മക്കയിലും മദീനയിലും ഫോട്ടോ എടുക്കാനും വീഡിയോ ചിത്രീകരിക്കാനും വിലക്ക്! ലംഘിച്ചാൽ വിവരമറിയും...

  • Posted By: Desk
Subscribe to Oneindia Malayalam

റിയാദ്: പുണ്യസ്ഥലങ്ങളായ മക്ക, മദീന എന്നിവിടങ്ങിൽ ഫോട്ടോയെടുക്കാനും വീഡിയോ പകർത്താനും നിയന്ത്രണം ഏർപ്പെടുത്തി. മക്കയിൽ കഅബയ്ക്ക് സമീപത്തും, മദീനയിൽ മസ്ജിദു നബവിയിലുമാണ് ഫോട്ടോ എടുക്കുന്നതിന് നിരോധനമേർപ്പെടുത്തിയത്.

രണ്ടാം ഭാര്യ അർച്ചനയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി! സംവിധായകൻ ദേവൻ പണിക്കറിന് ജീവപര്യന്തം...

വൈക്കോലും ചപ്പുചവറുകളും ഭക്ഷിക്കുന്നവർ; വിശന്ന് കരയുന്ന കുട്ടികൾ! സിറിയയിൽ കൊടുംപട്ടിണി...

ഡെയ്ലി സബാഹാണ് ഇതുസംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഫോട്ടോ എടുക്കുന്നതും വീഡിയോ പകർത്തുന്നതും ആരാധനയ്ക്ക് തടസമാകുന്നുവെന്ന കാരണത്താലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് നിരോധനം ബാധകമാണെന്നും ഡെയ്ലി സബാഹിന്റെ വാർത്തയിൽ പറയുന്നു. മസ്ജിദുൽ ഹറമിലും മസ്ജിദു നബവിയിലും വച്ച് ഫോട്ടോ എടുക്കുന്നവർ ആരാധനാകർമ്മങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നുവെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.

വിലക്ക്...

വിലക്ക്...

മക്കയിലെ മസ്ജിദുൽ ഹറമിൽ കഅബയോട് ചേർന്നും, മദീനയിലെ മസ്ജിദു നബവിയിലുമാണ് ഫോട്ടോ എടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ ഫോട്ടോ എടുക്കുന്നത് ആരാധാനകർമ്മങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് സൗദി സർക്കാരിന്റെ പുതിയ തീരുമാനം. ചൊവ്വാഴ്ച ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയെന്നാണ് ഡെയ്ലി സബാഹും, ഉർദു പത്രമായ സിയാസത്തും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മാധ്യമപ്രവർത്തകർക്കും...

മാധ്യമപ്രവർത്തകർക്കും...

മക്കയിലും മദീനയിലുമെത്തുന്ന മാധ്യമപ്രവർത്തകർക്കും വിലക്ക് ബാധകമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. വിലക്ക് ലംഘിച്ച് ചിത്രങ്ങളെടുക്കാൻ ശ്രമിച്ചാൽ കനത്ത ശിക്ഷയും ലഭിക്കും. വൻ തുക പിഴ ഈടാക്കുന്നതിന് പുറമേ നിയനടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

പിഴയും കേസും...

പിഴയും കേസും...

വിലക്ക് ലംഘിച്ച് ഫോട്ടോയെടുക്കാനോ, വീഡിയോ പകർത്താനോ ശ്രമിച്ചാൽ വൻ തുക പിഴ നൽകേണ്ടി വരും. ഇതുകൂടാതെ ചിത്രം പകർത്താൻ ശ്രമിച്ച ക്യാമറയോ, മൊബൈൽ ഫോണോ അധികൃതർ പിടിച്ചെടുക്കും. ഇനി പിഴ അടച്ചും, ക്യാമറ നൽകിയും രക്ഷപ്പെടാമെന്ന് വിചാരിച്ചാൽ അതും നടക്കില്ല. സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കാനും അധികൃതർക്ക് നിർദേശം ലഭിച്ചിട്ടുണ്ട്.

തീർത്ഥാടകർ...

തീർത്ഥാടകർ...

ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം പള്ളിയായ മസ്ജിദുൽ ഹറമിൽ ദിവസേന ലക്ഷക്കണക്കിന് വിശ്വാസികളാണ് പ്രാർത്ഥനകൾക്കെത്തുന്നത്. മസ്ജിദുൽ ഹറമിനകത്ത് സ്ഥിതി ചെയ്യുന്ന കഅബയ്ക്ക് നേരെ തിരിഞ്ഞാണ് ഇസ്ലാം മതവിശ്വാസികൾ നമസ്ക്കരിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബി സ്ഥാപിച്ച പള്ളിയാണ് മദീനയിലെ മസ്ജിദു നബവി.

English summary
media report; saudi banned taking photos and videos at two holy places.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്