കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടിയെ വാഷിങ് മെഷീനില്‍ അടച്ച ചിത്രവുമായി അമ്മ ഫേസ്ബുക്കില്‍

  • By Anwar Sadath
Google Oneindia Malayalam News

ഡ്രൗണ്‍ സിന്‍ഡ്രോം ബാധിച്ച രണ്ടുവയസുകാരനായ മകനെ വാഷിങ് മെഷീനില്‍ അടച്ച് ചിത്രമെടുക്കുകയും പിന്നീട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത അമ്മയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. കോര്‍ട്‌നി സ്റ്റിയുവര്‍ട് എന്ന സ്ത്രീ പോസ്റ്റ് ചെയ്ത ചിത്രം വിവാദമായതിനെ തുടര്‍ന്ന് അവര്‍ക്കെതിരെ പോലീസ് അന്വേഷണം നടക്കുകയാണ്.

കഴിഞ്ഞയാഴ്ചയാണ് കോര്‍ട്‌നി ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ അയല്‍വാസികളും ഫേസ്ബുക്ക് സുഹൃത്തുക്കളുമെല്ലാം യുവതിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. ഒരു നല്ല അമ്മ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് കോര്‍ട്‌നി ചെയ്തതെന്ന് ചിലര്‍ കുറ്റപ്പെടുത്തിയപ്പോള്‍. ചിലര്‍ യുവതിയെ തെറി വിളിക്കുകയും ചെയ്തു.

mother-baby-washingmachine

സംഭവത്തിന് പിന്നാലെ ഇവര്‍ക്കെതിരെ പോലീസ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. അയല്‍ക്കാരില്‍ ആരോ പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം. കഴിഞ്ഞദിവസം വീട്ടിലെത്തിയ പോലീസ് ഒരു മണിക്കൂറോളം തന്നെ ചോദ്യം ചെയ്‌തെന്നും നിറയെ ഉപദേശം തന്നശേഷം തിരിച്ചുപോയെന്നും കോര്‍ട്‌നി പിന്നീട് പ്രതികരിച്ചു.

സംഭവത്തില്‍ യുവതി കുറ്റബോധം പ്രകടിപ്പിച്ചില്ല. കാരണം, മകന്റെ സന്തോഷമാണ് തനിക്ക് വലുതെന്നാണ് ഈ അമ്മ പറയുന്നത്. വാഷിങ് മെഷീന്റെ ഉള്ളിലിരിക്കുക അവന്റെ ആഗ്രഹമായിരുന്നു. സ്വയം അതിന് മുകളില്‍ വലിഞ്ഞുകയറിയ മകന്‍ തന്നെയാണ് അതിനുള്ളില്‍ ഇറങ്ങിയത്. ഫോട്ടോയെടുക്കുമ്പോള്‍ അവന്‍ ചിരിക്കുകയായിരുന്നു. കുട്ടിയെ ബുദ്ധിമുട്ടിക്കുന്ന മറ്റൊന്നും താന്‍ ചെയ്തില്ലെന്നും കോര്‍ട്‌നി പറഞ്ഞു.

English summary
Mum posts photo of Down's Syndrome boy in washing machine on Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X