കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനം തകര്‍ന്ന്‌ വീണ്‌ വീടുകള്‍ക്ക്‌ തീ പിടിച്ചു

Google Oneindia Malayalam News

ടോക്കിയോ: ടോക്കിയോയില്‍ ജനവാസമേഖലയില്‍ ചെറു യാത്ര വിമാനം തകര്‍ന്നു വീണ് മൂന്ന് മരണം. പ്രദേശത്തെ വീടുകള്‍ക്ക് മുകളിലേയ്ക്കാണ് വിമാനം തകര്‍ന്ന് വീണത്. വീടുകള്‍ക്ക് തീപിടിച്ചു. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണ് തകകര്‍ന്ന് വീണത്. അഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റതയാണ് വിവരം.

ടോക്കിയോയിലെ ചോഫു വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കുള്ളിലാണ് വിമാനം അപകടത്തില്‍പ്പെട്ടത് . 11 മണിയോടെയാണ് വിമാനം തകര്‍ന്ന് വീണത്. ഒട്ടേറെ വാഹനങ്ങളും വീടുകളും അപകടത്തില്‍ കത്തി നശിച്ചിട്ടുണ്ട് . വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു .

Plane Japan

ചോഫു വിമാനത്താവളത്തില്‍ നിന്നും 500 മീറ്റര്‍ അകലെയാണ് വിമാനം വീണത്. അഗ്നിശമന സേനാംഗങ്ങള്‍ എത്തി മണിയ്ക്കൂറുകള്‍ പണിപ്പെട്ടാണ് തീയണച്ചത് . വളരെ താഴ്ന്നാണ് വിമാനം പറന്നതെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറയുന്നു . അപകടത്തില്‍ പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ് . ചെറുയാത്രാ വിമാനങ്ങള്‍ തകര്‍ന്ന് വീഴുന്നത് മൂലമുള്ള അപകടങ്ങള്‍ ജപ്പാനില്‍ നിന്ന് പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യാറുണ്ട് .

English summary
Three dead after light plane crashes into Tokyo suburb
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X