Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎന്‍ബി കേസില്‍ സിബിഐക്ക് തിരിച്ചടി; ആന്റിഗ്വയില്‍ നിന്ന് ചോക്‌സിയെ മാറ്റാനാവില്ലെന്ന് കോടതി

സെന്റ് ജോണ്‍സ്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുള്ള മെഹുല്‍ ചോക്‌സിയെ നാട്ടിലെത്തിക്കാനുള്ള സിബിഐ നീക്കങ്ങള്‍ക്ക് തിരിച്ചടി. ചോക്‌സിയെ ആന്റിഗ്വ-ബര്‍ബഡയില്‍ നിന്ന് നീക്കാനാവില്ലെന്ന് കോടതി അറിയിച്ചു. ഹൈക്കോടതി വിധിയില്ലാതെ അദ്ദേഹത്തെ മാറ്റാനാവില്ലെന്നും കോടതി വിധിച്ചു.

2021 മെയ് മാസത്തില്‍ ആന്റിഗ്വയിലായിരുന്ന ചോക്‌സിയെ ഡൊമിനിക്കയിലേക്ക് തട്ടിക്കൊണ്ടു പോയി എന്ന കേസിലാണ് കോടതിയുടെ വിധി. അതേസമയം ആന്റിഗ്വയില്‍ നിന്ന് മാറ്റാതെ ചോക്‌സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. അതുകൊണ്ട് ഈ കേസ് പിഎന്‍ബി കേസിലും നിര്‍ണായകമായിരുന്നു.

cbi choksi

അതേസമയം ചോക്‌സിയെ ബലംപ്രയോഗിച്ച് അദ്ദേഹത്തിന്റെ നിയമപരിധിയില്‍ നിന്ന് മാറ്റിയതാണെന്നും, അതിന് ശേഷം ഡൊമിനിക്കയിലേക്ക് അദ്ദേഹത്തിന്റെ സമ്മമില്ലാതെ കൊണ്ടുപോയി എന്നതിന് തെളിവുണ്ടെന്നും കോടതി വിധിയില്‍ പറയുന്നു.സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ചോക്‌സി ആവശ്യപ്പെട്ടത്.

തനിക്ക് മനുഷ്യത്വരഹിതമായ ശിക്ഷയ്ക്ക് വിധേയനാവേണ്ടി വരുമെന്നും ആശങ്കയുണ്ടെന്ന് ചോക്‌സി പറയുന്നു. അതുകൊണ്ട് തന്റെ ആവശ്യങ്ങളില്‍ അന്വേഷണം വേണമെന്നും ചോക്‌സി പറഞ്ഞു. ചോക്‌സി നിയമപരമായ എല്ലാ സഹായങ്ങളും ലഭ്യമാവും. അപ്പീല്‍ ചെയ്യാനും അവസരമുണ്ടാകുമെന്ന് കോടതി അറിയിച്ചു.

അതേസമയം ചോക്‌സിയെ ബലംപ്രയോഗിച്ച് അദ്ദേഹത്തിന്റെ നിയമപരിധിയില്‍ നിന്ന് മാറ്റിയതാണെന്നും, അതിന് ശേഷം ഡൊമിനിക്കയിലേക്ക് അദ്ദേഹത്തിന്റെ സമ്മമില്ലാതെ കൊണ്ടുപോയി എന്നതിന് തെളിവുണ്ടെന്നും കോടതി വിധിയില്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ചോക്‌സി ആവശ്യപ്പെട്ടത്.

തനിക്ക് മനുഷ്യത്വരഹിതമായ ശിക്ഷയ്ക്ക് വിധേയനാവേണ്ടി വരുമെന്നും ആശങ്കയുണ്ടെന്ന് ചോക്‌സി പറയുന്നു. അതുകൊണ്ട് തന്റെ ആവശ്യങ്ങളില്‍ അന്വേഷണം വേണമെന്നും ചോക്‌സി പറഞ്ഞു. ചോക്‌സി നിയമപരമായ എല്ലാ സഹായങ്ങളും ലഭ്യമാവും. അപ്പീല്‍ ചെയ്യാനും അവസരമുണ്ടാകുമെന്ന് കോടതി അറിയിച്ചു.

ആന്ധ്ര ടേസ്റ്റ് ഒന്ന് രുചിച്ച് നോക്കണം; ഇതാ കഴിക്കേണ്ടത് ഈ ഡിഷുകള്‍, മറക്കില്ല സ്വാദ്

കേസിലെ എതിര്‍ഭാഗമായ ആന്റിഗ്വ അറ്റോര്‍ണി ജനറല്‍, പോലീസ് ചീഫ് എന്നിവര്‍ സമഗ്രമായ ഒരു അന്വേഷണം ഈ വിഷയത്തില്‍ നടത്തുന്നതിന് താല്‍പര്യമില്ലായിരുന്നുവെന്നും, അവര്‍ അതിനെ എതിര്‍ത്തുവെന്നും ചോക്‌സി കോടതിയില്‍ ഉന്നയിച്ചു. തുടര്‍ന്നാണ് തനിക്ക് ക്രൂരമായ നടപടികള്‍ നേരിടേണ്ടി വരുമെന്ന ആശങ്ക ചോക്‌സി കോടതിയെ അറിയിച്ചു.

അതിനാല്‍ കേസില്‍ സമഗ്രമായ അന്വേഷണം നടത്തണം. എന്താണ് തന്നെ ബലം പ്രയോഗിച്ച് ആന്റിഗ്വയിലേക്ക് കൊണ്ടുവന്ന സംഭവത്തില്‍ നടന്നിരിക്കുന്നതെന്ന് പരിശോധിക്കണമെന്നും കോടതിയോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ചോക്‌സിയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി അദ്ദേഹത്തെ ആന്റിഗ്വയില്‍ നിന്ന് മാറ്റുന്നത് തടയുകയായിരുന്നു.

അതേസമയം അന്വേഷണത്തില്‍ വീഴ്ച്ച വരാനുള്ള യാതൊരു സാധ്യതയും ഇല്ലായിരുന്നുവെന്ന് പോലീസ് ചീഫ് അടക്കമുള്ളവര്‍ കോടതിയെ അറിയിച്ചിരുന്നു. ചോക്‌സിയുടെ വാദങ്ങള്‍ ഗൂഢ ഉദേശങ്ങള്‍ ഉള്ളത്. കോടതി നടപടികളെ ദുരുപയോഗം ചെയ്യുന്നതാണെന്നും ഇവര്‍ വാദിച്ചു. തന്നെ തട്ടിക്കൊണ്ടുപോയെന്നും, മര്‍ദിച്ചുവെന്നും, തുടങ്ങിയ കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ ചോക്‌സി പറയുന്നുണ്ട്.

അതിനായി ചില നിര്‍ണായക തെളിവുകളും നല്‍കിയിട്ടുണ്ട്. തന്നെ ഡൊമിനിക്കയിലേക്ക് ബോട്ടില്‍ കടത്തി കൊണ്ടുപോയെന്നും ചോക്‌സി പറഞ്ഞു. അതേസമയം കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പ്രതിജ്ഞാ ബദ്ധരാണെന്ന് സിബിഐ പറഞ്ഞു. വിദേശ ഏജന്‍സികളുമായി ചേര്‍ന്ന് നിയമപരമായി ചോക്‌സിയെ തിരികെ എത്തിക്കുമെന്നും സിബിഐ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+