'ഭാര്യയേയും മക്കളേയും ഞാന്‍ കൊന്നു': ബ്രിട്ടണില്‍ കൂട്ടക്കൊലപാതകത്തില്‍ ഭർത്താവിന്റെ കുറ്റസമ്മതം
കവന്‍ട്രി: ലണ്ടനില്‍ മലയാളിയായ ഭാര്യയേയും രണ്ട് മക്കളേയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് കുറ്റമേറ്റു. കണ്ണൂർ സ്വദേശിയായ സാജുവാണ് കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. നോർത്താംപ്ടൺ ക്രൗൺ കോടതിയിൽ ഹാജരായ സാജു ചെലവലേൽ (52) എന്ന പ്രതിയെ ജൂലൈയിൽ ശിക്ഷ വിധിക്കുന്നത് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഭാര്യ അഞ്ജു അശോക് (35), മക്കളായ ജീവ സാജു (6), ജാൻവി സാജു (4) എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്.
കോടതിയില്‍ എത്തിയ പ്രതി കാര്യമായ എതിർപ്പുകളൊന്നും കൂടാതെ തന്നെ കുറ്റസമ്മതം നടത്തി. മൂന്ന് കൊലപാതകങ്ങളും തന്റെ കൈകൊണ്ട് നടത്തിയതാണെന്ന് പ്രതി വ്യക്തമാക്കി. ഫോറന്‍സിക് ഉള്‍പ്പടെ ശക്തമായ തെളിവായിരുന്നു പ്രതിക്കെതിരെ ഉണ്ടായിരുന്നത്. തെളിവുകളെല്ലാം എതിരായ സ്ഥിതിക്ക് പ്രതിക്ക് ശക്തമായ ശിക്ഷ തന്നെ ലഭിച്ചേക്കുമെന്നാണ് നിയമവിദഗ്ധർ വ്യക്തമാക്കുന്നത്.

"ഇത് തികച്ചും ദാരുണമായ കേസായിരുന്നു, അഞ്ജുവിന്റെയും ജീവയുടെയും ജാൻവിയുടെയും ജീവിതം അവസാനിപ്പിക്കാൻ സാജു ചെലവേൽ തീരുമാനിച്ചപ്പോൾ ഉണ്ടാക്കിയ നഷ്ടങ്ങള്‍ വിവരിക്കാനാവാത്തതാണ്," നോർത്താംപ്ടൺഷയർ പോലീസിലെ സീനിയർ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ ഡിറ്റക്ടീവ് ഇൻസ്പെക്ടർ സൈമൺ ബാൺസ് പറഞ്ഞു.
"അദ്ദേഹം പെട്ടെന്ന് തന്നെ കുറ്റം സമ്മതിക്കുകയും അഞ്ജുവിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഒരു വിചാരണയുടെ ബുദ്ധിമുട്ടുകളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തതിൽ ഞാൻ സന്തുഷ്ടനാണ്. അവൻ ചെയ്ത കാര്യങ്ങളിൽ എന്നേക്കും ജീവിക്കേണ്ടിവരും, ഒരു ദിവസം, തന്റെ പ്രവൃത്തികൾ സൃഷ്ടിച്ച വേദന അവൻ ശരിക്കും മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," പറഞ്ഞു.
രണ്ടില്‍ കൂടുതല്‍ കൊലപാതകവും അതില്‍ രണ്ടുപേർ കുട്ടികളുമായതിനാല്‍ തന്നെ അതീവ ഗൌരവമേറിയ കുറ്റമാണ് പ്രതി ചെയ്തതെന്നാണ് വിലയിരുത്തല്‍. ഡിസംബർ 15 നായിരുന്നു പ്രവാസി സമൂഹത്തെ നടുക്കിയ കൂട്ടക്കൊലപാതകം. അമ്മയും ഒരു കുട്ടിയും സംഭവ സ്ഥലത്തും രണ്ടാമത്തെ കുട്ടി ആശുപത്രിയിലുമാണ് മരണപ്പെട്ടത്. രാവിലെ ആശുപത്രിയില്‍ ഡ്യൂട്ടിക്ക് എത്തേണ്ട അഞ്ജു സമയത്ത് ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടർന്ന് അവർ നേരിട്ടെത്തി അന്വേഷിക്കുകയായിരുന്നു.
ഇതിനടിയില്‍ തന്നെ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസിന്റെ ആദ്യ സംശയം തന്നെ ഭർത്താവിലേക്കായിരുന്നു. ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ തന്നെ പ്രതി കുറ്റ സമ്മതം നടത്തുകയും ചെയ്തു. കേരളത്തിലെ കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ അഞ്ജു അശോക് 2021 മുതൽ കെറ്ററിംഗിലെ ലോക്കൽ ഹോസ്പിറ്റലിൽ ജോലി ചെയ്തു വരികയായിരുന്നു.
ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ബ്രിട്ടനില്‍ പോയ സാജുവിന് ജോലി കിട്ടാത്തതിന്റെ നിരാശയുണ്ടായിരുന്നു. നാട്ടിലേക്ക് പണം അയക്കാന്‍ കഴിയാത്തതില്‍ അഞ്ജുവും സാജുവും ദുഖിതരായിരുന്നുവെന്നും പിതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ജുവിനെ ഭര്‍ത്താവ് ഇതിന് മുമ്പും ഉപദ്രവിച്ചിരുന്നെന്ന വിവരവും നേരത്തെ പുറത്ത് വന്നിരുന്നു.
അഞ്ജുവിനെ വസ്ത്രത്തില്‍ പിടിച്ച് കുത്തിപ്പിടിച്ച് ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്നും അച്ഛനോട് പറയരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും അമ്മ കൃഷ്ണാമ്മ പറഞ്ഞു. ഇരുവരും സൗദിയിലായിരുന്നപ്പോള്‍ സാജുവിനെ ഭയന്നാണ് താനും കുടുംബവും കഴിഞ്ഞിരുന്നതെന്നുമായിരുന്നു അവർ വ്യക്തമാക്കിയത്.
-
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ?












Click it and Unblock the Notifications