Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് ദിനാറിന്റെ മൂല്യം അമ്പരപ്പിക്കും; ഡോളര്‍ നാണിക്കും, ആദ്യ മൂന്നും ജിസിസി കറന്‍സികള്‍

ദുബായ്: ലോകത്തെ പ്രധാന കറന്‍സികളാണ് ഡോളറും യൂറോയുമെല്ലാം. ആഗോള തലത്തില്‍ വ്യാപാര ഇടപാട് നടക്കുന്നത് ഡോളറിലാണ്. ഡോളറിന്റെ മൂല്യം അനുസരിച്ച് മറ്റു കറന്‍സികളുടെ ശേഷി വര്‍ധിക്കുകയും കുറയുകയും ചെയ്യും. എന്നാല്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള കറന്‍സി ഡോളറല്ല. മൂല്യമുള്ള കറന്‍സികളുടെ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യങ്ങളാണ്. കുവൈത്തും ബഹ്‌റൈനും ഒമാനും.

എണ്ണയാണ് ഇവരുടെ ശക്തി. എന്നാല്‍ എണ്ണ കരുത്ത് നല്‍കുന്ന ജിസിസിയിലെ മറ്റു രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് താരതമ്യേന മൂല്യം വളരെ കുറവാണ്. എന്താണ് ഇതിന് കാരണം. ചില ഘടകങ്ങള്‍ പരിശോധിച്ചാണ് രാജ്യങ്ങളുടെ കറന്‍സി മൂല്യം നിര്‍ണയിക്കുക. വിശദീകരിക്കാം...

സാമ്പത്തികം മാത്രമല്ല ഘടകം

സാമ്പത്തികം മാത്രമല്ല ഘടകം

ഓരോ രാജ്യങ്ങളുടെയും കറന്‍സി മൂല്യം വ്യത്യസ്തമാണ്. ഏകദേശം അടുത്ത് നില്‍ക്കുന്ന മൂല്യങ്ങളുള്ള കറന്‍സികളുമുണ്ട്. വിവിധ ഘടകങ്ങള്‍ പരിശോധിച്ചാണ് മൂല്യം കണക്കാക്കുക. രാജ്യങ്ങളുടെ സാമ്പത്തിക ശേഷിയാണ് ഇതില്‍ പ്രധാനം. അതേസമയം, സാമ്പത്തിക ശേഷി മാത്രമല്ല പരിഗണിക്കുക. ലോകത്ത് ഏറ്റവും മൂല്യമുള്ള മൂന്ന് കറന്‍സികള്‍ കുവൈത്ത്-ബഹ്‌റൈന്‍ ദിനാറും ഒമാന്‍ റിയാലുമാണ്.

വരുമാനം കൂടുതല്‍ ചെലവ് കുറവ്

വരുമാനം കൂടുതല്‍ ചെലവ് കുറവ്

ഏകദേശം 3.27 ഡോളര്‍ നല്‍കണം ഒരു കുവൈത്ത് ദിനാറിന്. 2.65 ഡോളര്‍ നല്‍കണം ഒരു ബഹ്‌റൈന്‍ ദിനാറിന്. 2.60 ഡോളര്‍ നല്‍കണം ഒരു ഒമാന്‍ റിയാലിന്. ഈ മൂന്ന് രാജ്യങ്ങളുടെയും സാമ്പത്തിക വരുമാന മാര്‍ഗം എണ്ണയാണ്. ഇവരുടെ കരുതല്‍ നിക്ഷേപം വളരെ കൂടുതലുമാണ്. മൂന്ന് രാജ്യങ്ങളിലെയും ആളോഹരി വരുമാനം വളരെ കൂടുതലാണ്. രാജ്യത്ത് ജനങ്ങള്‍ കുറവും വരുമാനം കൂടുതലുമാണ് എന്ന് ചുരുക്കം.

സുപ്രധാന ഘടകങ്ങള്‍ ഇവയാണ്

സുപ്രധാന ഘടകങ്ങള്‍ ഇവയാണ്

ഒരു രാജ്യം സുസ്ഥിരമാണോ എന്നതാണ് ആ രാജ്യത്തിന്റെ കറന്‍സി മൂല്യം നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകം. പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടുന്ന രാജ്യമാണെങ്കില്‍ കറന്‍സി മൂല്യം കുറയും. രാഷ്ട്രീയ അസ്ഥിരതയില്ലാത്ത രാജ്യങ്ങളാണ് കുവൈത്തും ഒമാനുമെല്ലാം. മാത്രമല്ല, ഒരോ രാജ്യങ്ങളും കരുതല്‍ ധനം ശേഖരിക്കാറുണ്ട്. ഇളക്കം തട്ടാത്ത കരുതല്‍ ധന ശേഖരമുള്ള രാജ്യങ്ങളാണ് കുവൈത്തും ഒമാനും ബഹ്‌റൈനുമെല്ലാം.

സൗദിക്ക് തൊട്ടുപിന്നില്‍

സൗദിക്ക് തൊട്ടുപിന്നില്‍

മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്ന് കുവൈത്തിനെ കരുത്തുറ്റതാക്കുന്ന വേറെയും ഘടകങ്ങളുണ്ട്. വളരെ ചെറിയ രാജ്യമാണ് കുവൈത്ത്. കേരളത്തിന്റെ പകുതി വിസ്തീര്‍ണമേയുള്ളൂ എന്ന് പറയാം. 44 ലക്ഷത്തില്‍ താഴെയാണ് ജനങ്ങള്‍. മൂന്നിലൊന്നേ നാട്ടുകാരുള്ളൂ. ലോകത്തെ എണ്ണ സമ്പത്തിന്റെ ആറിലൊന്ന് കുവൈത്തിലാണ്. ജിസിസിയില്‍ സൗദി മാത്രമാണ് ഇക്കാര്യത്തില്‍ കുവൈത്തിന് മുന്നിലുള്ളത്.

നിക്ഷേപ നീക്കിയിരിപ്പ്

നിക്ഷേപ നീക്കിയിരിപ്പ്

എണ്ണ കയറ്റുമതിയില്‍ ആറാം സ്ഥാനമാണ് കുവൈത്തിന്. കുവൈത്തിന്റെ കയറ്റുമതിയുടെ 95 ശതമാനവും എണ്ണയാണ്. കഴിഞ്ഞ വര്‍ഷം കുവൈത്ത് മിച്ച ബജറ്റാണ് അവതരിപ്പിച്ചത്. വരുമാനം കൂടുതലും ചെലവ് കുറവുമായതിനാല്‍ ആളോഹരി വരുമാനത്തില്‍ മുന്നിലാണ് കുവൈത്ത്. വലിയ തോതിലുള്ള നിക്ഷേപം നടത്തുന്നുണ്ട് കുവൈത്ത്. വാര്‍ഷിക വരുമാനത്തിന്റെ 10 ശതമാനം അവര്‍ ഇതിനായി മാറ്റിവയ്ക്കുന്നു.

കുവൈത്ത് ദിനാറിന് ആവശ്യക്കാര്‍ ഏറെ

കുവൈത്ത് ദിനാറിന് ആവശ്യക്കാര്‍ ഏറെ

കുവൈത്തിന്റെ കരുതല്‍ നിധിയില്‍ 73800 കോടി ഡോളറുണ്ട്. അറബ് രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന കരുതല്‍ നിധിയാണിത്. ഈ നിധിയില്‍ നിന്നുള്ള നിക്ഷേപം കൂടുതലും അമേരിക്കയിലും യൂറോപ്പിലുമാണ്. അടിസ്ഥാന സൗകര്യ വികസനം വളരെ ഉയര്‍ന്ന അളവിലാണ് കുവൈത്തില്‍. കയറ്റുമതിയേക്കാള്‍ കുറവാണ് ഇറക്കുമതി. ലണ്ടന്‍ കേന്ദ്രമായുള്ള കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസിന്റെ പ്രവര്‍ത്തനം കുവൈത്ത് ദിനാറിന് ഒട്ടേറെ ആവശ്യക്കാരെ സൃഷ്ടിക്കുന്നതും നേട്ടമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+