എം.ഫിൽ വിദ്യാർത്ഥി, രണ്ട് കുട്ടികളുടെ അമ്മ; കറാച്ചി ചാവേർ ആക്രമണം നടത്തിയ യുവതിയുടെ വിശദവിവരങ്ങൾ പുറത്ത്
കറാച്ചി; പാകിസ്ഥാനിലെ കറാച്ചിയിൽ മൂന്ന് ചൈനീസ് പൗരൻമാർ ഉൾപ്പെടെ നാല് പേരുടെ മരണത്തിന് ഉത്തരവാദിയായ ചാവേർ സ്ഫോടനം നടത്തിയ സ്ത്രീയുടെ വിശദവിവരങ്ങൾ പറത്ത്. ബലൂചിസ്ഥാനിലെ ടർബത്തിലെ നിയാസർ അബാദിൽ താമസിക്കുന്ന ഉന്നത വിദ്യാഭ്യാസമുള്ള ഷാരി ബലോച്ച് എന്ന 30 കാരിയാണ് ചാവേറായി എത്തി സ്വയം പൊട്ടിത്തെറിച്ചത്. രണ്ട് കുട്ടികളുടെ അമ്മയായ ഷാരി വിവാഹം ചെയ്തിരിക്കുന്നത് ഒരു ഡോക്ടറെ ആണ്.
എം ഫിൽ പഠിച്ചുകൊണ്ടിരുന്ന ഷാരി സയൻസ് ടീച്ചറായി പ്രാക്ടീസ് ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വിശദമാക്കിയിരിക്കുന്നത്. രണ്ട് വർഷം മുമ്പാണ് ഷാരി ബിഎൽഎയിൽ ചേരുന്നത്. തന്റെ രണ്ട് കൊച്ചുകുട്ടികൾ കാരണം സ്ക്വാഡിൽ നിന്ന് ഒഴിവാക്കാനുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അവർ അത് നിരസിച്ചിരുന്നു എന്ന് ഈ സംഘടന പറഞ്ഞു. മജീദ് ബ്രിഗേഡ് ഇപ്പോൾ ചൈനീസ് പൗരന്മാരെയും ബലൂചിസ്ഥാനിലെയും പാകിസ്ഥാനിലെയും ചൈനയുടെ താൽപ്പര്യങ്ങളെയും ആണ് കൂടുതലായി ലക്ഷ്യം വയ്ക്കുന്നത്.

ചൊവ്വാഴ്ച ആയിരുന്നു കറാച്ചിയിൽ ചൈനീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട ചാവേർ ആക്രമണം നടന്നത്. ആക്രമണത്തിൽ ചൈനീസ് ഉദ്യോഗസ്ഥരായ ഹുവാങ് ഗൈപ്പിംഗ്, ഡിംഗ് മുഫാംഗ്, ചെൻ സായ് എന്നിവർ കൊല്ലപ്പെടുകയും വാങ് യുക്കിംഗിനും അവരുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേൽക്കുകയും ചെയ്തു. "ഇന്നത്തെ ദൗത്യം വിജയകരമായി നിർവഹിച്ചത് അബാദ് തുർബത്തിൽ താമസിക്കുന്ന മജീദ് ബ്രിഗേഡിന്റെ ഷാരി ബലോച്ച് എന്ന പോരാളിയാണ്. വിദ്യാർത്ഥിയായിരിക്കെ, ഷാരി സ്റ്റുഡന്റ്‌സ് ഓർഗനൈസേഷനിലെ അംഗമായിരുന്നു. ബലൂച് വംശഹത്യയെക്കുറിച്ചും ബലൂചിസ്ഥാനിലെ അധിനിവേശത്തെക്കുറിച്ചും ഇവൾക്ക് അറിവുണ്ടായിരുന്നു." ബിഎൽഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
"മജീദ് ബ്രിഗേഡിന്റെ നടപടിക്രമങ്ങൾ പാലിച്ച് അവളുടെ തീരുമാനം പുനഃപരിശോധിക്കാൻ അവൾക്ക് സമയം നൽകിയിരുന്നു. ഈ രണ്ട് വർഷങ്ങളിൽ മജീദ് ബ്രിഗേഡിന്റെ വിവിധ യൂണിറ്റുകളിൽ ഷാരി തന്റെ സേവനങ്ങൾ അർപ്പിച്ചു. സ്വയം ത്യാഗപരമായ ആക്രമണം നടത്താനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതായി ആറ് മാസം മുമ്പ് അവൾ സ്ഥിരീകരിച്ചു. അതിനുശേഷമാണ് അവൾ ദൗത്യത്തിന് തയ്യാറായത്." പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ചൈനീസ് സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ വിപുലീകരണത്തിന്റെ പ്രതീകമായ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ബലൂചിസ്ഥാനിലെ പ്രത്യക്ഷമായോ പരോക്ഷമായോ സാന്നിധ്യം അനുവദിക്കില്ലെന്ന് ചൈനയ്ക്ക് വ്യക്തമായ സന്ദേശം നൽകാനാണ് ഈ ഓപ്പറേഷൻ നടത്തിയതെന്ന് ബിഎൽഎ വക്താവ് ജീയന്ദ് ബലോച്ച് പറഞ്ഞു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications