സച്ചിനല്ല, ഉമ്മൻചാണ്ടിയല്ല.. ദൃക്സാക്ഷി വരച്ച പ്രതിയുടെ രേഖാചിത്രം കണ്ടാൽ ഞെട്ടി ബോധം പോകും... പക്ഷേ

  • Written By:
Subscribe to Oneindia Malayalam

ദൃക്സാക്ഷികൾ പ്രതികളുടെ രുപം എന്ന് പറഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും നടൻ ഉമ്മറിന്റെയുമൊക്കെ മുഖച്ഛായ പറഞ്ഞ് കൊടുക്കുന്ന സംഭവങ്ങൾ നമ്മൾ പല സിനിമകളിൽ കണ്ടതാണ്. ഇതൊക്കെ ഒരു കോമഡി ആയിട്ടേ നമുക്ക് ചിന്തിക്കാൻ കഴിയൂ. എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനൊന്ന് സംഭവിച്ചാലോ. പക്ഷെ ഇങ്ങനെയല്ല. ഇതുപോലൊരു സംഭവം.

ദൃക്സാക്ഷി പറഞ്ഞ പ്രതിയുടെ ചിത്രം ഒറ്റ നോട്ടച്ചിൽ കണ്ടാൽ സെവനപ്പിന്റെ പരസ്യത്തിലെ കാര്‍ട്ടൂണ്‍ കഥാപാത്രം പോലിരിക്കും. കാര്‍ഷികചന്തയില്‍നിന്ന് ജനുവരി 30ന് പണവുമായി കടന്നയാളെ ളകുറിച്ച് ഒരു സൂചനയും ലഭിക്കാതെ ഉഴറിയപ്പോഴാണ് ദൃക്സാക്ഷി ഓര്‍മ്മയില്‍നിന്ന് ആ ചിത്രം വരച്ചെടുത്തത്. എന്നാൽ ഇതിനേക്കാൾ വലിയ അതിശയം ഈ ചിത്രം കൊണ്ട് പോലീസ് പ്രതിയെ പിടിച്ചു എന്നതാണ്.

സംഭവം ഇംഗ്ലണ്ടിൽ

സംഭവം ഇംഗ്ലണ്ടിൽ

ഇംഗ്ലണ്ടിലാണ് സംഭവം നടന്നത്. നൂയെന്‍ എന്ന പ്രതിയെ ഈ ചിത്രം ഉപയോഗിച്ച് 44 വയസ്സുള്ള പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. ലാൻകാൻസ്റ്റർ സിറ്റി ബ്യൂറോ പോലീസാണ് കാർട്ടൂൺ‌ പോലെ തോന്നിക്കുന്ന ചിത്രം ഉപയോഗിച്ച് പ്രതിയെ പിടിച്ചത്.

എല്ലാം ഈ കാർട്ടൂൺ ചിത്രം കൊണ്ട്

എല്ലാം ഈ കാർട്ടൂൺ ചിത്രം കൊണ്ട്

വരപോലെയുള്ള മുടി, കണ്ണിന് പകരം രണ്ട് കുത്ത്, മൂക്കിന് വേണ്ടി വരച്ചത് ഒരു വര. ഇതായിരുന്നു ദൃക്സാക്ഷി പോലീസിനു നൽകിയ പ്രതിയുടെ മുഖം. എന്നാൽ ഒരു കാർട്ടൂൺ ചിത്രമുപയോഗിച്ച് പോലീസ് പ്രതിയെ കണ്ടെത്തിയിരിക്കുന്നുവെന്നതാണ് എല്ലാവരെയും അതിശയിപ്പിക്കുന്നത്.

സാമ്യം തോന്നുന്ന ഫോട്ടോകൾ കാണിച്ചു

സാമ്യം തോന്നുന്ന ഫോട്ടോകൾ കാണിച്ചു

പണ്ട് നേരിട്ട് കണ്ട ഒരു കുറ്റവാളിയുടെ മുഖവുമായി ചിത്രത്തിനു തോന്നിയ സംശയമാണ് അന്വേഷണത്തിന്റെ ചുരുളഴിച്ചതെന്നാണ് പോലീസ് പറയുന്നത്. ചിത്രവുമായി സാമ്യം തോന്നുന്ന എല്ലാ കുറ്റവാളികളുടെയും ചിത്രങ്ങള്‍ ദൃക്സാക്ഷിക്ക് കാണിച്ചു കൊടുത്താണ് പ്രതിയെ പോലീസ്പിടികൂടിയത്.

രണ്ട് മോഷണ കേസുകൾ

രണ്ട് മോഷണകേസുകൾ കൂടി പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. നൂയെന്നിന്റെ അറസ്റ്റ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. പ്രതിയെ തിരിച്ചറിഞ്ഞതോടെ നൂയെന്റെ ചിത്രം ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു. തുടർന്ന് കിടിട്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടിച്ചത്.

English summary
Police say a hand-drawn sketch has helped investigators identify a suspect in a theft from a Pennsylvania farmers market. Lancaster police say the suspect pretended to be an employee before stealing an undisclosed amount in cash from a stand inside Central Market Feb. 6.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്