മനസ്സ് വായിച്ച് 'സ്റ്റാറ്റസ് ഇടാന്‍' ഫേസ്ബുക്ക്....അതിലും ഞെട്ടിക്കുന്ന ന്യൂറോടെക്‌നോളജി; വന്‍ ഭീഷണി
മനുഷ്യമനസ്സ് എന്നതിനെ സംബന്ധിച്ച് ഇപ്പോഴും ആര്‍ക്കും കൃത്യമായ ധാരണയൊന്നും ഇല്ല. അത് എങ്ങനെ ചിന്തിക്കുമെന്നോ എങ്ങനെ പ്രവര്‍ത്തിക്കുമെന്നോ ഒന്നും പറയാന്‍ പറ്റില്ല.
എന്നാല്‍ മനസ്സിനെ കുറിച്ചും ചിന്തകളെ കുറിച്ചും തലച്ചോറിനെ കുറിച്ചും ഒക്കെ ഉള്ള പഠനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. അത്തരം പഠനങ്ങള്‍ ചില ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളിലേക്കും നയിച്ചിട്ടുണ്ട്.
മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ സ്റ്റാറ്റസ് ആയി അപ് ലോഡ് ചെയ്യുന്ന രീതിയിലേക്കുളള വളര്‍ച്ചയെ കുറിച്ചാണ് സാമൂഹ്യമാധ്യമമായ ഫേസ്ബുക്ക് ഇപ്പോള്‍ ചിന്തിക്കുന്നത്. നമ്മുടെ ചിന്തകള്‍ നമ്മുടെ അനുവാദം കൂടാതെ മറ്റൊരാള്‍ക്ക് വായിച്ചെടുക്കാന്‍ പറ്റുക എന്നത് അത്ര സുഖകരമായ കാര്യം ഒന്നും അല്ല. അത് സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന പല കാര്യങ്ങളും ലോകത്ത് നടക്കുന്നുണ്ട്.

ഹിപ്‌നോട്ടിസത്തിലൂടെ മനസ്സ് വായിച്ചെടുക്കാം. പക്ഷേ അതിന് പരിമിതിയുണ്ട്. ഹിപ്‌നോട്ടൈസ് ചെയ്യപ്പെടുന്ന ആളുടെ സഹകരണം ഇല്ലാതെ അത് സാധ്യമാവുകയില്ല.

ഒരാളുടെ സമ്മതം ഇല്ലാതെ അയാളുടെ ചിന്തകള്‍ മറ്റൊരാള്‍ അറിയുക, വായിച്ചെടുക്കുക എന്നൊക്കെ പറയുന്നത് നീതീകരിക്കാന്‍ പറ്റാത്ത കാര്യമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. സാങ്കേതിക വിദ്യകളുടെ വികാസത്തോടെ ഇതിനുള്ള സാഹചര്യം കൂടി വരികയാണ്.

മനസ്സ് വായിക്കാനുള്ള ഗവേഷണം ഫേസ്ബുക്ക് ഇപ്പോള്‍ തന്നെ നടത്തുന്നുണ്ട്. മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗ് തന്നെ അക്കാര്യം സ്ഥിരീകരിച്ചിട്ടും ഉണ്ട്.

കുറേ മാസങ്ങളായി രഹസ്യ ഗവേഷണം ഇക്കാര്യത്തില്‍ നടക്കുന്നുണ്ട് എന്നാണ് സുക്കര്‍ബര്‍ഗ്ഗ് സ്ഥിരീകരിച്ചിട്ടുള്ളത്. അള്‍ട്ടിമേറ്റ് കമ്യൂണിക്കേഷന്‍ ടെക്‌നോളജി എന്നാണ് സുക്കര്‍ബര്‍ഗ് ഇതിനെ വിശേഷിപ്പിച്ചത്.

ഇനി വരുന്നത് ന്യൂറോ ടെക്‌നോളജിയുടെ കാലം ആണ്. ഈ സങ്കേതം ഉപയോഗിച്ച് വേണമെങ്കില്‍ മനുഷ്യന്റെ ചിന്തകള്‍ മോഷ്ടിക്കാം, വേണമെങ്കില്‍ ചിന്തകളെ ഡിലീറ്റ് ചെയ്യുകയും ചെയ്യാവുന്ന കാലം വന്നേക്കും.

അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാനുള്ള നിമയനിര്‍മാണം നടത്തണം എന്നാണ് ഇപ്പോള്‍ ഗവേഷകര്‍ ഉന്നയിക്കുന്ന ആവശ്യം. മനുഷ്യന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആകും ഇത് എന്നാണ് വിലയിരുത്തല്‍.

തലച്ചോറിനെ ഹാക്ക് ചെയ്യുന്നതിലേക്ക് മെഡിക്കല്‍ ന്യൂറോ ടെക്‌നോളജി നീങ്ങിയേക്കും എന്നാണ് ഗവേഷകരായ മാര്‍സെല്ലോ ലെനയും റോബര്‍ട്ടോ അന്‍ഡോര്‍ണോയും പറയുന്നത്. ലൈഫ് സയന്‍സ് സൊസൈറ്റി ആന്റ് പോളിസി എന്ന ജേര്‍ണലില്‍ 'മെഡിക്കല്‍ ന്യൂറോ ടെക്‌നോളജിയുട അപകടകരമായ ഉപയോഗം' എന്ന പേരില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

മനുഷ്യ ചിന്തകളുടെ മോഷണം തടയാനും ചിന്തകളുടെ ഔന്നത്യം കാത്തുസൂക്ഷിക്കുന്നതിനും നിയമം നിര്‍മിക്കണം എന്നാണ് ഇവരുടെ ആവശ്യം. നാല് മനുഷ്യാവകാശ നിയമങ്ങളാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്.

മനുഷ്യ ചിന്തകള്‍ 'മോഷ്ടിക്കാം' എന്നത് വെറും ഒരു ശാസ്ത്രകഥയായി കണക്കാക്കാന്‍ കഴിയില്ല. ഈ മേഖലയില്‍ ഉണ്ടായിട്ടുള്ള മുന്നേറ്റങ്ങള്‍ അത്രത്തോളം വലുതാണ്.

കഴിഞ്ഞ വര്‍ഷമാണ് അമേരിക്കന്‍ സൈന്യം ഇലക്ട്രിക്കല്‍ ബ്രെയിന്‍ സ്റ്റിമുലേഷന്‍ ടെക്‌നോളജി സൈനികരില്‍ പരീക്ഷിച്ചത്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ സൈനികരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായിരുന്നു ഇത്.












Click it and Unblock the Notifications