കുല്‍ഭൂഷണ്‍ ജാദവിനെ ഉടന്‍ തൂക്കിക്കൊല്ലാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പാകിസ്ഥാന്‍

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാന്‍ തടവിലാക്കിയ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അടിയന്തരമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പാകിസ്ഥാന്‍. കുല്‍ഭൂഷണെ സന്ദര്‍ശിക്കാന്‍ അമ്മയ്ക്കും, ഭാര്യക്കും അനുമതി നല്‍കിയത് മനുഷ്യത്വപരമായ കാരണങ്ങളലാണെന്നും പാക് വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി.

ഈ സ്ഥാപനത്തില്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് വന്‍ ശമ്പളത്തില്‍ വിദേശജോലി

ജാദവിന്റെ വധശിക്ഷ ഉടന്‍ നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കുകയാണ്. അദ്ദേഹത്തിന്റെ ദയാഹര്‍ജികള്‍ ഇപ്പോഴും തീര്‍പ്പായിട്ടില്ല, ഫൈസല്‍ പറഞ്ഞു. പാകിസ്ഥാന്റെ അനുമതി ലഭിച്ചതോടെ ജാദവിന്റെ അമ്മയും, ഭാര്യയും ഡിസംബര്‍ 25-ന് അദ്ദേഹത്തെ സന്ദര്‍ശിക്കും. ഇസ്ലാമിക പാരമ്പര്യവും, മനുഷ്യത്വവും പരിഗണിച്ചാണ് ഈ സന്ദര്‍ശനത്തിന് അനുമതി നല്‍കിയതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

pakistan

ജാദവിന്റെ അമ്മയെയും, ഭാര്യയെയും മാധ്യമങ്ങളുമായി സംവദിക്കാന്‍ അനുവദിക്കുന്ന കാര്യത്തില്‍ ന്യൂഡല്‍ഹിയില്‍ നിന്നും തീരുമാനം അറിയിച്ചിട്ടില്ലെന്നും ഇസ്ലാമാബാദ് വ്യക്തമാക്കി. ബുധനാഴ്ചയാണ് ജാദവിന്റെ വീട്ടുകാര്‍ക്ക് ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ വിസ അനുവദിച്ചത്. ചാരപ്രവര്‍ത്തനവും, തീവ്രവാദവും ആരോപിച്ചാണ് കുല്‍ഭൂഷണ് പാകിസ്ഥാന്‍ വധശിക്ഷ വിധിച്ചത്. ശനിയാഴ്ച വാഗാ അതിര്‍ത്തി വഴി മാതാവും, ഭാര്യയും പാകിസ്ഥാനിലെത്തും. ഒരു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ഇവരെ അനുഗമിക്കും.

കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലാര്‍ പരിരക്ഷ നല്‍കണമെന്ന ഇന്ത്യയുടെ തുടര്‍ച്ചയായുള്ള ആവശ്യം പാകിസ്ഥാന്‍ തള്ളിയിരുന്നു. ഇന്ത്യന്‍ നേവിയില്‍ നിന്നും വിരമിച്ച ജാദവ് ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി ഇറാനില്‍ എത്തിയപ്പോള്‍ ഇവിടെ നിന്നും തട്ടിക്കൊണ്ടുപോയെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Kulbhushan Jadhav under no threat of immediate execution

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്