കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിനച്ചാല്‍ പിന്നെ സര്‍വ്വനാശം, വേണ്ടിവന്നാല്‍ യുദ്ധം, ട്രംപ്-ഉത്തരകൊറിയ പോര് മുറുകുന്നു...

  • By Anoopa
Google Oneindia Malayalam News

Recommended Video

cmsvideo
ട്രംപ്-ഉത്തരകൊറിയ പോര് മുറുകുന്നു, വേണ്ടിവന്നാല്‍ സര്‍വ്വനാശം | Oneindia Malayalam

വാഷിങ്ടണ്‍: ഉത്തരകൊറിയയ- അമേരിക്ക പോര് തുടരുന്നു. ഒരു സൈനിക നടപടിക്ക് തങ്ങള്‍ക്ക് താത്പര്യമില്ല, എന്നാല്‍ സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ ഉത്തരകൊറിയയുടെ സര്‍വ്വ നാശമായിരിക്കും ഫലം എന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ താക്കീത്.

എന്നാല്‍ ഉത്തരകൊറിയയെ നേരിടാന്‍ അമേരിക്കയുടെ മുന്നിലുള്ള ആദ്യത്തെ വഴി സൈനികനടപടിയല്ലെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഉത്തരകൊറിയക്കെതിരെയുള്ള ട്രംപിന്റെ പുതിയ ഭീഷണി.

തയ്യാറാണ്

തയ്യാറാണ്

രണ്ടാമത്തെ വഴി സ്വീകരിക്കാന്‍ ഞങ്ങള്‍ പൂര്‍ണ്ണമായും തയ്യാറാണ്. അത് സ്വീകരിക്കേണ്ടി വന്നാല്‍ ഉത്തരകൊറിയയുടെ സര്‍വ്വനാശമായിരിക്കും ഫലം. ആ വഴി തിരഞ്ഞെടുക്കേണ്ടി വന്നാല്‍ മടിക്കാതെ തിരഞ്ഞെടുക്കുമെന്നും ട്രംപ് പറഞ്ഞു.

ആശങ്ക

ആശങ്ക

കഴിഞ്ഞ കുറേ ആഴ്ചകളായുള്ള ഉത്തരകൊറിയയുടെയും അമേരിക്കയുടെയും വാദപ്രതിവാദങ്ങളും തര്‍ക്കങ്ങളും പരസ്പരമുള്ള ഭീഷണികളും ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ മൂന്നിന് ഉത്തരകൊറിയ ആറാമത്തെ മിസൈല്‍ പരീക്ഷിച്ചിരുന്നു. ഇതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് രൂക്ഷമാകുകയാണുണ്ടായത്.

അമേരിക്ക യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഉത്തരകൊറിയ

അമേരിക്ക യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഉത്തരകൊറിയ

അമേരിക്ക തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും അധികം കളിച്ചാല്‍ അമേരിക്കയുടെ ബോബര്‍ വിമാനങ്ങളെ വെടിവെച്ചിടുമെന്നും ഉത്തരകൊറിയ ചൊവ്വാഴ്ച ഭീഷമി മുഴക്കിയിരുന്നു. ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങ് ഹോ ആണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രകോപനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചത്.

പ്രതികരിക്കാന്‍ അവകാശമുണ്ട്

പ്രതികരിക്കാന്‍ അവകാശമുണ്ട്

അമേരിക്കയാണ് തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത്. അതുകൊണ്ടു തന്നെ പ്രതികരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്. അമേരിക്കയുടെ ബോബര്‍ വിമാനങ്ങള്‍ വെടിവെച്ചിടുന്നതടക്കമുള്ള നടപടികള്‍ തങ്ങള്‍ തിരിച്ചും സ്വീകരിക്കും, അത് തങ്ങളുടെ രാജ്യത്തിന്റെ അതിര്‍ത്തി കടന്നില്ലെങ്കില്‍ പോലും വെടിവെച്ചിടുമെന്ന് റി യോങ് ഹോ വ്യക്തമാക്കി.

ട്വീറ്റ്

ട്വീറ്റ്

കുറിയ റോക്കറ്റ് മാന്റെ വാക്കുകള്‍ തന്നെയാണ് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ ആവര്‍ത്തിച്ചതെന്നും അത് അധിക കാലം ഉണ്ടായിരിക്കില്ലെന്നും ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ട്രംപിന്റെ ട്വീറ്റിനു തൊട്ടുപിന്നാലെയാണ് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്ന് അമേരിക്ക

യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്ന് അമേരിക്ക

എന്നാല്‍ തങ്ങള്‍ ഉത്തരകൊറിയക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. അങ്ങനെ ഉള്ളൊരു നിര്‍ദ്ദേശം പോലും മണ്ടത്തരമാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ ഹുക്കാബി സാന്‍ഡേഴ്സ് വ്യക്തമാക്കി.

English summary
Military option for North Korea not preferred, but would be 'devastating',says Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X