കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതപരമായ ആചാരത്തിന്റെ പേരില്‍ ക്രിക്കറ്റ് താരത്തെ തലയറുത്തു കൊന്നു

  • By Sruthi K M
Google Oneindia Malayalam News

കേപ്ടൗണ്‍: ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ ക്രിക്കറ്റ് താരത്തെ തലയറുത്തു കൊലപ്പെടുത്തി. ഇന്ത്യന്‍ വംശജനായ ദക്ഷിണാഫ്രിക്കന്‍ കളിക്കാരനെയാണ് മൃഗീയമായി കൊലപ്പെടുത്തിയത്. 23കാരനായ ക്രിക്കറ്റ് താരം നവാസ് ഖാനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി.

നവാസിന്റെ സുഹൃത്തിന്റെ വീട്ടില്‍വെച്ചാണ് സംഭവം നടക്കുന്നത്. സുഹൃത്തായ തന്‍ഡോഖെ ഡുമയും മന്ത്രവാദിയും ചേര്‍ന്ന് നവാസിനെ ചതിയില്‍ കുടുക്കുകയായിരുന്നു. മതപരമായ ആചാരത്തിന്റെ പേരിലാണ് തലയറുത്തു കൊന്നതെന്നാണ് റിപ്പോര്‍ട്ട്. സുഹൃത്തും മന്ത്രവാദിയും ചേര്‍ന്ന് വീടിന്റെ തൊട്ടടുത്തുള്ള കാട്ടില്‍വെച്ച് നവാസിനെ കൊലപ്പെടുത്തുകയായിരുന്നു.

blood-knife

21കാരനായ തന്‍ഡോഖെ ഡുമയ്ക്ക് മതപരമായ ആചാരങ്ങളില്‍ നല്ല വിശ്വാസമാണ്. ജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടെന്ന് ഒരിക്കല്‍ മന്ത്രവാദിനി ഇയാളോട് പറഞ്ഞത്രേ. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകണമെങ്കില്‍ ആരുടെയെങ്കിലും തലയറുത്തു കൊണ്ടുവരണമെന്നായിരുന്നു മന്ത്രവാദി നിര്‍ദ്ദേശിച്ചത്.

തുടര്‍ന്നാണ് തന്‍ഡോഖെ ഡുമ തന്റെ സുഹൃത്തായ നവാസിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. മാനസിക വൈകല്യമുള്ള ക്രിക്കറ്റ് താരമാണ് നവാസ് ഖാന്‍. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നവാസ് സ്വന്തമാക്കിയിട്ടുണ്ട്. മാനസിക വൈകല്യമുള്ള ക്രിക്കറ്റ് താരത്തിനുള്ള ദക്ഷിണാഫ്രിക്കയുടെ 2013ലെ പുരസ്‌കാരം നവാസിനു ലഭിച്ചിരുന്നു.

English summary
In a brutal incident, a mentally unstable South African cricketer of Indian origin has been beheaded in a ritual sacrifice, prompting police to start a probe and arrest three persons including his best friend in connection with the murder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X