Get Updates
Get notified of breaking news, exclusive insights, and must-see stories!

ജപ്പാനില്‍ അതിശക്തമായ ഭൂചലനം, സുനാമിയ്ക്ക് സാധ്യത

ടോക്കിയോ: ജപ്പാനില്‍ അതിശക്തമായ ഭൂചലനം. വടക്കന്‍ ജപ്പാനിലെ ഹൊന്‍ഷു ദ്വീപിലാണു റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ പറഞ്ഞു.

ഭൂചലനത്തെത്തുടര്‍ന്ന് സുനാമി ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പു പുറപ്പെടുവിച്ചു. ഒരു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ അടിച്ചേക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്നു തീരപ്രദേശങ്ങളില്‍ നിന്നു ജനങ്ങളെ ഒഴിപ്പിച്ചു.

tsunami

ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. ഹൊന്‍ഷു ദ്വീപില്‍ നിന്ന് 77 കിലോമീറ്റര്‍ അകലെയുള്ള മിയാക്കോയിലാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഏകദേശം 1.3 മില്യണ്‍ ജനങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. കൂടാതെ ഒരു ന്യൂക്ലിയര്‍ പ്ലാന്റും ഈ മേഖലയില്‍ ഉണ്ട് എന്നാല്‍ പ്ലാന്റിന് കേടുപാടൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+