കോവിഡ് മുക്തമായി കുവൈറ്റ്; അവസാന രോഗിയും ആശുപത്രി വിട്ടു, എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ഡോക്ടര്‍മാര്‍
കുവൈറ്റ് സിറ്റി: കോവിഡ് മുക്തമായി കുവൈത്ത്. കോവിഡ് ചികിത്സക്കായി മിശ്രിഫില്‍ പ്രത്യേകം തയ്യാറാക്കിയ ഫീല്‍ഡ് ആശുപത്രിയിലെ അവസാന രോഗിക്കും രോഗം ഭേദമായതോടെ പൂര്‍ണമായും കോവിഡ് മുക്തമായിരിക്കുകയാണ് രാജ്യം. നാലുമാസത്തെ ചികിത്സക്ക് ശേഷമാണ് ഇദ്ദേഹം ആശുപത്രി വിട്ടത്. രോഗം ഭേദമായി ആശുപത്രി വിടുന്ന അദ്ദേഹത്തിന് ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് യാത്രയയപ്പും നല്‍കിയിരുന്നു.
കോവിഡിന്റെ തുടക്ക ഘട്ടമായ 2020ലാണ് കുവൈറ്റ് മിശ്രിഫില്‍ പ്രത്യേക ചികിത്സാ കേന്ദ്രം ഒരുക്കിയത്. കൊവിഡിനെതിരേ ശക്തമായ കോട്ടയായി പ്രവര്‍ത്തിച്ച ആശുപത്രി സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനും സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ഫീഡ് ഹോസ്പിറ്റല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫൗസി അല്‍ കുവാരി പറഞ്ഞു. അവസാന രേഗിയും ആശുപത്രി വിട്ടുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ശാലിനിയെ ചേർത്ത് പിടിച്ച് അജിത്ത്, വൈറലായി താരദമ്പതികളുടെ ദീപാവലി ചിത്രങ്ങൾ

ലോകത്താദ്യമായി കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് 10,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള കൊവിഡ് ഫീല്‍ഡ് ആശുപത്രി മിശ്രിഫില്‍ സ്ഥാപിച്ചത്. ഫാര്‍മസിയും മറ്റ് പരിശോധനാ ലാബുകളും ഉള്‍പ്പെടെ 40 ഐസിയു ബെഡുകളും 250ഓളം പേരെ കിടത്തി ചികില്‍സിക്കുന്നതിനുള്ള സംവിധാനവുമാണ് ഇവിടെ ഒരുക്കിയിരുന്നത്.
അതോടൊപ്പം രാജ്യത്തിലെ മറ്റ് ആശുപത്രികളിലും നിലവില്‍ കോവിഡ് രോഗികളുടെ എണ്ണം വളരെ കുറവാണെന്നും ഇവിടെ കോവിഡ് നിരക്ക് ഗണ്യമായി കുറഞ്ഞുവെന്നും അധികൃതര്‍ വ്യക്തമക്കി.

ശക്തമായ കോവിഡ് നിയന്ത്രണങ്ങളായിരുന്നു കുവൈറ്റില്‍ ഏര്‍പ്പെടുത്തിയിരുന്നത്. അത്‌കൊണ്ട് തന്നെ കഴിഞ്ഞ ഏതാനും ആഴ്ചകളായി രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങലില്‍ വെറും 25 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. പുതുതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ടായിരുന്നില്ല. . ഇതിനകം രാജ്യത്ത് 412,793 പേര്‍ക്ക് രോഗ ബാധയുണ്ടായതില്‍ 410,021 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു.

രാജ്യത്ത് ഇതുവരെ 2,462 പേര്‍ മാത്രമാണ് കേവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ വെറും 13 പേര്‍ മാത്രമാണ് കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നതെന്നും അധികൃതര്‍ അറിയിച്ചു. ഇവരില്‍ അഞ്ചു പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത്. രാജ്യത്ത് നടപ്പിലാക്കിയ ശക്തമായ കൊവിഡ് നിയന്ത്രണങ്ങളും വാക്സിനേഷന്‍ ക്യാംപയിനിലുണ്ടായ പുരോഗതിയുമാണ് വൈറസ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ സഹായകമായതെന്നാണ് വിലയിരുത്തുന്നത്. നിലവില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വിതരണം കുവൈറ്റ് നല്‍കിവരുന്നുണ്ട്.

കുവൈറ്റില്‍ കൊവിഡിനെതിരായ ബൂസ്റ്റര്‍ ഡോസ് വാക്സിനെടുക്കാന്‍ മുന്‍കൂര്‍ അപ്പോയിന്‍മെന്റ് ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചിട്ടുണ്ട്. രണ്ടാം ഡോസ് എടുത്ത് ആറുമാസം പൂര്‍ത്തിയാക്കിയവര്‍ക്ക് മിശ്രിഫ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തി നേരിട്ട് കുത്തിവെപ്പെടുക്കാമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഓക്സ്ഫോര്‍ഡ്, ഫൈസര്‍ വാക്സിനുകളുടെ രണ്ടാമത്തെ ഡോസ് എടുത്തു ആറുമാസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതെന്നും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ മിശ്രിഫ് ഫെയര്‍ ഗ്രൗണ്ടിലെ പ്രധാന വാക്സിനേഷന്‍ കേന്ദ്രത്തില്‍ ചെന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി കുത്തിവെപ്പെടുക്കാമെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ ബൂസ്റ്റര്‍ ഡോസ് വിതരണത്തിനായി മന്ത്രാലയം രജിസ്ട്രേഷന്‍ ഡ്രൈവ് ആരംഭിച്ചിരുന്നെങ്കിലും ഇനി മുതല്‍ പ്രത്യേക അപ്പോയിന്‍മെന്റിന്റെ ആവശ്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.
Recommended Video

പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് എന്‍ട്രി വിസകള്‍ അനുവദിച്ചു തുടങ്ങിയെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ജനറല്‍ ഡറക്ട്രേറ്റ് ഓഫ് റസിഡന്‍സി അഫയേഴ്‌സാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയിരുന്നത്. കൂടാതെ ഫാമിലി ടൂറിസ്റ്റ് വിസകളും കുവൈറ്റില്‍ കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. പ്രവാസി കുടുംബങ്ങള്‍ക്കുള്ള സന്ദര്‍ശന വിസയും ആശ്രിത വിസയുമാണ് അനുവദിച്ചു തുടങ്ങിയതെന്നും ജീവിതപങ്കാളിക്കും 16 വയസ്സില്‍ താഴെയുള്ള മക്കള്‍ക്കുമുള്ള ആശ്രിത സന്ദര്‍ശന വിസകള്‍ നല്‍കിത്തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു. നേരത്തേയുണ്ടായിരുന്ന നിബന്ധകള്‍ പാലിച്ചാണ് പുതിയ വിസ അനുവദിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. വാണിജ്യ ആവശ്യാര്‍ത്ഥമുള്ള കമേഴ്സ്യല്‍ സന്ദര്‍ശക വിസയും പുനരാരംഭിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. പക്ഷെ, ഇത് ഡയരക്ടര്‍ ജനറലിന്റെ വിവേചനാധികാരത്തിന് വിധേയമായിരിക്കുമെന്നും മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ ആവശ്യാര്‍ഥമുള്ള എന്‍ട്രി വിസകള്‍ക്കും അനുമതിയുണ്ടെന്നും അതോടൊപ്പം 53 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസയും അനുവദിക്കാനും തീരുമാനമായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications