തപാല്‍ പെട്ടിയില്‍ നിന്നും കിട്ടിയ ഗാന്ധിയുടെ കണ്ണട ലേലത്തില്‍ പോയി; ലഭിച്ചത് രണ്ടരക്കോടിയിലേറെ രൂപ
ലണ്ടന്‍: മഹാത്മാ ഗാന്ധിയുടെ കണ്ണടകള്‍ ലേലത്തിലൂടെ വിറ്റു പോയി. ലണ്ടനിലെ ഈസ്റ്റ് ബ്രിസ്റ്റോള്‍ ലേല കമ്പനി നടത്തിയ ലേലത്തില്‍ പ്രതീക്ഷിച്ചതിലും ഏറെ ഉയര്‍ന്ന വിലയാണ് കണ്ണടയ്ക്ക് ലഭിച്ചത്. 15,000 പൗണ്ട് (ഏകദേശം 14,71,000 ഇന്ത്യന്‍ രൂപ) ആയിരുന്നു ഗാന്ധിജിയുടെ വട്ടക്കണ്ണടകള്‍ക്ക് ലഭിച്ച വില. 2600000 പൗണ്ടിന് കണ്ണട ലേലത്തില്‍ പോയതെന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് ഏകദേശം 2,55,00,400 ഇന്ത്യന്‍ രൂപ.
ഈസ്റ്റ് ബ്രിസ്റ്റോള്‍ ലേല കമ്പനിയിലെ റെക്കോര്‍ഡ് തുകയുടെ വില്‍പനയാണിത്. കഴിഞ്ഞ ആഴ്ചയാണ് കമ്പനിയുടെ തപാല്‍ പെട്ടിയില്‍ നിന്നും ഗാന്ധിയുടെ കണ്ണട ലഭിച്ചത്. 'ഇത് ഗാന്ധിയുടെ കണ്ണടയാണ്. എന്റെ അമ്മാവന്‍ തന്നതാണ് എനിക്ക്' എന്ന കുറിപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു. സ്വര്‍ണ്ണം പൂശിയ കണ്ണട ഗാന്ധിജി ഉപയോഗിച്ചിരുന്ന വട്ടത്തിലുള്ള ഫ്രെയിം ഉള്ളതാണ്.

Recommended Video
കണ്ണട കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നായിരുന്നു കമ്പനി ഉടമയുടെ പ്രതികരണം. കണ്ണട കിട്ടിയ ഉടന്‍ കുറിപ്പിലെ നമ്പറില്‍ ബന്ധപ്പെട്ട് ഇതിന്‍റെ മൂല്യം ബോധ്യമാക്കിക്കൊടുത്തുന്നു. കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ ഉടമ അന്തം വിട്ടുപോയെന്നും കമ്പനി ഉടമ പറഞ്ഞു. പാരമ്പര്യ സ്വത്തായി പരിപാലിച്ചു പോന്ന കണ്ണടയാണ് അതെന്നാണ് ലണ്ടന്‍ നിവാസിയായ ഇപ്പോഴത്തെ കണ്ണയുടെ ഉടമയും വ്യക്തമാക്കിയിരിക്കുന്നത്.
ഇദ്ദേഹത്തിന്‍റെ പിതാവിന്‍റെ അമ്മാവന്‍ ഏറെക്കാലം ദക്ഷിണാഫ്രിക്കയിലായിരുന്നു. ബ്രിട്ടീഷ് പെട്രോളിയത്തിലായിരുന്നു അദ്ദേഹത്തിന് ജോലി. അന്ന് ദക്ഷിണാഫ്രിക്കയില്‍ ഉണ്ടായിരുന്ന ഗാന്ധിജി അദ്ദേഹത്തിന് ഗാന്ധിജി സമ്മാനമായി നല്‍കിയതാണ് കണ്ണട എന്നും തലമുറകളായി അത് കൂടെ കൊണ്ടുനടക്കുകയാണ് എന്നുമാണ് അദ്ദേഹം പറയുന്നത്. തുടര്‍ന്ന് കണ്ണട പരിശോധിച്ച് കാലഘട്ടവും മൂല്യം തിരിച്ചറിഞ്ഞ ലേലക്കമ്പനി വസ്തു ലേലത്തിില്‍ വെക്കുകയായിരുന്നു.












Click it and Unblock the Notifications