കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു: കസേര തെറിപ്പിച്ച് സാമ്പത്തിക നയങ്ങള്‍

Google Oneindia Malayalam News

ലണ്ടന്‍: തിരഞ്ഞെടുക്കപ്പെട്ട് 44ാം ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് രാജിവെച്ചത് ലിസ് ട്രസ്. സാമ്പത്തിക നയങ്ങള്‍ വിവാദമായതാണ് രാജിക്ക് കാരണം. ലിസ് ട്രസ്സിന്റെ സാമ്പത്തിക പ്രഖ്യാപനങ്ങള്‍ വിപണിയെ പിടിച്ച് കുലുക്കിയിരുന്നു. സമ്മര്‍ദം ഏറി വര്‍ധിച്ച് വരുന്നതിനിടെയാണ് ഇവര്‍ രാജിവെച്ചിരിക്കുന്നത്.

അതേസമയം ബ്രിട്ടീഷ് രാഷ്ട്രീയത്തെ വന്‍ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് ഇവരുടെ രാജി തള്ളിയിട്ടിരിക്കുന്നത്. വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതായി ട്രസ്സ് പറഞ്ഞു. തന്റെ പാര്‍ട്ടി തന്റെ മേല്‍ അര്‍പ്പിച്ച വിശ്വാസം നഷ്ടമായതായും അവര്‍ പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ഇവര്‍ക്കുള്ള പിന്തുണ സാമ്പത്തിക നയ പ്രഖ്യാപനത്തോടെ ഇല്ലാതായിരുന്നു.

1

അതേസമയം ഒരാഴ്ച്ചയ്ക്കുള്ളില്‍ നേതൃത്വ തിരഞ്ഞെടുപ്പ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നടക്കും. ട്രസ്സിന് പകരക്കാരെ അതില്‍ തീരുമാനിക്കും. ബ്രിട്ടീഷ് ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന് രാജിവെച്ച നേതാവാണ് ലിസ് ട്രസ്. 1827ല്‍ ജോര്‍ജ് കാന്നിങ് സ്വന്തമാക്കിയ റെക്കോര്‍ഡാണ് ട്രസ്സ് മറികടന്നത്.

ഈ ചിത്രത്തിലൊരു വരനും വധുവുമുണ്ട്; ഇവരുടെ വിവാഹ മോതിരം കാണാനില്ല, 9 സെക്കന്‍ഡില്‍ കണ്ടെത്തണംഈ ചിത്രത്തിലൊരു വരനും വധുവുമുണ്ട്; ഇവരുടെ വിവാഹ മോതിരം കാണാനില്ല, 9 സെക്കന്‍ഡില്‍ കണ്ടെത്തണം

കാന്നിങ് 119 ദിവസമാണ് മാത്രമാണ് പ്രധാനമന്ത്രി പദത്തില്‍ ഇരുന്നത്. നിലവിലെ സാഹചര്യത്തില്‍ പറഞ്ഞ കാര്യങ്ങളൊന്നും തനിക്ക് ചെയ്യാനാവില്ലെന്ന് മനസ്സിലായത്. താന്‍ രാജിവെക്കുന്ന കാര്യം പാര്‍ട്ടിയെയും രാജകുടുംബത്തെയും അറിയിച്ചതായും ട്രസ്സ് വ്യക്തമാക്കി.

നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്

നേരത്തെ ഡ്രൗണിംഗ് സ്ട്രീറ്റില്‍ കണ്‍സര്‍വേറ്റീവ് നേതാക്കള്‍ ഒത്തുച്ചേര്‍ന്നിരുന്നു. എംപിമാര്‍ വളരെ വേഗമാണ് ട്രസ്സിനെ കൈവിട്ടത്. എത്രയും വേഗം ഇവര്‍ രാജിവെക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇവരെ എതിര്‍ക്കുന്നവരുടെ എണ്ണം നിത്യേന വന്‍ തോതിലാണ് വര്‍ധിച്ചിരുന്നത്. സെപ്റ്റംബര്‍ ആറിനായിരുന്നു ട്രസ് പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ധനമന്ത്രിയെ ട്രസ് പുറത്താക്കിയിരുന്നു.

ഇനി നീ പഠിക്കേണ്ട; മകളുടെ പെരുമാറ്റം മോശമായപ്പോള്‍ പിതാവ് നല്‍കിയത് വിചിത്രമായ ശിക്ഷഇനി നീ പഠിക്കേണ്ട; മകളുടെ പെരുമാറ്റം മോശമായപ്പോള്‍ പിതാവ് നല്‍കിയത് വിചിത്രമായ ശിക്ഷ

സാമ്പത്തിക രംഗം മോശമായതായിരുന്നു കാരണം. പണപ്പെരുപ്പവും തൊഴിലില്ലായ്മയും അതിരൂക്ഷമായതാണ് ബ്രിട്ടനെ പ്രതിസന്ധിയിലേക്ക് വീഴ്ത്തിയിരിക്കുന്നത്. ഏറ്റവും അടുപ്പമുള്ള രാഷ്ട്രീയ നേതാവായിരുന്നു ധനമന്ത്രിയായിരുന്ന ക്വാസ് ക്വാര്‍ട്ടെങ്. ഇവരെ പുറത്താക്കിയത് ലിസ് ട്രസ്സിന്റെ വീഴ്ച്ചയായി തന്നെ രാഷ്ട്രീയ ലോകം കണ്ടിരുന്നു.

ധനമന്ത്രിയെ പുറത്താക്കിയതിന് പിന്നാലെ സാമ്പത്തിക പദ്ധതികളെല്ലാം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. നികുതി ഇളവുകളൊന്നും ഫലിക്കുകയും ചെയ്തില്ല. അത് മാത്രമല്ല, ലിസ് ട്രസ്സിന്റെയും ഇവരുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും അപ്രൂവല്‍ റേറ്റിംഗും ഇടിഞ്ഞിരുന്നു. സര്‍ക്കാരിലെ മുതിര്‍ന്ന നാല് മന്ത്രിമാരില്‍ ഒരാളെ കൂടി ഇവര്‍ക്ക് നഷ്ടമായിരുന്നു.

പാര്‍ലമെന്റില്‍ ട്രസ്സിന്റെ നയങ്ങള്‍ക്കെതിരെ എംപിമാര്‍ പരസ്യമായി എതിര്‍ത്തു. വന്‍ രാഷ്ട്രീയ പ്രതിസന്ധിയാണ് ഇതിലൂടെ ഉടലെടുത്തത്. പുതിയ ധനമന്ത്രി ജെറമി ഹണ്ടിന് കടുത്ത തലവേദനയാണ് രാജി അടക്കമുള്ള കാര്യങ്ങള്‍. ബ്രിട്ടന്റെ സാമ്പത്തിക രംഗങ്ങള്‍ മെച്ചപ്പെടുത്താന്‍ ചില തീരുമാനങ്ങള്‍ ഹണ്ട് എടുത്തേക്കും.

English summary
liz truss resigned from british pm post after taking oath 44 days back, british politics in turmoil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X