Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്‍ ഭൂചലനം : മരണം മൂന്ന്, 100 ലേറെ പേര്‍ക്ക് പരിക്ക്, തീവ്രത 6.4

തായ് വാന്‍: സൗത്ത് തായ്വാനില്‍ വന്‍ ഭൂചലനം. ഒരു കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. 100 ലധികം പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഭൂചലനമുണ്ടായത്. മരണ സംഖ്യ ഉയരാന്‍ സാധ്യത ഉണ്ടെന്ന് തായ്വാന്‍ സര്‍ക്കാര്‍ അറിയിച്ചു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തായ്വാന്‍ തലസ്ഥാനമായ തായ്‌പോയില്‍ 300 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായത്. തെക്ക് കിഴക്ക് തായ്വാനില്‍ 43 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം. ഇതിന്റെ പ്രകമ്പനം 40 സെക്കന്‍ഡ് നീണ്ടു നിന്നു. ഇതേ സമയം ഒട്ടേറെ തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നേപ്പാളിലും ഭുചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

earthquake

ഏഴുനില കെട്ടിടം തകര്‍ന്നു വീണ അപകടത്തിലാണ് ഒരു കുട്ടി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചത്. 220 പേരെ രക്ഷപ്പെടുത്തിയതായി ബിബിസി റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ചൈനീസ് പുതുവര്‍ഷാഘോഷങ്ങള്‍ക്കു വേണ്ടി തയ്യാറെടുത്തിരിക്കുന്നതിനിടയിലാണ് തായ്വാനില്‍ ഭൂചലനമുണ്ടായത്. ഞായറാഴ്ചയാണ് ചൈനീസ് പുതുവര്‍ഷാരംഭം. 1999 സെപ്തംബറിലാണ് സെന്‍ട്രല്‍ തായ്വാനില്‍ 7.6 തീവ്രതയിലുണ്ടായ ഭൂചലനത്തില്‍ 2400 പേര്‍ മരിച്ചിരുന്നു. 2013 ലും 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+