അഫ്ഗാൻ തലസ്ഥാനത്ത് സ്ഫോടന പരമ്പര; 40 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്...

  • By: Desk
Subscribe to Oneindia Malayalam
cmsvideo
അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനം | Oneindia Malayalam

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലുണ്ടായ സ്ഫോടന പരമ്പരയിൽ 40 പേർ കൊല്ലപ്പെട്ടു. കാബൂളിലെ ഷീറ്റെ കൾച്ചറൽ സെന്ററിലാണ് സ്ഫോടനമുണ്ടായത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

2018ൽ പ്രവാസികളുടെ 'നടുവൊടിയും'! യുഎഇയിലും സൗദിയിലും ജീവിതച്ചെലവ് ഗണ്യമായി വർദ്ധിക്കും...

മുസ്ലീം വിദ്യാർത്ഥികൾ തീവ്രവാദികളാകുമെന്ന് എംടി വാസുദേവൻ നായർ! അനുഭവം പങ്കുവെച്ച് വിദ്യാർത്ഥി...

കാബൂളിലെ താബയാൻ കൾച്ചറൽ സെന്ററായിരുന്നു അക്രമികളുടെ ലക്ഷ്യമിട്ടിരുന്നതെന്നാണ് അഫ്ഗാനിസ്ഥാൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശത്തിന്റെ 38-ാം വാർഷിക പരിപാടികൾ നടക്കുന്നതിനിടെയാണ് കൾച്ചറൽ സെന്ററിൽ തുടർച്ചയായ സ്ഫോടനങ്ങളുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

blast

അഫ്ഗാനിലെ പ്രമുഖ മാധ്യമസ്ഥാപനമായ അഫ്ഗാൻ വോയ്സ് ഏജൻസിക്ക് സമീപമാണ് ഷീറ്റെ കൾച്ചറൽ സെന്റർ സ്ഥിതി ചെയ്യുന്നത്. ക്രിസ്മസ് ദിനത്തിലും കാബൂളിൽ ആക്രമണം അരങ്ങേറിയിരുന്നു. അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഓഫീസിന് നേരെ തിങ്കളാഴ്ചയുണ്ടായ ചാവേർ ആക്രമണത്തിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്.

കണ്ണീർ തീരത്ത് സാന്ത്വനമായി മഞ്ജു വാര്യർ! പരാതികൾ കേട്ടു, സഹായ വാഗ്ദാനവും...

English summary
many died in multiple blast in kabul, afghanistan.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്