കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി കുറച്ച് നാള്‍ ഇറാന്‍ ശക്തരാവട്ടെ... ഇന്ത്യയും

Google Oneindia Malayalam News

ടെഹ്‌റാന്‍: ഇറാന് മേല്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്ര സഭയും ഏര്‍പ്പെടുത്തിയ വിലക്കുകള്‍ പതിയെ നീങ്ങുകയാണ്. സമ്പൂര്‍ണ ആണവ കരാറിന് ഇറാന്‍ സമ്മതം മൂളിക്കഴിഞ്ഞു. ഉപരോധം അവസാനിയ്ക്കുന്നതോടെ വരാനിരിയ്ക്കുന്നത് ഇറാന്റെ യുഗം ആണോ?

കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി അമേരിക്കയുടേയും മറ്റ് വന്‍ശക്തികളുടേയും ഉപരോധം മൂലം കെട്ടിയൊതുക്കപ്പെട്ട ഇറാന്റെ എണ്ണശേഖരം ഇനി ലോകത്തിന് മുന്നിലേയ്ക്ക് തുറക്കപ്പെടുകയാണ്. എണ്ണ വിപണിയിലെ സൗദി അറേബ്യ അടക്കമുള്ള വന്‍ ശക്തികളുടെ അപ്രമാദിത്തം ഇതോടെ അവസാനിയ്ക്കുമോ എന്നാണ് ചോദ്യം.

Iran

ഇറാന്‍ തീരത്ത് ഇപ്പോള്‍ തന്നെ 37 ദശലക്ഷത്തോളം ബാരല്‍ എണ്ണയാണ് ശേഖരിയ്ക്കപ്പെട്ട നിലയില്‍ ഉള്ളത്. ഇത് ലോകവിപണിയിലേയ്ക്ക് എത്തുന്നതോടെ ഇറാന്റെ സാമ്പത്തിക പ്രതിസന്ധികളെല്ലാം തന്നെ പരിഹരിയ്ക്കപ്പെട്ട് തുടങ്ങും. അതോടൊപ്പം എണ്ണവിലയില്‍ വന്‍ ഇടിവും ഉണ്ടാകും.

ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ എണ്ണ ശേഖരത്തിന് ഉടമയാണ് ഇറാന്‍. എന്നാല്‍ വിലക്കുകളും മറ്റ് പ്രശ്‌നങ്ങളും കാരണം എണ്ണ ഉത്പാദകം കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ പാതിയോളമായി കുറഞ്ഞിരുന്നു.

ഇറാനുമായി ബന്ധം മെച്ചപ്പെടുത്തിയ ഇന്ത്യയ്ക്കും നിലവിലെ സാഹചര്യങ്ങള്‍ ഗുണകരമാകും. അസംസ്‌കൃത എണ്ണയുടെ കാര്യത്തില്‍ 80 ശതമാനത്തോളവും ഇറക്കുമതിയാണ്. അതില്‍ തന്നെ വെറും 7.3 ശതമാനം മാത്രമാണ് ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. പുതിയ സാഹചര്യത്തില്‍ ഇറാനില്‍ നിന്നുള്ള ഇറക്കുമതി കൂട്ടാനാകുമെന്നതും ഇന്ത്യക്ക് ഗുണകരമാകുമെന്ന് ഉറപ്പാണ്.

English summary
One of the most important aspects of US-Iran nuclear deal is that it could open up Iran's vast crude oil reserves to the rest of the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X