മലബാര്‍ നാവിക അഭ്യാസം പുരോഗമിക്കുന്നു..ചൈനയുടെ നിരീക്ഷണത്തില്‍..?

Subscribe to Oneindia Malayalam

ദില്ലി:16 യുദ്ധക്കപ്പലുകളും രണ്ട് സബ്മറൈനുകളും 95 ല്‍ അധികം എയര്‍ ക്രാഫ്റ്റുകളുമായി ഇന്ത്യയും ജപ്പാനും അമേരിക്കയും സംയുക്തമായി നടത്തുന്ന മലബാര്‍ നേവല്‍ അഭ്യാസം ബംഗാള്‍ ഉള്‍ക്കടലില്‍ പുരോഗമിക്കുന്നു. ജൂണ്‍ 11 ന് ആരംഭിച്ച മലബാര്‍ നാവിക അഭ്യാസം 10 ദിവസത്തെ സൈനിക മാമാങ്കമാണ്.

10 ദിവസം നീണ്ടുനില്‍ക്കുന്ന സൈനികാഭ്യാസത്തില്‍ ഇന്ത്യ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യുദ്ധക്കപ്പലുകലാണ് പങ്കെടുക്കുന്നത്. ഡസന്‍കണക്കിന് യുദ്ധക്കപ്പലുകളും സബ് മറൈനുകളും എയര്‍ ക്രാഫ്റ്റുകളുമാണ് മലബാര്‍ എക്സര്‍സൈസില്‍ പങ്കെടുക്കുന്നത്. 25 വര്‍ഷമായി ഈ സൈനികാഭ്യാസം നടന്നു വരികയാണ്.

 ചൈനയുടെ സംശയം

ചൈനയുടെ സംശയം

ഇന്ത്യ എന്തിന് ഇത്തരത്തില്‍ ഒരു സൈനികാഭ്യാസം നടത്തുന്നു എന്ന സംശയം നേരത്തേ മുതല്‍ ചൈനക്ക് ഉണ്ടായിരുന്നു. ഒരു പുതിയ സഖ്യമാണോ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് എന്ന ചോദ്യമാകാം ചൈനയുടെ ഉള്ളില്‍. മൂന്നാമതൊരു രാജ്യത്തെ ലക്ഷ്യം വെച്ചുള്ളതായിരിക്കരുത് നാവികാഭ്യാസമെന്ന് ചൈന നേരത്തേ വ്യക്തമാക്കിയിരുന്നു.

മലബാര്‍ നേവി അഭ്യാസം ചൈനയുടെ നിരീക്ഷണത്തില്‍

മലബാര്‍ നേവി അഭ്യാസം ചൈനയുടെ നിരീക്ഷണത്തില്‍

ബംഗാള്‍ ഉള്‍ക്കടലില്‍ നടക്കുന്ന മലബാര്‍ സൈനിക അഭ്യാസത്തെ ചൈനയുടെ യുദ്ധക്കപ്പലുകള്‍ നിരീക്ഷിക്കുന്നുണ്ടോ എന്ന സംശയവും ഇന്ത്യക്കുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

പ്രാധാന്യമുണ്ട്

പ്രാധാന്യമുണ്ട്

ചൈനയുമായുള്ള സംഘര്‍ഷങ്ങളുടെ പേരിലും ഓസ്‌ട്രേലിയയുടെ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലും ഇത്തവണത്തെ മലബാര്‍ എക്‌സര്‍സൈസ്' നേരത്തേ മുതല്‍ വാര്‍ത്തകളിലിടം നേടിയിരുന്നു.സൈനികാഭ്യാസത്തില്‍ പങ്കെടുക്കാനുള്ള ഓസ്‌ട്രേലിയയുടെ അഭ്യര്‍ത്ഥന ഇന്ത്യ നിരസിച്ചത് ഓസ്‌ട്രേലിയയുടെ ശത്രുവായ ചൈനയെ ചൊടിപ്പിക്കാതിരിക്കാനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓസ്ട്രേലിയയുടെ ക്ഷണം നിരസിച്ചു.

ഓസ്ട്രേലിയയുടെ ക്ഷണം നിരസിച്ചു.

സൈനികാഭ്യാസത്തില്‍ പങ്കെടുക്കാനുള്ള ഓസ്ട്രേലിയയുടെ അഭ്യര്‍ത്ഥന ഇന്ത്യ നിരസിച്ചിരുന്നു. എന്നാല്‍ സൈനികാഭ്യാസം വീക്ഷിക്കുന്നതിനായി ആസ്ട്രേലിയയില്‍ നിന്നും മറ്റ് രണ്ട് രാജ്യങ്ങളില്‍ നിന്നുമുള്ള ഓഫീസര്‍മാരും എത്തും. ജൂലൈയില്‍ നടക്കുന്ന സൈനികാഭ്യാസത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ വിട്ടുനല്‍കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് കഴിഞ്ഞ ജനുവരിയിലാണ് ആസ്ട്രേലിയ ഇന്ത്യയ്ക്ക് കത്തെഴുതിയത്.

ചൈന സ്വാഗതം ചെയ്തു

ചൈന സ്വാഗതം ചെയ്തു

ഓസ്‌ട്രേലിയയുടെ അഭ്യര്‍ത്ഥന നിരസിച്ച ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ചൈനീസ് വക്താവ് ഹുവാ ച്യൂയിംഗ് ആണ് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ നടത്തിയ മലബാര്‍ സൈനികാഭ്യാസം ചൈനയെ ലക്ഷ്യം വച്ചാണെന്ന് വിമര്‍ശിച്ച് ചൈനീസ് മാധ്യമങ്ങള്‍ നേരിട്ട് രംഗത്തെത്തിയിരുന്നു.

എന്താണ് മലബാര്‍ നാവിക അഭ്യാസം?

എന്താണ് മലബാര്‍ നാവിക അഭ്യാസം?

1992 ല്‍ ഇന്ത്യയും അമേരിക്കയും സംയുക്തമായാണ് മലബാര്‍ നേവല്‍ എക്സര്‍സൈസ് ആരംഭിക്കുന്നത്. 2014 മുതലാണ് ഇതില്‍ ജപ്പാന്‍ പങ്കാളിയാകാന്‍ തുടങ്ങുന്നത്. ബീജിങ്ങിന്റെ സ്വന്തമാണെന്നു പറയുന്ന തര്‍ക്കമേഖലക്കു സമീപമാണ് സൈനികാഭ്യാസം.

English summary
Malabar naval exercise: Cautious China 'listens' as India, US and Japan bond on sea
Please Wait while comments are loading...