ലിബിയയില്‍ വന്‍ പ്രളയം: ഡാമുകള്‍ തകർന്നു, 2000 പേർ മരിച്ചതായി റിപ്പോർട്ട്, 5000 പേരെ കാണാനില്ല
ട്രിപ്പോളി: ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടങ്ങള്‍. ഡാനിയൽ ചുഴലിക്കാറ്റും അതിതീവ്രമഴയും മൂലമുണ്ടായ പ്രളയത്തിൽ 2000ത്തിലധികം പേർ മരിച്ചുവെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. നത്ത മഴയിൽ 2 അണക്കെട്ടുകൾ തകര്‍ന്നതാണ് വന്‍ ദുരന്തത്തിന് ഇടയാക്കിയത്. ഡെർന മേഖലയിലാണ് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്. പ്രളയത്തില്‍ ഡെർന നഗരം ഒലിച്ചുപോയി. ഡെർനയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചതായി ലിബിയ പ്രധാനമന്ത്രി ഒസാമ ഹമദ് അറിയിച്ചു.
ഡെർനയില്‍ നിന്നുള്ള ഭീകരമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. രാജ്യത്തിന്റെ കിഴക്കൻ പട്ടണമായ ബയ്ദ, വടക്ക് കിഴക്കൻ ലിബിയയിലെ തീരദേശ മേഖലയായ സുസ എന്നിവിടങ്ങളിലും പ്രളയം കനത്ത നാശനഷ്ടങ്ങള്‍ വിതച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളെ കാണതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഡെർനയില്‍ മാത്രം 5000 പേരെ കാണാതായെന്നാണ് റിപ്പോർട്ട്.

പർവതങ്ങളിൽ നിന്ന് നഗരമധ്യത്തിലൂടെ ഒഴുകുന്ന വാദി ഡെർന എന്ന നദി നിമിഷ നേരം കൊണ്ട് നിറഞ്ഞ് കവിയുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. നദി കരകവിഞ്ഞ് ഒഴുകിയതോടെ തീരത്ത് നിന്നും ഏറെ അകലെയായി ഉണ്ടായിരുന്ന ബഹുനില കെട്ടിടം അടക്കം നിലം പൊത്തി. നിരവധി വാഹനങ്ങളും വീടുകളും ഒലിച്ചു പോയി.
തിങ്കളാഴ്ച അൽ-മസാർ ടെലിവിഷൻ സ്റ്റേഷനുമായി നടത്തിയ ഫോൺ അഭിമുഖത്തിൽ, കിഴക്കൻ ലിബിയൻ ഗവൺമെന്റിന്റെ പ്രധാനമന്ത്രി ഒസാമ ഹമദ്, ഡെർനയിൽ മാത്രം 2,000 പേർ മരിച്ചേക്കാമെന്നും ആയിരക്കണക്കിന് പേരെ കാണാതായതായി വിശ്വസിക്കപ്പെടുന്നുവെന്നും അഭിപ്രായപ്പെട്ടിരുന്നു. കിഴക്കൻ പട്ടണമായ ബൈദയിൽ മാത്രം 23 പേരെങ്കിലും മരിച്ചതായെന്നാണ് ഔദ്യോഗിക കണക്ക്.
ഡെർനയില്‍ വൈദ്യുതിയോ വാർത്താവിനിമയമോ ഇല്ലാത്ത സാഹചര്യത്തില്‍ രക്ഷാപ്രവർത്തനം ഉള്‍പ്പെടെ ദുരിതത്തിലായിരിക്കുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 5,000-ത്തിലധികം ആളുകളെ ഡെർനയിൽ കാണാതാവുമെന്ന് പ്രതീക്ഷിക്കുന്നതായാണ് കിഴക്കൻ ലിബിയ സർക്കാരിന്റെ ആഭ്യന്തര മന്ത്രി എസ്സാം അബു സെറിബ വ്യക്തമാക്കിയത്. ഇരകളിൽ പലരും മെഡിറ്ററേനിയൻ കടലിലേക്ക് ഒഴുകിയെത്തിയെന്നും അദ്ദേഹം പറഞ്ഞു.
സൗദിയുടെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ന്യൂസ് ചാനലായ അൽ-അറബിയയിൽ നൽകിയ ടെലിഫോൺ അഭിമുഖത്തിൽ, നഗരത്തെ സഹായിക്കാൻ പ്രാദേശിക, അന്തർദേശീയ ഏജൻസികളോടും അദ്ദേഹം അഭ്യർത്ഥിച്ചു. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കുകയും രാജ്യത്തുടനീളമുള്ള പതാകകൾ പകുതി താഴ്ത്താനും പ്രധാനമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ












Click it and Unblock the Notifications