കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ പച്ച പുതപ്പിക്കാന്‍ ഇന്ത്യ!! നരേന്ദ്ര മോദിയെ ക്ഷണിച്ച് സൗദി, മാറ്റത്തിന് ബിന്‍ സല്‍മാന്‍

Google Oneindia Malayalam News

റിയാദ്: ലോകത്തെ പ്രധാന രാജ്യങ്ങളുടെ ഗണത്തിലേക്ക് ഇന്ത്യ ഉയര്‍ത്തപ്പെട്ടു എന്നതിന്റെ വ്യക്തമായ സൂചന നല്‍കി സൗദി അറേബ്യയുടെ ക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണ് സൗദിയിലേക്ക് ഭരണകൂടം ക്ഷണിച്ചിരിക്കുന്നത്. ലോക മാനവ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സൗദി ക്ഷണിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിലെ മൊത്തം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ സംഗമം ആണ് സൗദി ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended Video

cmsvideo
Saudi Arabia invites PM Narendra Modi for Middle East Green Initiative Summit

ലോകത്തെ പ്രധാന രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെയും ക്ഷണിക്കാന്‍ സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

വ്യവസായത്തിലും തിളങ്ങാന്‍ നയന്‍താര; ചായ് വാലയില്‍ വന്‍ നിക്ഷേപം നടത്തി നടി, എത്ര കോടി?വ്യവസായത്തിലും തിളങ്ങാന്‍ നയന്‍താര; ചായ് വാലയില്‍ വന്‍ നിക്ഷേപം നടത്തി നടി, എത്ര കോടി?

1

സൗദി അറേബ്യയില്‍ ഗള്‍ഫിലേയും പശ്ചിമേഷ്യയിലെയും രാജ്യങ്ങളുടെ സംഗമം നടക്കാന്‍ പോകുകയാണ്. ഒക്ടോബറിലാണ് സംഗമം നടക്കുക എന്ന വിവരം പുറത്തുവന്നിട്ടുണ്ടെങ്കിലും തിയ്യതി തീരുമാനിച്ചിട്ടില്ല. കാലാവസ്ഥാ വ്യതിയാനവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനാണ് നരേന്ദ്ര മോദിയെയും സൗദി അറേബ്യ ക്ഷണിച്ചിരിക്കുന്നത്.

2

മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനീഷ്യേറ്റീവ് സമ്മിറ്റ് ആണ് ഒക്ടോബറില്‍ നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സൗദി മുന്നില്‍ നില്‍ക്കുമെന്ന സൂചനയാണ് വരുന്നത്. ഈ വിഷയത്തില്‍ ഇന്ത്യയ്ക്ക് മുഖ്യ പങ്ക് വഹിക്കാനുണ്ട് എന്നും സൗദി മനസിലാക്കുന്നു.

3

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കാലാവസ്ഥാ ഉച്ചകോടി നടത്താന്‍ സൗദി തീരുമാനിച്ചത്. സൗദി കിരീട അവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയിരുന്നു. ഒക്ടോബറില്‍ നടക്കാന്‍ പോകുന്ന ഉച്ചകോടി ഒരു തുടക്കം മാത്രമാണെന്നും സൗദിയും പശ്ചിമേഷ്യയും മറ്റു രാജ്യങ്ങളും അതിവേഗം തുടര്‍ നടപടികള്‍ സ്വീകരിച്ച് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കേണ്ടതുണ്ട് എന്നും ബിന്‍ സല്‍മാന്‍ പറഞ്ഞു.

എസ്‌ഐയെ തള്ളി നിലത്തിട്ടു; കൗണ്‍സിലറെ സ്ത്രീ എറിഞ്ഞോടിച്ചു, വീഡിയോ വൈറല്‍... ആ സംഭവം ഇങ്ങനെഎസ്‌ഐയെ തള്ളി നിലത്തിട്ടു; കൗണ്‍സിലറെ സ്ത്രീ എറിഞ്ഞോടിച്ചു, വീഡിയോ വൈറല്‍... ആ സംഭവം ഇങ്ങനെ

4

ലോകത്തെ പച്ചപുതപ്പിക്കാനാണ് സൗദി അറേബ്യയുടെ തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് ഒക്ടോബറില്‍ ഉച്ചകോടി നടത്തുന്നത്. 4000 കോടി മരങ്ങള്‍ നടുക എന്നതാണ് സൗദിയുടെ ലക്ഷ്യം. സൗദിക്ക് പുറമെ, ജിസിസി രാജ്യങ്ങളുടെയും പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെയും സഹകരണം ബിന്‍ സല്‍മാന്‍ ഇക്കാര്യത്തില്‍ തേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

5

20 കോടി ഹെക്ടറിന് തുല്യമായ പ്രദേശത്ത് മരത്തൈകള്‍ നടണമെന്നാണ് സൗദിയുടെ തീരുമാനം. സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവിന്റെ ഭാഗമാണിത്. സൗദിയില്‍ മാത്രം 1000 കോടി മരങ്ങള്‍ നടും. മരങ്ങള്‍ നട്ടുവളര്‍ത്തുന്നതിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം 4 ശതമാനത്തിലധികം കുറയ്ക്കാന്‍ സാധിക്കുമെന്ന് സൗദി കണക്കുകൂട്ടുന്നു.

6

ഭൂമിയിലെ കരയുടെ 30 ശതമാനം സംരക്ഷിത മേഖലയാക്കി മാറ്റണം എന്നാണ് സൗദിയുടെ നിലപാട്. 2030 ആകുമ്പോഴേക്കും പുനരുപയോഗ ഊര്‍ജത്തിന്റെ ഉപയോഗം 50 ശതമാനമാക്കാനും സൗദി ലക്ഷ്യമിടുന്നു. ഇതുവഴി കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാകുമെന്നും അന്തരീക്ഷ താപനില സുസ്ഥിരമായ അളവില്‍ നിലനിര്‍ത്താം എന്നും സൗദി കണക്കുകൂട്ടുന്നു.

7

മരങ്ങള്‍ വെട്ടി നശിപ്പിക്കുന്നത് കാരണം സൗദിക്ക് കനത്ത നഷ്ടം നേരിടുന്നു എന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍. മണല്‍ കാറ്റ് കാരണം ഒരു വര്‍ഷം 1300 കോടി ഡോളറിന്റെ നഷ്ടം സൗദിക്ക് വരുന്നുണ്ടത്രെ. മരങ്ങള്‍ കൂടുതലായി വച്ചുപിടിപ്പിക്കുന്നതിലൂടെ ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നും സൗദി കരുതുന്നു.

ബീഫ് കൂടുതല്‍ കഴിക്കണമെന്ന് ബിജെപി മന്ത്രി; അന്തംവിട്ട് പ്രമുഖ നേതാക്കള്‍, മീനും ചിക്കനും കുറയ്ക്കാംബീഫ് കൂടുതല്‍ കഴിക്കണമെന്ന് ബിജെപി മന്ത്രി; അന്തംവിട്ട് പ്രമുഖ നേതാക്കള്‍, മീനും ചിക്കനും കുറയ്ക്കാം

8

ഹരിത ഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ കാരണം സൗദിക്ക് മറ്റൊരു വെല്ലുവിളിയും നേരിടുന്നുണ്ട്. സൗദിയില്‍ ആയുര്‍ദൈര്‍ഘ്യ നിരക്ക് കുറഞ്ഞു വരുന്നു എന്നാണ് കണ്ടെത്തല്‍. ആയുര്‍ദൈര്‍ഘ്യത്തില്‍ ഒന്നര വര്‍ഷം കുറവ് വന്നു എന്നാണ് സൗദി പറയുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ സാധിച്ചാല്‍ ഈ വെല്ലുവിളി തരണം ചെയ്യാമെന്നും സൗദി കരുതുന്നു.

9

ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സൗദി അറേബ്യ ക്ഷണിച്ചത് 2019 ഒക്ടോബറിലാണ്. അന്നാണ് സൗദിയും ഇന്ത്യയും തമ്മിലുള്ള സംയുക്ത സമിതി കരാര്‍ ഇരുരാജ്യങ്ങളുടെയും തലവന്‍മാന്‍ തമ്മില്‍ ഒപ്പുവച്ചത്. സൗദിയുടെ ബൃഹദ് പദ്ധതിയാണ് വിഷന്‍ 2030. ഇതിന് സഹായിക്കാന്‍ പര്യാപ്തമായ രാജ്യമാണ് ഇന്ത്യ എന്ന് സൗദി കണക്കുകൂട്ടുന്നു.

10

റുപേ കാര്‍ഡ് സൗദിയില്‍ നടപ്പാക്കിയത് 2019ല്‍ മോദിയുടെ സന്ദര്‍ശനത്തിനിടെയായിരുന്നു. ഇന്ത്യക്കാരായ സൗദിയിലെ പ്രവാസികള്‍ക്ക് ഏറെ ഉപകാര പ്രദമായിരുന്നു ഈ പദ്ധതി. വീണ്ടും നരേന്ദ്ര മോദിയെ സൗദി ക്ഷണിക്കുമ്പോള്‍ മറ്റു ചില പദ്ധതികളും കരാറുകളും നടപ്പാക്കാനുള്ള സാധ്യതകളും തള്ളിക്കളയാന്‍ ആകില്ല.

11

മറ്റു ചില രാഷ്ട്ര നേതാക്കളെയും സൗദി അറേബ്യ ക്ഷണിച്ചിട്ടുണ്ട് എന്നാണ് വിവരം. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇതില്‍ ഉള്‍പ്പെടും. ഇമ്രാന്‍ ഖാനും നരേന്ദ്ര മോദിയും സൗദിയിലെത്തുകയാണെങ്കില്‍ അയല്‍രാജ്യങ്ങളിലെ നേതാക്കളുടെ കൂടിക്കാഴ്ചയ്ക്കും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

12

അതേസമയം, സൗദി അറേബ്യ ആഗസ്റ്റ് ഒന്ന് മുതല്‍ വിദേശികള്‍ക്ക് രാജ്യത്തേക്ക് എത്തുന്നതിന് നിബന്ധനകളോടെ അനുമതി നല്‍കി. വാക്‌സിന്‍ എടുത്ത വിനോദ സഞ്ചാരികള്‍ക്ക് ഇനി മുതല്‍ സൗദിയിലേക്ക് വരാം. 17 മാസം അടച്ചിട്ട ശേഷമാണ് സൗദി വീണ്ടും തുറന്നിരിക്കുന്നത്. സൗദി വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

13

ഫൈസര്‍, അസ്ട്രസെനക്ക, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകളാണ് സൗദി അംഗീകരിച്ചിട്ടുള്ളത്. ഈ വാക്‌സിന്റെ രണ്ടു ഡോസ് സ്വീകരിച്ച വ്യക്തികള്‍ക്ക് സൗദിയില്‍ ക്വാറന്റൈന്‍ ഉണ്ടാകില്ല. സൗദിയില്‍ എത്തുന്നതിന് 72 മണിക്കൂര്‍ മുമ്പെടുത്ത രോഗമില്ലെന്ന് തെളിയിക്കുന്ന കൊവിഡ് പിസിആര്‍ ടെസ്റ്റ് ഫലം ആവശ്യമാണ്. വിദേശികള്‍ക്ക് ഉംറയുടെ കാര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം വൈകാതെ എടുത്തുകളയുമെന്നാണ് മറ്റൊരു വിവരം.

English summary
Major Development: Saudi Arabia Invites Narendra Modi For Climate Summit Held in October
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X