കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് പ്രസിഡന്റാവാന്‍ ഇന്ത്യന്‍വംശജനും

  • By Aiswarya
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ വംശജനും. നിലവിലെ ലൂയിസിയാന ഗവര്‍ണറായ ബോബി ജിന്‍ഡാലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരരംഗത്തുള്ളത്. ജെബുഷ്, റിക്ക് പെറി എന്നീ പ്രമുഖര്‍ക്കൊപ്പമാണ് ഇദ്ദേഹം സ്ഥാനാര്‍ത്ഥിത്ത്വത്തിനായി മത്സരിക്കുക.

അടുത്ത വര്‍ഷം നവംബറിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. അതിനു മുന്‍പ് ന്യുജഴ്‌സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റീ, വിസ്‌കോസിന്‍ ഗവര്‍ണര്‍ സ്‌കോട്ട് വാക്കര്‍ തുടങ്ങി നിരവധി പേര്‍ റിപ്പബ്ലിക്കന്‍ സീറ്റിനായി പ്രചാരണം തുടങ്ങിയിട്ടുണ്ട്.

-usa-flag

മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയറിന്റെ മകനും റിപ്പബ്ലിക്കന്‍ പ്രമുഖനുമായ ജെബ് ബുഷ് അടക്കം 12 സ്ഥാനാര്‍ത്ഥികളോടാണ് സീറ്റിനായി ജിന്‍ഡാലിന് മാറ്റുരയ്‌ക്കേണ്ടത്.

പഞ്ചാബില്‍ നിന്നും യു.എസിലേക്ക് കുടിയേറിയതാണ് ജിന്‍ഡാലിന്റെ മാതാപിതാക്കള്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ബോബി 1996ല്‍ സ്‌റ്റേറ്റ് ഹെല്‍ത്ത് ആന്റ് ഹോസ്പിറ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയായി നിയമിതനായി. 2008 മുതല്‍ രണ്ടുതവണ ലൂസിയാന ഗവര്‍ണറായി.

English summary
Louisiana Governor Bobby Jindal announced today that he was running for the US presidency in 2016, giving himself a mountain to climb from the bottom of a full pack of Republican candidates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X