Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്ത് പോള്‍; പാര്‍ലമെന്റ് വിധിയെഴുത്ത് പ്രഖ്യാപനം, പ്രതിപക്ഷത്തിന് നേട്ടം, മലയാളികള്‍ക്കും ആവേശം!

തെരഞ്ഞെടുപ്പില്‍ മത്സരിച്ച 287 പേരില്‍ 15 പേര്‍ വനിതകളായിരുന്നു. അവരില്‍ ഒരാളായ ലിബറല്‍ സ്ഥാനാര്‍ത്ഥി സാഫ അല്‍ ഹാഷിം മാത്രമാണ് വിജയിച്ചത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും സാഫ അല്‍ ഹാഷിം വന്‍..

കുവൈത്ത്; പ്രതിപക്ഷ ഗ്രൂപ്പുകള്‍ക്കും ലിബറല്‍ പാര്‍ട്ടികള്‍ക്കും കുവൈത്ത് പാര്‍ലമെന്റ് വിധിയെഴുത്തില്‍ വലിയ നേട്ടം. 50 സീറ്റുകളില്‍ 24 സീറ്റുകളാണ് പ്രതിപക്ഷവും ലിബറല്‍ പാര്‍ട്ടികളും നേടിയെടുത്തത്. ഇതോടെ മുന്‍ ദേശീയ അസംബ്ലിക്ക് പാര്‍ലമെന്റില്‍ വന്‍ തിരിച്ചടിയായി. ഞായറാഴ്ച രാവിലെയാണ് ഫലം പ്രഖ്യാപനം നടത്തിയത്.

നാലു വര്‍ഷങ്ങളായി പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. മുസ്ലീം ബ്രദര്‍ഹുഡ് മാതൃകയില്‍ സലഫി വിഭാഗത്തിലെ ഗ്രൂപ്പിലെ അംഗങ്ങളാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

തെരഞ്ഞെടുപ്പില്‍ മത്സരിച്ച 287 പേരില്‍ 15 പേര്‍ വനിതകളായിരുന്നു. അവരില്‍ ഒരാളായ ലിബറല്‍ സ്ഥാനാര്‍ത്ഥി സാഫ അല്‍ ഹാഷിം മാത്രമാണ് വിജയിച്ചത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും സാഫ അല്‍ ഹാഷിം വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. മലയാളി ബന്ധമുള്ള അല്‍ ഹാഷിംന്റെ വിജയം മലയാളികള്‍ക്കും ആവേശമായിരുന്നു. സാഫയുടെ അഞ്ചു തലമുറയ്ക്ക് മുമ്പുള്ളയാള്‍ മുത്തശ്ശി മലയാളിയാണ്. ഇവര്‍ കേരള സന്ദര്‍ശനം നടത്താറുണ്ട്.

kuwait

മുസ്ലീം ബ്രദര്‍ഹുഡിന്റെ പ്രദേശിക ഘടകം നാലു സീറ്റുകളില്‍ വിജയച്ചു. പിരിച്ച് വിട്ട അസംബ്ലിയില്‍ അംഗമായിരുന്ന 22 എംപിമാര്‍ പരാജയം നേരിട്ടു. ഇവരില്‍ രണ്ട് മന്ത്രിമാരുമുണ്ട്.

ശനിയാഴ്ച രാവിലെ എട്ട് മണിയോടെ തുടങ്ങിയ തിരഞ്ഞെടുപ്പ് രാത്രി എട്ട് മണിയോടെയാണ് അവസാനിച്ചത്. 70 ശതമാനമാണ് ഇത്തവണത്തെ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. സമാധനപരമായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ സര്‍ക്കാരിനെ അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിന്‍ അല്‍ സബയും കിരീടവകാശി ഷേക് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബയും അഭിനന്ദിച്ചു.

സാധരണക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കി, പെട്രോള്‍ വില വര്‍ദ്ധനവ് തടയുന്നതില്‍ പരാജയപ്പെട്ടതാണ് മുന്‍ ദേശീയ അസംബ്ലിക്ക് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിക്ക് കാരണമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+