ലങ്കന്‍ തിരഞ്ഞെടുപ്പ്, തമിഴ് പാര്‍ട്ടികള്‍ക്കു ജയം
കൊളംബോ: ലങ്കയുടെ വടക്കന്‍ പ്രവിശ്യയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ തമിഴ് പാര്‍ട്ടിയായ ടിഎന്‍എ വന്‍ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു. എല്‍ടിടിഇയുടെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കിയതിനുശേഷം രാജ്യത്ത് നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് എന്ന നിലയില്‍ ഇതിന് ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ട്.
തമിഴ് നാഷണല്‍ അലയന്‍സ്(ടിഎന്‍എ) മൊത്തമുള്ള 38 സീറ്റില്‍ 30 എണ്ണവും നേടിയതായി ഇലക്ഷന്‍ കമ്മീഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രസിഡന്റ് മഹീന്ദ്ര രാജപാക്‌സെയുടെ മുന്നണി എട്ടുസീറ്റുകള്‍ നേടി.

ഇതോടെ ഈ മേഖലയില്‍ സ്വയംഭരണം വേണമെന്ന തമിഴരുടെ ആവശ്യം കൂടുതല്‍ ശക്തമാകുമെന്നുറപ്പാണ്. ഐക്യരാഷ്ട്രസഭാ പ്രതിനിധികളുടെ മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പ് തീര്‍ത്തും സുതാര്യമായിരുന്നു.
പക്ഷേ, ശ്രീലങ്കന്‍ ഭരണഘടനയനുസരിച്ച് പ്രവിശ്യാ കൗണ്‍സിലുകള്‍ക്ക് കാര്യമായ അധികാരങ്ങളൊന്നുമില്ല. ജനകീയ സര്‍ക്കാറിനേക്കാള്‍ അധികാരം കേന്ദ്രം നിശ്ചയിക്കുന്ന ഗവര്‍ണര്‍ക്കാണുള്ളത്. പതിറ്റാണ്ടുകള്‍ നീണ്ട വംശീയയുദ്ധത്തിന് 2009ലാണ് അറുതി വരുത്തിയത്. ശക്തായ സൈനിക നടപടിയിലൂടെ സര്‍ക്കാര്‍ എല്‍ടിടിഇയെ ഇല്ലാതാക്കുകയായിരുന്നു.












Click it and Unblock the Notifications