ചരിത്രം വഴിമാറി; സൗദി അറേബ്യയില്‍ ആദ്യമായി ഇസ്രായേല്‍ മന്ത്രി എത്തി... വെള്ളം-വൈദ്യുതി കരാര്‍
റിയാദ്: ഇസ്രായേല്‍ കാബിനറ്റ് മന്ത്രി ആദ്യമായി സൗദി അറേബ്യയിലെത്തി. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ടൂറിസം മന്ത്രി ഹയിം കറ്റ്സിന്റെ ദ്വിദിന സന്ദര്‍ശനം. ഐക്യരാഷ്ട്രസഭയുടെ ടൂറിസം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് സന്ദര്‍ശനം. മന്ത്രിയുടെ ഓഫീസ് സന്ദര്‍ശന വിവരം സ്ഥിരീകരിച്ചെങ്കിലും സൗദി പ്രതികരിച്ചിട്ടില്ല.
അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഇസ്രായേല്‍-സൗദി അറേബ്യ ചര്‍ച്ച പുരോഗമിക്കുന്നത്. പലസ്തീന് പ്രശ്നത്തില്‍ പരിഹാരം കണ്ടാല്‍ മാത്രമേ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കൂ എന്നാണ് സൗദി അറേബ്യ അറിയിച്ചിട്ടുള്ളത്. പലസ്തീന് വിഷയമാണ് പശ്ചിമേഷ്യയിലെ പ്രധാന പ്രശ്നമെന്നും സൗദി അറേബ്യ പറയുന്നു. പലസ്തീനിലേക്ക് ആദ്യമായി സൗദി പ്രതിനിധി സംഘത്തെ അയച്ചത് കഴിഞ്ഞ ദിവസമാണ്.

പശ്ചിമേഷ്യയില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇതുവരെ ഇസ്രായേലിനെ അകറ്റി നിര്‍ത്തിയിരുന്ന രാജ്യങ്ങള്‍ ബന്ധം സ്ഥാപിക്കുകയാണ്. അമേരിക്കയാണ് മധ്യസ്ഥത വഹിക്കുന്നത്. ഇസ്രായേലുമായി ബന്ധം സ്ഥാപിച്ച ആദ്യ ഗള്‍ഫ് രാജ്യം യുഎഇയാണ്. 2020ലാണ് യുഎഇ ബന്ധം സ്ഥാപിച്ചത്. തൊട്ടുപിന്നാലെ ബഹ്റൈനും നയതന്ത്ര ബന്ധം സ്ഥാപിച്ചു. ഇതിന് പിന്നാലെ ആരംഭിച്ചതാണ് സൗദിയുമായി ചര്‍ച്ച.
പലസ്തീന് ഭൂമി കൈയ്യേറി നിര്‍മിച്ച ഇസ്രായേല്‍ രാഷ്ട്രത്തെ അംഗീകരിക്കില്ല എന്നാണ് അറബ് രാജ്യങ്ങളുടെ നിലപാട്. ഇതില്‍ ആദ്യമായി മാറ്റം വരുത്തിയത് ഈജിപ്ത് ആണ്. 1979ലാണ് ഈജിപ്ത് ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചത്. ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ജോര്‍ദാന്‍ ബന്ധം സ്ഥാപിച്ചു. 2020ല്‍ യുഎഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ മൊറോക്കോ, സുഡാന് എന്ന് മുസ്ലിം രാജ്യങ്ങളും ഇസ്രായേലുമായി കൈകോര്‍ക്കാന്‍ തയ്യാറായി.
അതിനിടെ, കഴിഞ്ഞ ദിവസം സൗദി അറേബ്യയുടെ പ്രതിനിധി സംഘം പലസ്തീനിലെ വെസ്റ്റ് ബാങ്കിലെത്തി. 30 വര്‍ഷത്തിന് ശേഷമാണ് സൗദി പ്രതിനിധികള്‍ പലസ്തീന് സന്ദര്‍ശിക്കുന്നത്. പലസ്തീന് അതോറിറ്റി ഊഷ്മളമായ വരവേല്‍പ്പാണ് ഇവര്‍ക്ക് നല്‍കിയത്. മാസങ്ങള്‍ക്ക് മുമ്പ് ജോര്‍ദാനിലെ അംബാസഡര്‍ക്ക് പലസ്തീന്റെ അധിക ചുമതല കൂടി നല്കി സൗദി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ടൂറിസം മേഖലയാണ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതെന്ന് ഇസ്രായേല്‍ മന്ത്രി കറ്റ്സ് പറഞ്ഞു. ഇസ്രായേലിന്റെ വിദേശ ബന്ധങ്ങള്‍ ശക്തമാക്കാന്‍ താന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലുമായി ചര്‍ച്ച നടക്കുന്ന കാര്യം അടുത്തിടെ അമേരിക്കയില്‍ വച്ച് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് സ്ഥിരീകരിച്ചിരുന്നു.
ഇസ്രായേല്‍-യുഎഇ-ജോര്‍ദാന്‍ കരാര്‍
അതേസമയം, ഇസ്രായേലും ജോര്‍ദാനും യുഎഇയും ചേര്‍ന്ന് പുതിയ കരാര്‍ നിലവില്‍ വരികയാണ്. ഇസ്രായേലിന് സൗരോര്‍ജം കൈമാറുകയും പകരം ഇസ്രായേല്‍ ജോര്‍ദാന്‍ ശുദ്ധ ജലം കൈമാറുന്നതുമാണ് കരാര്‍. യുഎഇയുടെ പുനരുപയോഗ ഊര്‍ജ കമ്പനിയായ മസ്ദര്‍ ജോര്‍ദാനിലെ നിലയത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന സൗരോര്‍ജമാണ് ഇസ്രായേലിന് കൈമാറുക.
പകരം കടല്‍ ജലം ശുദ്ധീകരിച്ച് ജോര്‍ദാന്‍ ഇസ്രായേല്‍ നല്‍കും. ലോകത്ത് ഏറ്റവും കൂടുതല്‍ ജലദൗര്‍ലഭ്യം നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ജോര്‍ദാന്‍. ഈ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. വരുന്ന നവംബറില്‍ യുഎഇയില്‍ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിക്കിടെ കരാര്‍ ഒപ്പിടുമെന്നാണ് ഏറ്റവും പുതിയ വിവരം.
-
അനധികൃത ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിനെതിരെ കർശന നടപടി സ്വീകരിക്കും; മുന്നറിയിപ്പുമായി യുഎഇ -
ടിക്കറ്റ് നിരക്ക് 1.85 ലക്ഷം വരെ! പ്രവാസികളെ പിഴിഞ്ഞൂറ്റി വിമാനക്കമ്പനികൾ; നാട്ടിലെത്താൻ വഴിയില്ല! -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ












Click it and Unblock the Notifications