നരേന്ദ്ര മോദി-മാര്‍പാപ്പ കൂടിക്കാഴ്ച ഇന്ന്; ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കും... ലോകം ഉറ്റുനോക്കുന്നു
റോം: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്നലെ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12-മണിക്കാണ് പ്രധാനമന്ത്രിയും മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച. റോമിലെത്തിയ നരേന്ദ്ര മോദിക്ക് ഉജ്വല സ്വീകരണമാണ് ഇന്നലെ ഒരുക്കിയിരുന്നത്. മോദിയുടെ വരവ് ദീപാവലി ആഘോഷമാക്കിയ ഇന്ത്യന്‍ സമൂഹം മൂവര്‍ണക്കൊടി വീശി മോദിയുടെ പേരുവിളിച്ചും പാട്ടുപാടി നൃത്തംചെയ്തും അദ്ദേഹത്തെ സ്വാഗതം ചെയ്തു. ഇന്നലെ രാവിലെയെത്തിയ അദ്ദേഹം പിയാസയിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍, യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല വാന്‍ഡെര്‍ ലെയ്ന്‍ എന്നിവരുമായി മോദി സംയുക്ത ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ ഉഭയകക്ഷിബന്ധം, വ്യാപാരം, കോവിഡ് അനന്തര സാമ്പത്തിക പുനരുജ്ജീവനം, അഫ്ഗാന്‍ പ്രശ്‌നം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് നേതാക്കള്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗി ഉള്‍പ്പെടെ ഒട്ടേറെ ലോകനേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തി. ഗ്ലാസ്‌ഗോയില്‍ നവംബര്‍ 1, 2 തീയതികളില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ (സിഒപി 26) പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദി നാളെ വൈകിട്ട് ഗ്ലാസ്‌ഗോയിലേക്ക് പുറപ്പെടും. നവംബര്‍ ഒന്നിന് ഉച്ചകോടിക്കിടെ മോദി ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മാര്‍പാപ്പയെ വത്തിക്കാനില്‍ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി. 1955 ജൂണില്‍ ജവാഹര്‍ലാല്‍ നെഹ്‌റുവാണ് ആദ്യമായി മാര്‍രപാപ്പയെ വത്തിക്കാനില്‍ സന്ദര്‍ശിച്ചത്. 1981 നവംബറില്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇറ്റലി സന്ദര്‍ശിച്ചപ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 1997 സെപ്റ്റംബറില്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്‌റാളും 2000 ജൂണില്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയും ജോണ്‍പോള്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു.
മാര്‍പാപ്പയുമായി മാത്രമല്ല, വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിനുമായും മോഡി കൂടിക്കാഴ്ച നടത്തുമെന്ന് റോമിലേക്കു യാത്ര പുറപ്പെടുംമുന്‍പ് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (എഫ്എഒ) ആസ്ഥാനം റോമിലാണ്.അവിടെയും ഉച്ചകോടികള്‍ക്കും ഇറ്റലിയുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും പോകുന്ന രാഷ്ട്ര നേതാക്കള്‍ വത്തിക്കാനില്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുകയെന്നത് പതിവാണ്. വത്തിക്കാന്‍ രാഷ്ട്രത്തലവന്‍ എന്നതല്ല, കത്തോലിക്കരുടെ പരമാധ്യക്ഷന്‍ എന്ന നിലയ്ക്കുള്ള ആത്മീയ പദവി പരിഗണിച്ചാണ് മാര്‍പാപ്പയുമായുള്ള സന്ദര്‍ശനം.
എന്നാല്‍, ഇറ്റലി സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ എല്ലാവരും ഈ കീഴ്വഴക്കം പാലിച്ചിട്ടുമില്ല താനും. ഇപ്പോഴത്തെ കൂടിക്കാഴ്ച ഇന്ത്യയും വത്തിക്കാനും ഒരുപോലെ താല്‍പര്യപ്പെട്ടുള്ളതുമാണ്. മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ യോജിപ്പുള്ളതിനേക്കാള്‍ വിയോജിപ്പുള്ള വിഷയങ്ങളാണ് കൂടുതലെന്ന് ചില മാധ്യമങ്ങള്‍ വിലയിരുത്തുന്നുണ്ട്് അത്‌കൊണ്ട്തന്നെ പ്രധാനമന്ത്രി മോദിയും ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമാണ് വിദേശമാധ്യമങ്ങളും നല്‍കുന്നത്. കൂടിക്കാഴ്ചയിലെ ചര്‍ച്ചാവിഷയങ്ങള്‍ മാത്രമല്ല, ഈ കൂടിക്കാഴ്ചയിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പയെ മോഡി ഇന്ത്യയിലേക്ക് ക്ഷണിക്കുമോയെന്നതും എല്ലാ വരും ഉറ്റുനോക്കുന്നുണ്ട്.
പുത്തന്‍ മേക്കോവറില്‍ കുടുംബ വിളക്ക് താരം അതിര മാധവ്; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications