കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഡോണ, എമ്മ, സ്‌കാര്‍ലെറ്റ്...ഹോളിവുഡ് നടിമാരുടെ നിര നീളുന്നു! പോരാട്ടം ട്രംപിനെതിരെ

ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടു നിന്ന ഹോളിവുഡ് താരങ്ങളുടെ പങ്കാളിത്തം കൊണ്ട് വനിതാ പ്രതിഷേധം ശ്രദ്ധേയമായി. ഹോളിവുഡിലെ പകുതിയിലധികം വനിതാ താരങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

  • By Gowthamy
Google Oneindia Malayalam News

വാഷിങ്ടണ്‍: അധികാരത്തിലേറിയ പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വരും ദിനങ്ങള്‍ ശുഭമായിരിക്കില്ലെന്നു തന്നെയാണ് പുറത്തു വരുന്ന സൂചനകള്‍. ട്രംപിന്റെ ആദ്യ പ്രവൃത്തി ദിനത്തില്‍ തന്നെ ട്രംപിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്ത്രീകള്‍. വാഷിഹ്ടണ്‍ നഗരത്തിലാണ് സ്ത്രീകളുടെ വന്‍ പ്രതിഷേധം നടന്ന്ത്. ഇതിന് അനുഭാവം പ്രകടിപ്പിച്ച് ന്യൂയോര്‍ക്കിലും മറ്റ് നഗരങ്ങളിലും സ്ത്രീകളുടെ പ്രതിഷേധം നടന്നു.

ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് വിട്ടു നിന്ന ഹോളിവുഡ് താരങ്ങളുടെ പങ്കാളിത്തം കൊണ്ട് വനിതാ പ്രതിഷേധം ശ്രദ്ധേയമായി. ഹോളിവുഡിലെ പകുതിയിലധികം വനിതാ താരങ്ങള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. മഡോണ, ജൂലിയ റോബര്‍ട്‌സ്, സ്‌കാര്‍ലെറ്റ് ജോണ്‍സന്‍, ചെര്‍, അലിസിയ കീസ്, എമ്മ വാട്‌സന്‍, പാട്രിഷ്യ അര്‍ക്വെറ്റേ എന്നിങ്ങനെ നീളുന്നു ട്രംപിനെതിരെ രംഗത്തെത്തിയവരുടെ നിര.

 സന്ദേശം

സന്ദേശം

വംശീയ ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരെ ട്രംപ് നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം നടക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു ട്രംപിന്റെ വിവാദ പരാമര്‍ശങ്ങള്‍. ട്രംപ് അധികാരത്തിലേറിയതിനു ശേഷവും പ്രതിഷേധങ്ങള്‍ ശക്തമായ്രിക്കുകയാണ്. ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. വരും ദിവസങ്ങള്‍ പോരാട്ടത്തിന്റേതായിരിക്കുമെന്ന സൂചനയാണ് പ്രതിഷേധക്കാര്‍ നല്‍കുന്നത്. സ്ത്രീകളുടെ അവകാശങ്ങളും മനുഷ്യാവകാശം തന്നെയാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

 പങ്കെടുത്തവര്‍ ഇവര്‍

പങ്കെടുത്തവര്‍ ഇവര്‍

ട്രംപിനെതിരായ പ്രതിഷേധം മുന്നില്‍ നിന്ന് നയിച്ചത് ഹോളിവുഡിലെ സെലിബ്രിറ്റികളായിരുന്നു. മഡോണ, ജൂലിയ റോബര്‍ട്‌സ്, സ്‌കാര്‍ലെറ്റ് ജോണ്‍സന്‍, ചെര്‍, അലിസിയ കെയ്‌സ്, കാറ്റി പെറി, എമ്മ വാട്‌സന്‍, ആമി ഷൂമര്‍, ജെയ്ക് ഗില്ലെന്‍ഹാള്‍ വനിതാ നേതാവ് ഗ്ലോറിയ സ്‌റ്റെയ്‌നം തുടങ്ങിയവരാണ് പ്രതിഷേധത്തിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയത്. ന്യൂയോര്‍ക്കില്‍ നടന്ന പ്രതിഷേധത്തില്‍ ഹെലന്‍ മിറന്‍, സിന്ധിയ നിക്‌സന്‍ വൂപി ഗോള്‍ഡ് ബര്‍ഗ് എന്നിവര്‍ പങ്കെടുത്തു. പാര്‍ക്ക് സിറ്റിയില്‍ നടന്ന പ്രതിഷേധത്തില്‍ ടിവി അവതാരക ചെല്‍സിയ ഹാന്‍ഡ്‌ലെര്‍, ചാര്‍ലിസ് തെറോണ്‍, ക്രിസ്റ്റന്‍ സ്‌റ്റെവാര്‍ട്ട് എന്നിവര്‍ പങ്കെടുത്തു. ലോസ്ആഞ്ജലിസില്‍ മിലി സൈറസ്, ജാമി ലീ കര്‍ടിസ്, ഡെമി ലൊവാട്ടോ ജെയ്ന്‍ ഫോണ്ട എന്നിവര്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു.

മഡോണ പറയുന്നത്

മഡോണ പറയുന്നത്

ട്രംപിനെതിരെ സ്‌നേഹത്തിന്റെ ഒരു വിപ്ലവം തന്നെ വേണമെന്ന് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് പോപ്പ് ഗായിക മഡോണ പറഞ്ഞു. വൈറ്റ് ഹൗസിനെതിരെ ഉയര്‍ന്ന പ്രതിഷേധം ശക്തമാണെന്നും എന്നാല്‍ ഇത് മാറ്റങ്ങളൊന്നും ഉണ്ടാക്കില്ലെന്നും മഡോണ പറയുന്നു.

ട്രംപിനെതിരെ ഒറ്റക്കെട്ടായി

ട്രംപിനെതിരെ ഒറ്റക്കെട്ടായി

ജനങ്ങള്‍ ട്രംപിനെതിരെ സംഘടിച്ചിരിക്കുകയാണെന്ന് പോപ്പ് ഗായിക ചെര്‍ പറയുന്നു. വിയറ്റ്‌നാം യുദ്ധത്തിനെതിരെ ജനങ്ങള്‍ സംഘടിച്ചതുപോലെയാണിതെന്നും ചെര്‍ വ്യക്തമാക്കുന്നു. ട്രംപ് അധികാരത്തിലെത്തിയതോടെ ജനങ്ങള്‍ വളരെയധികം ഭയപ്പെട്ടിട്ടുണ്ടെന്നും അവര്‍.

 ജനങ്ങള്‍ കേള്‍ക്കുന്നുണ്ട്

ജനങ്ങള്‍ കേള്‍ക്കുന്നുണ്ട്

പ്രതിഷേധക്കാരുടെ ശബ്ദം ട്രംപ് ഒരിക്കലും കേള്‍ക്കില്ലെന്നും ചെര്‍ പറയുന്നു. എന്നാല്‍ ട്രെപിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ സന്ദേശം ജനങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും ചെര്‍. പ്രതിഷേധക്കാരുടെ ശ ബ്ദം ട്രംപ് കേട്ടാലും ഇല്ലെങ്കിലും കുഴപ്പമില്ലെന്ന് അവര്‍.

 ട്രംപിന്റെ അജണ്ട ശരിയല്ല

ട്രംപിന്റെ അജണ്ട ശരിയല്ല

ഒട്ടുമിക്ക സ്ത്രീകളും ട്രംപിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് നടി എഡി ഫാല്‍കോ പറയുന്നു. തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാണെന്നും അവര്‍. ട്രംപിന്റെ അജണ്ടകളോട് ഒരിക്കലും ശരിപറയില്ലെന്നും കാരണം ട്രംപിന്റെ അജണ്ടകള്‍ ശരിയല്ലെന്നും എഡി ഫാല്‍ കോ വ്യക്തമാക്കുന്നു.

 ട്രംപിന്റെ യുദ്ധം ധാര്‍മികതയ്‌ക്കെതിരെ

ട്രംപിന്റെ യുദ്ധം ധാര്‍മികതയ്‌ക്കെതിരെ

രാജ്യത്തിന്റെ ധാര്‍മിക അന്തസത്തയ്ക്ക് വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്ന് നടി അമേരിക്ക ഫെറേറ പറയുന്നു. പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തിന്റെ ധാര്‍മികതയ്‌ക്കെതിരെ യുദ്ധം നടത്തുകയാണെന്നും അവര്‍. സ്ത്രീകളുടെ അന്തസത്ത ആക്രമിക്കപ്പെടുകയാണെന്നും അവര്‍.

 ഏറ്റുമുട്ടല്‍

ഏറ്റുമുട്ടല്‍

കടുത്ത പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു ട്രംപിന്റെ സത്യപ്രതിജ്ഞ. വെളളിയാഴ്ചയാണ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിഷേധക്കാര്‍ എത്തിയത്. തെരുവില്‍ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി.

English summary
scores of hollywood celebrities showed up at huge women's marches in Washington and other cities to send the new president a pointed message that he was in for a fight .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X