കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഹിംഗ്യ മുസ്ലീങ്ങളെ സഹായിക്കാന്‍ ഇടതിന്റെ ലാറ്റിനമേരിക്ക തന്നെ വേണം

  • By Soorya Chandran
Google Oneindia Malayalam News

ക്വ്യുട്ടോ: മ്യാന്മറിലെ ന്യൂനപക്ഷമായ റോഹിംഗ്യ മുസ്ലീങ്ങള്‍ ഇപ്പോള്‍ ലോകത്താല്‍ തിരസ്‌കരിയ്ക്കപ്പെട്ടവരാണ്. മ്യാന്‍മറിലെ ബുദ്ധിസ്‌റ്റ് ഭരണകൂടം പടിയ്ക്ക് പുറത്താക്കിയ ഈ അശരണരരെ സ്വീകരിയ്ക്കാന്‍ മുസ്ലീം രാജ്യങ്ങളുള്‍പ്പെടെ ആരും തയ്യാറാവുന്നില്ല. കടലില്‍ ഒഴുകി നടക്കുന്ന മീന്‍പിടിത്ത ബോട്ടുകളില്‍ ഭക്ഷണവും വെളളവും ഇല്ലാതെ അവര്‍ നരകിയ്ക്കുകയാണ്.

സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മുസ്ലീം രാജ്യങ്ങള്‍ പോലും ഇവരെ സ്വീകരിയ്കാകാന്‍ തയ്യാറല്ലത്രെ. ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്റ് എന്നിവിടങ്ങളില്‍ നിന്ന് ഇവരെ ആട്ടിയിറക്കുകയായിരുന്നു.

Rohingya Muslims

എന്നാല്‍ ഇപ്പോള്‍ നേരിയ പ്രതീക്ഷ ഉണരുന്നുണ്ട്. ലാറ്റിന്‍ അമേരിക്കയും കരീബിയയും റോഹിംഗ്യ മുസ്ലീങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിത്തുടങ്ങി.

കമ്യൂണിറ്റി ഓഫ് ലാറ്റിന്‍ അമേരിയ്ക്ക ആന്റ് കരീബിയന്‍ സ്റ്റേറ്റ്‌സ് കടലില്‍ അലയുന്ന റോഹിംഗ്യ മുസ്ലീങ്ങള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. ഇക്വഡോറിന്റെ ഇടതുപക്ഷ പ്രസിഡന്റ് റാഫേല്‍ കൊറിയയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അഭയാര്‍ത്ഥികളോട് വിവേചനം കാണിയ്ക്കുന്ന അന്താരാഷ്ട്ര സമൂഹത്തെ റാഫേല്‍ കൊറിയ രൂക്ഷമായി വിമര്‍ശിച്ചു.

പ്രശ്‌നം ഈ രീതിയില്‍ തുടരുകയാണെങ്കില്‍ കടലില്‍ അഭയാര്‍ത്ഥികളായി കഴിയുന്നവര്‍ക്ക് പരിപൂര്‍ണ സഹായം തങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Ecuadorean President Rafael Correa announced Saturday that the Community of Latin American and Caribbean States (CELAC) will provide assistance to the thousands of Asian immigrants stranded off the coast of Thailand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X