്കാൻ യോഗ്യൻ..വൈറൽ കുറിപ്പ്മണിക്കൂട്ടൻ എതിരാളിയായി കണ്ട ഒരേ ഒരാൾ...പക്ഷേ കപ്പ് പിടിക്കാൻ യോഗ്യൻ..വൈറൽ കുറിപ്പ്

ഇതിന് പിന്നാലെയാണ് കോടതി ഗൂഗിളിന് പിഴയിട്ടത്. ആയിരക്കണക്കിന് നിരോധിത ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനായിരുന്നു ഇന്റര്‍നെറ്റ് റെഗുലേറ്റര്‍ നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കമ്പനിയുടെ സേവനങ്ങളുടെ വേഗത കുറയ്ക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൊവ്വാഴ്ചയാണ് റഷ്യന്‍ കോടതി ഇരു കമ്പനികള്‍ക്കും പിഴയിട്ടത്. കൂടാതെ വ്യാഴാഴ്ച റഷ്യയുടെ എല്ലാ ഉപയോക്താക്കളുടെയും വിവരങ്ങള്‍ ജൂലൈ 1ന് മുമ്പ് രാജ്യത്ത് തന്നെ സുരക്ഷിതമായി സൂക്ഷിക്കണമെന്നും ഇല്ലെങ്കില്‍ പിഴ നേരിടേണ്ടി വരുമെന്നും അറിയിച്ചിരുന്നു.

ബിജെപിക്കാരൻ, രാജീവിനൊപ്പവും ഉമ്മന്‍ചാണ്ടിക്കൊപ്പവും സ്റ്റേജിൽ കാണാം; ഒടുവിൽ രാഷ്ട്രീയം വ്യക്തമാക്കി മേജർ രവിബിജെപിക്കാരൻ, രാജീവിനൊപ്പവും ഉമ്മന്‍ചാണ്ടിക്കൊപ്പവും സ്റ്റേജിൽ കാണാം; ഒടുവിൽ രാഷ്ട്രീയം വ്യക്തമാക്കി മേജർ രവി

അതേസമയം, സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്ന് ട്വിറ്റര്‍ 6000ഓളം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്‌തെന്ന് റഷ്യയുടെ റഗുലേറ്റര്‍ പറയുന്നു. ഫേസ്ബുക്കിനും സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇഷ റബ്ബയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Biden orders intelligence report on Covid origins within 90 days

English summary
Kremlin internet crackdown: Russia is increase pressure on Google, Twitter and Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X