ജീവിതത്തെ ഒന്നാകെ മാറ്റി മെഗാ ജാക്ക്‌പോട്ട്, യുവാവിന് അടിച്ചത് 41 മില്യണ്‍, കിട്ടിയത് പകുതി മാത്രം

വാഷിംഗ്ടണ്‍: ലോട്ടറി അടിക്കുന്നത് നമ്മുടെ ജീവിതം മാറ്റി മറിക്കുമെന്നാണ് പൊതുവേ പറയാനുള്ളത്. യഥാര്‍ത്ഥത്തില്‍ ഇത് വലിയ തുകയാണോ ചെറിയ തുകയാണോ എന്നതിനെ അടിസ്ഥാനമാക്കിയാണ് ഉള്ളത്. യുഎസ്സില്‍ നിന്നുള്ള ഒരു യുവാവിന്റെ ജീവിതം അതുപോലെ ഇപ്പോള്‍ മാറി മറഞ്ഞിരിക്കുകയാണ്.കാരണം ഇവര്‍ക്ക് അടിച്ച തുക ആരും ഞെട്ടിപ്പോകുന്നതാണ്.

എന്നാല്‍ സമ്മാനം വാങ്ങാനെത്തിയ ഇയാളാകെ നിരാശരായിരിക്കുകയാണ്. ഇയാള്‍ക്ക് ലഭിച്ച തുകയില്‍ പകുതിയോളം കൈയ്യില്‍ കിട്ടുന്ന ലക്ഷണമില്ല. വന്‍ തുകയുടെ കിഴിവാണ് നേരിട്ടിരിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് യുവാവിന് ഇപ്പോഴും മനസ്സിലായിട്ടില്ല. കാര്യങ്ങള്‍ ശരിക്കും പരിശോധിച്ച് വരികയാണ്.

LOTTERY MONEY

ഫ്‌ളോറിഡയില്‍ നിന്നുള്ള ഭാഗ്യവാന്‍

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിന്നുള്ള ഡാരന്‍ മാര്‍ട്ടിനി എന്ന യുവാവിനാണ് മെഗാ ജാക്ക്‌പോട്ട് അടിച്ചത്. കേപ് കോറലിലാണ് ഇയാളുടെ വീട്. 41 മില്യണിന്റെ ലോട്ടറിയാണ് ഇയാള്‍ക്ക് അടിച്ചത്. 335 കോടി രൂപയില്‍ അധികം ഇയാള്‍ക്ക് അടിച്ചു. 2022 ക്രിസ്മസ് ദിനത്തിലായിരുന്നു ടിക്കറ്റ് നറുക്കെടുത്തത്.

എന്നാല്‍ ഭാഗ്യ നേട്ടം നിരാശയാവാന്‍ അധികം സമയം വേണ്ടി വന്നില്ല. 24 മില്യണാണ് ഇയാള്‍ക്ക് സമ്മാനമായി ആകെ ലഭിച്ചിരിക്കുന്നത്. 196 കോടി രൂപയാണ് നികുതി എല്ലാം കിഴിച്ച് ഡാരന്‍ മാര്‍ട്ടിനിക്ക് തന്റെ വീട്ടില്‍ കൊണ്ടുപോകാന്‍ സാധിച്ചിരിക്കുന്നത്.

സമ്മാനം വാങ്ങിയത് ദിവസങ്ങള്‍ക്ക് മുമ്പ്

നാല് മാസത്തിന് ശേഷമാണ് ഡാരന്‍ സമ്മാനം വാങ്ങിയത്. ഏപ്രില്‍ മാസത്തിലാണ് സമ്മാനം ഇയാള്‍ വാങ്ങിയത്. എന്നാല്‍ ഇത്രയും വലിയൊരു തുക കുറഞ്ഞതില്‍ അമ്പരന്ന് നില്‍ക്കുകയാണ് ഡാരന്‍. ലോട്ടറിയുടെ നിയമങ്ങളൊന്നും അദ്ദേഹത്തിന് അറിയില്ല. ഇവിടെ സംഭവിച്ച കാര്യങ്ങള്‍ പിന്നീടാണ് അദ്ദേഹത്തിന് മനസ്സിലായത്.

24 ശതമാനമാണ് ഫ്‌ളോറിഡയില്‍ ലോട്ടറി അടിക്കുന്ന തുകയ്ക്ക് നികുതി നല്‍കേണ്ടത്. അയ്യായിരം ഡോളറിന് മുകളിലുള്ള ഏത് തുകയ്ക്കും നികുതി നല്‍കേണ്ടി വരും. വന്‍ നിരാശയാണ് ഡാരന്‍ മാര്‍ട്ടിനിക്ക് ഇതിലൂടെ നേരിട്ടത്.

രുചിയെന്ന് പറഞ്ഞാല്‍ പോര തനി നാടന്‍; ഛത്തീസ്ഗഡില്‍ ടേസ്റ്റുകള്‍ ധാരാളം, കഴിക്കേണ്ടവ ഈ ഡിഷുകള്‍

വേറെയും നികുതികള്‍

ഘട്ടംഘട്ടമായി ഈ തുക വാങ്ങുകയാണെങ്കില്‍ നികുതി കുറയുമായിരുന്നു. എന്നാല്‍ യുവാവ് ഒറ്റത്തവണയായിട്ടാണ് തുക വാങ്ങിയത്. ഇതോടെ നികുതി കൂടുതല്‍ പോവുകയായിരുന്നു. ഘട്ടം ഘട്ടമായി വാങ്ങുന്നതിലൂടെ മുഴുവന്‍ പണം ലഭിക്കാതിരിക്കാനുള്ള സാധ്യത കൂടുതലാണ്.

പണം നല്‍കുന്ന ഗ്രൂപ്പിന് സാമ്പത്തിക പ്രശ്‌നം വന്നാല്‍ ആ പണം ലഭിച്ചേക്കില്ല. ജേതാവ് മരിച്ചാലും ആ തുക പിന്നീട് ലഭിക്കില്ല. ഫ്‌ളോറിഡയില്‍ വന്‍ തോതിലാണ് നികുതി ഈടാക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫ്‌ളോറിഡയില്‍ ലോട്ടറി തുകയ്ക്ക് ഈടാക്കുന്ന നികുതി പലരെയും ഞെട്ടിപ്പിച്ചിരുന്നു.

ഇത് ആദ്യത്തേതല്ല

ഫ്‌ളോറിഡയില്‍ തന്നെ മറ്റൊരു യുവതിക്കും ഇത്തരമൊരു നികുതി വലിയ ക്ഷീണമുണ്ടാക്കിയിരുന്നു. ഇവര്‍ക്ക് അടിച്ചത് 50000 യുഎസ് ഡോളറായിരുന്നു. സിഡ്‌നി ബീന്‍ എന്നായിരുന്നു ഇവരുടെ പേര്. അഞ്ച് ഡോളറിന്റെ ടിക്കറ്റാണ് ഇവര്‍ എടുത്തത്. എന്നാല്‍ സമ്മാനം വാങ്ങാന്‍ എത്തിയപ്പോള്‍ 35000 ഡോളര്‍ മാത്രമാണ് സമ്മാനമായി ലഭിച്ചത്.

വന്‍ തുകയാണ് നികുതിയായി പിടിച്ചത്. വിചാരിച്ച രീതിയിലുള്ള പണം തനിക്ക് നികുതി കാരണം ലഭിച്ചില്ലെന്ന് യുവതി പറയുന്നു. ഉടന്‍ നികുതിയിളവ് ആവശ്യമാണെന്നും യുവതി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+