കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിലെ കൂട്ട അറസ്റ്റ്; ലോക പോലീസ് സ്വരം മാറ്റി, പ്രതിസന്ധി കനക്കും? 17 പേരുടെ നില ഗുരുതരം

അഴിമതി വിരുദ്ധ സമിതിയുടെ നീക്കത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് വിദേശകാര്യ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്.

  • By Ashif
Google Oneindia Malayalam News

Recommended Video

cmsvideo
സൗദി: അറസ്റ്റിലായവരില്‍ പലരും ആശുപത്രിയില്‍ | Oneindia Malayalam

റിയാദ്/ വാഷിങ്ടണ്‍: സൗദി അറേബ്യയില്‍ രാജകുമാരന്‍മാരും മന്ത്രിമാരും വ്യവസായികളും അഴിമതിയുടെ പേരില്‍ അറസ്റ്റിലായതോടെ പശ്ചിമേഷ്യയില്‍ ആശങ്ക കനക്കുകയാണ്. ആദ്യം പിന്തുണ നല്‍കിയ അമേരിക്ക ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നു. അതിനിടെ അറസ്റ്റാലായ നിരവധി പേര്‍ക്ക് കസ്റ്റഡിയില്‍ ക്രൂര പീഡനം ഏല്‍ക്കേണ്ടിവന്നുവെന്നാണ് ആരോപണം. സൗദിയിലെ അഴിമതി വിരുദ്ധ നീക്കങ്ങള്‍ മറ്റൊരു വഴിയിലേക്ക് നീങ്ങുകയാണോ?

ലോക കോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ഉല്‍പ്പെടെയുള്ള നിരവധി പ്രമുഖരെയാണ് അഴിമതി വിരുദ്ധ സമിതി അറസ്റ്റ് ചെയ്തിട്ടുള്ളത്. രാജ്യത്തെ പ്രധാന വ്യക്തികളെ ഒന്നടങ്കം തടവിലാക്കിയത് പ്രതിസന്ധിക്ക് ഇടയാക്കുമോ എന്ന ആശങ്ക നിരീക്ഷകര്‍ പങ്കുവയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്ക നിലപാട് മാറ്റിയിരിക്കുന്നത്. കൂട്ട അറസ്റ്റ് നടന്ന് പത്ത് ദിവസം പിന്നിടുമ്പോള്‍ സൗദിയില്‍ നിന്നുള്ള വാര്‍ത്തകള്‍ വ്യത്യസ്തമാണ്...

ദൃശ്യം മോഡല്‍ കൊല; മൃതദേഹം തറയില്‍, ഞെട്ടിത്തരിച്ച് തൊഴിലാളികള്‍!! പോലീസ് നിഗമനം ഇങ്ങനെദൃശ്യം മോഡല്‍ കൊല; മൃതദേഹം തറയില്‍, ഞെട്ടിത്തരിച്ച് തൊഴിലാളികള്‍!! പോലീസ് നിഗമനം ഇങ്ങനെ

500 ലധികം പേരെ

500 ലധികം പേരെ

അഴിമതിയുടെ പേരില്‍ ഇതുവരെ 500 ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 11 രാജകുമാരന്‍മാരും നാല് മന്ത്രിമാരും ഉള്‍പ്പെടും. രാജകുടുംബത്തില്‍പ്പെട്ട ഇത്രയും പേരെ അറസ്റ്റ് ചെയ്ത കാര്യം സൗദി അറേബ്യന്‍ ഭരണകൂടവും സ്ഥിരീകരിച്ചതാണ്. യഥാര്‍ഥ കണക്ക് ഇതിനേക്കാള്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

17 പേര്‍ ആശുപത്രിയില്‍

17 പേര്‍ ആശുപത്രിയില്‍

എന്നാല്‍ അറസ്റ്റിലായവര്‍ക്ക് കസ്റ്റഡിയില്‍ കടുത്ത പീഡനം ഏല്‍ക്കേണ്ടി വരുന്നുവെന്നാണ് വാര്‍ത്ത. മര്‍ദ്ദനമേറ്റ് അവശരായ 17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രാജകുമാരന്‍മാരുണ്ടോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ ഇതുസംബന്ധിച്ച് സൗദി സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.

ഡോക്ടര്‍ പറയുന്നത്

ഡോക്ടര്‍ പറയുന്നത്

17 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് സൗദിയിലെ ഡോക്ടര്‍ തന്നെയാണ് ടൈംസിനോട് പറഞ്ഞത്. ഇദ്ദേഹത്തിന്റെ പേര് പരസ്യമാക്കിയിട്ടില്ല. റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിന്റെ അടുത്തുള്ള ആശുപത്രിയിലാണ് ഇവരെ ചികില്‍സിക്കുന്നത്. ഈ ഹോട്ടലിലാണ് രാജകുമാരന്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ തടവിലിട്ടിരുന്നത്.

അമേരിക്കയുടെ ഭിന്നസ്വരം

അമേരിക്കയുടെ ഭിന്നസ്വരം

അതേസമയം, സൗദി അറേബ്യയിലെ അറസ്റ്റിനെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ ആശങ്കയിലാണ്. വിദേശകാര്യ വകുപ്പ്, അേേമരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍, പ്രതിരോധ മന്ത്രാലയം എന്നിവരെല്ലാം ആശങ്ക പങ്കുവച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയുടെ താല്‍പ്പര്യത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദീര്‍ഘവീക്ഷണം

ദീര്‍ഘവീക്ഷണം

അഴിമതി വിരുദ്ധ സമിതിയുടെ നീക്കത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് വിദേശകാര്യ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ദീര്‍ഘവീക്ഷണമില്ലാതെയാണ് പല നടപടികളും എടുക്കുന്നതെന്നു വിദേശകാര്യ വകുപ്പ് കുറ്റപ്പെടുത്തുന്നു.

ട്രംപ് പറഞ്ഞത് ഇങ്ങനെ

ട്രംപ് പറഞ്ഞത് ഇങ്ങനെ

സൗദി രാജാവ് സല്‍മാന്റെ നീക്കങ്ങളില്‍ സംതൃപ്തനാണെന്നായിരുന്നു ട്രംപ് പ്രതികരിച്ചിരുന്നത്. സൗദി അറേബ്യയില്‍ എന്തു ചെയ്യണമെന്ന് അവര്‍ക്കറിയാമെന്നാണ് വിശ്വസിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ വിദേശകാര്യ വകുപ്പ് ഭിന്നമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. സൗദിയില്‍ കൂടിയാലോചനകള്‍ നടത്താതെയാണ് പല കാര്യങ്ങളും ചെയ്യുന്നതെന്നാണ് വിദേശകാര്യ വകുപ്പിന്റെ നിലപാട്.

പിന്തുണ പ്രഖ്യാപിച്ചവര്‍

പിന്തുണ പ്രഖ്യാപിച്ചവര്‍

സൗദിയിലെ വളരെ പ്രമുഖരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. അത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുമോ എന്ന ആശങ്ക പലരും പങ്കുവയ്ക്കുന്നു. എന്നാല്‍ സൗദി ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിക്കുന്നവരും കുറവല്ല. ജിസിസിയിലെ മൂന്ന് രാജ്യങ്ങള്‍ അറസ്റ്റ് നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, അറസ്റ്റ് ചെയ്ത് അഴിമതി കണ്ടെത്തുക വഴി പൊതു ഖജനാവിലേക്ക് കോടികളാണ് എത്താനിരിക്കുന്നത്.

മുന്‍ രാജാവുമായി അടുപ്പമുള്ളവര്‍

മുന്‍ രാജാവുമായി അടുപ്പമുള്ളവര്‍

നേരത്തെ പണ്ഡിതന്‍മാരെയും എഴുത്തുകാരെയും സാമ്പത്തിക വിദഗ്ധരെയും സൗദിയില്‍ അറസ്റ്റ് ചെയ്തിരുന്നു. രാജ്യവിരുദ്ധ നീക്കങ്ങളുടെ പേരിലായിരുന്നു അറസ്റ്റ്. ഈ അറസ്റ്റ് പരിഭ്രാന്തി പരത്തിയിരിക്കെയാണ് രാജകുടുംബത്തിലുള്ളവരെ വരെ അഴിമതിയുടെ പേരില്‍ തടവിലാക്കിയത്. അറസ്റ്റിലായ പ്രമുഖരില്‍ കൂടുതല്‍ മുന്‍ രാജാവ് അബ്ദുല്ലയുമായി അടുപ്പമുള്ളവരാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ചിലരെ മാറ്റിയെന്ന് വിവരം

ചിലരെ മാറ്റിയെന്ന് വിവരം

അതിനിടെ, അറസ്റ്റിലായ രാജകുമാരന്‍മാരില്‍ പ്രമുഖരെ രാജാവിന്റെ കൊട്ടാരത്തിലേക്ക് മാറ്റിയെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ഇവര്‍ ഇതുവരെ റിയാദിലെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലിലായിരുന്നു. ഇക്കാര്യം ഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല. മുന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ നയിഫ് ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. ഇദ്ദേഹത്തിന്റെ ആസ്തി മരവിപ്പിച്ചിട്ടുണ്ട്.

ബിന്‍ സുല്‍ത്താനും

ബിന്‍ സുല്‍ത്താനും

സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ മക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുകയാണ്. അമേരിക്കയിലെ മുന്‍ അംബാസഡറും അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ വിശ്വസ്തനുമായിരുന്ന ബന്‍ദാര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരനും അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. യമാമ ആയുധ ഇടപാട് അഴിമതി വിരുദ്ധ വിഭാഗം അന്വേഷിക്കുന്നതില്‍ പ്രധാന കേസാണ്. ഇതില്‍ ആരോപണ വിധേയനാണ് ബന്‍ദാര്‍ ബിന്‍ സുല്‍ത്താന്‍.

 അടുത്ത നീക്കം

അടുത്ത നീക്കം

എന്നാല്‍ ഇപ്പോള്‍ തടവില്‍ കഴിയുന്ന രാജകുടുംബാംഗങ്ങളുടെ അടുത്ത നീക്കമെന്താകുമെന്നതാണ് ചോദ്യം. ഏഴ് പേരെ വിശദമായി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതില്‍ ആരും രാജകുടുംബവുമായി ബന്ധമുള്ളവരല്ല. വ്യവസായികളില്‍പ്പെട്ടവരെയാണ് ഇത്തരത്തില്‍ വിട്ടയച്ചത്. ഇവരുടെ പേര് പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായവരുടെ വിചാരണ ഉടന്‍ ആരംഭിക്കുമെന്ന് ഭരണകൂടം അറിയിച്ചിട്ടുണ്ട്.

English summary
Saudi Arabia beat at least 17 held in 'reckless' crackdown, say US officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X