Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധനപ്രതിസന്ധിയിൽ തകർന്നടിഞ്ഞ് ലെബനൻ: 90 ശതമാനം ഇടിഞ്ഞ് കറൻസി, ഇന്ധനമെത്തിക്കുമെന്ന് ഹിസ്ബുള്ളയുടെ ഉറപ്പ്

ബെയ്റൂട്ട്: കൊവിഡ് പ്രതിസന്ധിക്കൊപ്പം സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് ലെബനൻ. ഇന്ധനക്ഷാമം രൂക്ഷമായതിനൊപ്പം രാജ്യവ്യാപമായുണ്ടായ പവർകട്ടുമാണ് ചെറു രാജ്യമായ ലെബനനെ തകർത്തിട്ടുള്ളത്. ഇതോടെ രാജ്യത്തെ ചില ബിസിനസുകൾ താൽക്കാലികമായി അടച്ചുപൂട്ടിയ നിലയിലാണുള്ളത്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഒരു പുതിയ ലെബനൻ സർക്കാർ രൂപീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ലെബനീസ് പ്രസിഡന്റ് മിഷേൽ ഔൺ പറഞ്ഞു. ഇന്ധനപ്രതിസന്ധിയാണ് രാജ്യത്തിന്റെ ഭൂരിഭാഗവും സ്തംഭിപ്പിക്കുകയും അരാജകത്വത്തിന് കാരണമാകുകയും ചെയ്തിട്ടുള്ളതെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

1

ഒരു പ്രമുഖ മെഡിക്കൽ സെന്ററും ലെബനനിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ യൂണിവേഴ്സിറ്റി ആശുപത്രികളിലൊന്നായ അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ബെയ്‌ററ്റ് മെഡിക്കൽ സെന്ററും ഇന്ധനക്ഷാമം കാരണം ഉടൻ അടച്ചുപൂട്ടാൻ സാധ്യതയുണ്ട്. ഇത് രാജ്യത്ത് ഗുരുതരമായ രോഗങ്ങളുള്ളവരുടെ എണ്ണം കൂടുന്നതിന് കാരണമാകും. ഈ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 15 കുട്ടികൾ അടക്കം 55 രോഗികൾ റെസ്പിരേറ്ററുകൾ ആവശ്യമുള്ള രോഗികളാണ്. 55 രോഗികൾക്കും ഡയാലിസിസ് ചെയ്യുന്ന വൃക്കസംബന്ധമായ തകരാറുള്ള നൂറിലധികം പേർക്കും ആശുപത്രി അടച്ചുപൂട്ടുന്നത് ഭീഷണിയുണ്ടാക്കും. ഇതെല്ലാം രാജ്യത്തിന്റെ പ്രവർത്തനങ്ങളെ തന്നെ സ്തംഭിച്ചിച്ച സാമ്പത്തിക പ്രതിസന്ധിയുടെ കാഠിന്യം വ്യക്തമാക്കുന്നതാണ്. ഇന്ധനപ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്തെ പല വൻകിട ജനറേറ്റർ ഉടമകളേയും ജനറേറ്ററുകൾ ഓഫ് ചെയ്തിടാനും പ്രേരിപ്പിച്ചിട്ടുണ്ട്.

അധികാര പോരാട്ടങ്ങൾ

ക്രമാതീതമായി വർദ്ധിച്ചുവരുന്ന ഇന്ധന പ്രതിസന്ധി മൂലം ലെബനനിൽ തുടർച്ചയായ രണ്ട് സാമ്പത്തിക വർഷത്തെ തകർച്ചയ്ക്കും കാരണമായിട്ടുണ്ട്. ഇതോടെ ആശുപത്രികൾ അടക്കമുള്ള അവശ്യസേവനങ്ങൾക്ക് വേണ്ടി ഇറക്കുമതി ചെയ്ത ഇന്ധനം ഉപയോഗിക്കാൻ രാജ്യത്തെ നിർബന്ധിതരാക്കുകയും ചെയ്തിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്തെ ബേക്കറികളെയും ബിസിനസുകളും കഴിഞ്ഞയാഴ്ചയോടെ അടച്ചിട്ട നിലയിലാണുള്ളത്.

സർക്കാർ രൂപീകരണം


അടുത്ത രണ്ട് ദിവസത്തിനുള്ളിൽ രാജ്യത്ത് പുതിയ സർക്കാർ രൂപീകരിക്കാൻ സാധ്യതയുണ്ടെന്നാണ് ഓവനുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം നിയുക്ത പ്രധാനമന്ത്രി നജീബ് മികതി വ്യക്തമാക്കിയത്. പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിക്കപ്പെട്ടു, അവസാനത്തേത് എങ്ങനെ പരിഹരിക്കുമെന്ന് തനിക്കറിയില്ലെങ്കിലും അദ്ദേഹം പറഞ്ഞു. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഷിയാ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ നേതാവ് സയ്യിദ് ഹസ്സൻ നസ്രല്ലയാണ് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്. രാജ്യത്ത് നിലവിലുള്ള അരാജകത്വം തടയാനുള്ള ഒരേയൊരു മാർഗ്ഗമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. രാജ്യത്തേക്ക് ഇറാനിൽ നിന്ന് ഡീസലും ഗ്യാസോലിനും ഉടൻ എത്തിക്കുമെന്ന് ഹിസ്ബൊള്ളാ വ്യക്തമാക്കിയിട്ടുണ്ട്.

 അഴിമതിയും പ്രതിസന്ധിയും

ദശാബ്ദങ്ങൾ നീണ്ട അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും ഒടുവിൽ ലെബനൻ പ്രതിസന്ധി പുതിയ ഘട്ടത്തിലേക്ക് എത്തുന്നത്
സബ്സിഡി വിനിമയനിരക്കിൽ ഇന്ധന ഇറക്കുമതിയ്ക്ക് ധനസഹായം നൽകില്ലെന്ന് സെൻട്രൽ ബാങ്ക് നിലപാട് സ്വീകരിച്ചതോടെയാണ്. കറൻസി കരുതൽ ക്ഷയിച്ചതോടെ, അത്തരം ഇറക്കുമതികൾക്ക് നിർബന്ധിത വിദേശ കരുതൽ ഉപയോഗിക്കാൻ അനുവദിക്കുന്നതിന് പുതിയ നിയമനിർമ്മാണം ആവശ്യമാണെന്നും ബാങ്ക് വ്യക്തമാക്കി.
വിലയിൽ മാറ്റം വരുത്തരുതെന്ന് സർക്കാർ ആവശ്യപ്പെട്ടുവെങ്കിലും സെൻട്രൽ ബാങ്കിന്റെ നിലപാടിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല.

സമ്പദ്‌വ്യവസ്ഥ തകർച്ചയിൽ

നിലവിലുള്ള പ്രതിസന്ധി കറൻസിയെ 90% ത്തിൽ കൂടുതൽ മുക്കിക്കഴിഞ്ഞിട്ടുണ്ട്. ഇത് രാജ്യത്തെ പകുതിയിലധികം ജനങ്ങളെയും ദാരിദ്ര്യത്തിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം സർക്കാർ രൂപീകരണത്തെക്കുറിച്ച് ഓവൻ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെ ലെബനീസ് പൗണ്ടിന്റെ നില മെച്ചപ്പെട്ടിരുന്നു. ബെയ്‌റൂട്ട് തുറമുഖത്തുണ്ടായ സ്ഫോടനത്തിനുശേഷം കഴിഞ്ഞ ഓഗസ്റ്റിൽ പ്രധാനമന്ത്രി ഹസ്സൻ ഡയബിന്റെ മന്ത്രിസഭ രാജിവച്ചതിനുശേഷം ഒരു രക്ഷാപ്രവർത്തന പദ്ധതിയോ ഒരു പുതിയ സർക്കാർ രൂപീകരിക്കുന്നതിലും ഭരണപക്ഷത്തെ ഉന്നതർ പരാജയപ്പെടുകയായിരുന്നു.
സുന്നി നേതാവ് സാദ് അൽ-ഹരിരി തന്റെ ശ്രമങ്ങൾ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു ബിസിനസുകാരനും രാഷ്ട്രീയ നേതാവുമായ മിക്കതിയെ സർക്കാർ രൂപീകരിക്കാനുള്ള ദൌത്യമേൽപ്പിക്കുകയായിരുന്നു. നിയോഗിച്ചു. എന്നാൽ തനിക്ക് ഔണുമായി യോജിക്കാൻ കഴിയില്ലെന്ന് അദ്ദേഹവും വ്യക്തമാക്കിയതോടെ ഇരുവരും പരസ്പരം കുറ്റപ്പെടുത്തി മുന്നോട്ടുപോകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+