മൈക്രോസോഫ്റ്റ് ഉപകമ്പനികളും കൂട്ടപിരിച്ചുവിടല്‍; എക്‌സ്‌ബോക്‌സില്‍ നിന്ന് 600 പേരെ പുറത്താക്കും
ഹാര്‍ഡ് വെയര്‍ ഡിവിഷനില്‍ നിന്നാണ് ഇത്രയും ജീവനക്കാരെ പുറത്താക്കിയിരിക്കുന്നത്. ഹോലോ ലെന്‍സ്, സര്‍ഫസ്, എക്‌സ് ബോക്‌സ് ടീംസ് എന്നിവയില്‍ നിന്നാണ് സ്റ്റാഫുകളെ പുറത്താക്കിയത്.

വാഷിംഗ്ടണ്‍: ടെക് മേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ പിരിച്ചുവിടാന്‍ മൈക്രോസോഫ്റ്റ്. അവരുടെ ഉപകമ്പനികളിലാണ് കൂടുതല്‍ പിരിച്ചുവിടല്‍ നടത്തുന്നത്. അടുത്തൊന്നും ടെക് മേഖലയിലെ പ്രതിസന്ധി അവസാനിക്കില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
മൈക്രോസോഫ്റ്റ് അവരുടെ ഉപകമ്പനിയായ എക്‌സ്‌ബോക്‌സില്‍ നിന്ന് 600 ജീവനക്കാരെ കൂടി പിരിച്ചുവിടുകയാണ്. നേരത്തെ തന്നെ നിരവധി പേരെ കമ്പനി പുറത്താക്കിയിരുന്നു. അതിന് പുറമേയാണിത്.

ഹാര്‍ഡ് വെയര്‍ ഡിവിഷനില്‍ നിന്നാണ് ഇത്രയും ജീവനക്കാരെ പുറത്താക്കിയിരിക്കുന്നത്. ഹോലോ ലെന്‍സ്, സര്‍ഫസ്, എക്‌സ് ബോക്‌സ് ടീംസ് എന്നിവയില്‍ നിന്നാണ് സ്റ്റാഫുകളെ പുറത്താക്കിയത്.അതായത് പുറത്താക്കപ്പെട്ട ജീവനക്കാര്‍ മൈക്രോസോഫ്റ്റിന്റെ സിയാറ്റില്‍ ഓഫീസിലായിരുന്നു ജോലി ചെയ്തിരുന്നത്.
അതേസമയം പിരിച്ചുവിടലിനെ കുറിച്ച് പ്രതികരിച്ച് കമ്പനി തയ്യാറായിട്ടില്ല. സ്റ്റാഫുകളുടെ കാര്യത്തെ കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും പറയാനില്ല. എന്നാല്‍ ഹോളോ ലെന്‍സ് ടുവില്‍ മാറ്റങ്ങള്‍ ഒന്നുമില്ല. അത് ഇപ്പോഴുള്ള രീതിയില്‍ തുടരുമെന്നും മൈക്രോസോഫ്റ്റ് വക്താവ് അറിയിച്ചു.
എക്‌സ് ബോക്‌സ് ചീഫ് ഫില്‍ സ്‌പെന്‍സര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ കുറിച്ച് അറിയിച്ചിരിക്കുകയാണ്. നിങ്ങളുടെ വിലപ്പെട്ട സമയം സഹപ്രവര്‍ത്തകരെ പിന്തുണയ്ക്കുന്നതിന് വേണ്ടി ഉപയോഗിക്കാനും സ്‌പെന്‍സര്‍ പറഞ്ഞു.
ഇതൊക്കെ കണ്ടാല്‍ പോവാതിരിക്കുന്നത് എങ്ങനെ, ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ ഏജ്ജാതി ലുക്കാണ്
മുന്‍ ജീവനക്കാരി തന്നെ പുറത്താക്കിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഗൂഗിളിലും, ഫേസ്ബുക്കിലും, ട്വിറ്ററിലുമെല്ലാം പിരിച്ചുവിടല്‍ തുടരുകയാണ്. ഇവരുടെയെല്ലാം ഓഫീസുകളും കാലിയായി കൊണ്ടിരിക്കുകയാണ്.
ട്വിറ്റര്‍ അവരുടെ പല കെട്ടിടങ്ങളും വാടക നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഒഴിഞ്ഞിരുന്നു. ഗൂഗിളും ഫേസ്ബുക്കിനും സമാന അവസ്ഥയുണ്ടായിരുന്നു. അത് മാത്രമല്ല ഈ കമ്പനികളുടെയെല്ലാം പിരിച്ചുവിടല്‍ പാക്കേജ് വളരെ ചെറുതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ട്വിറ്ററില്‍ ഇലോണ്‍ മസ്‌ക് ഇക്കാര്യം തോന്നിയ പോലെയാണ് കൈകാര്യം ചെയ്യുന്നതെന്നാണ് ആരോപണം. ട്വിറ്റര്‍ വലിയ പരാതികളും ഇതിനോടകം നേരിടുന്നുണ്ട്.












Click it and Unblock the Notifications