ഹിജാബ് ഒഴിവാക്കട്ടെ എന്ന് ചോദിച്ച മുസ്ലീം പെണ്‍കുട്ടിക്ക് പിതാവ് നല്‍കിയ മറുപടി വൈറലാകുന്നു...

  • Written By:
Subscribe to Oneindia Malayalam

ന്യൂയോര്‍ക്ക്: ഹിജാബ് ധരിക്കുന്ന മുസ്ലീം യുവതികള്‍ക്ക് അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ഇതിന് മുന്‍പും വാര്‍ത്തകളിലിടം പിടിച്ചിട്ടുള്ളതാണ്. ഒരുപക്ഷേ, ലമ്യ അല്‍ഷെഹ്‌റി എന്ന മുസ്ലീം പെണ്‍കുട്ടി ഹിജാബ് ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കാരണമായതും ഇത്തരത്തിലുള്ള പ്രയാസങ്ങളാകാം.

എന്നാല്‍, ഹിജാബ് ഒഴിവാക്കുന്നതിനെ സംബന്ധിച്ച് ലമ്യ ആദ്യം ചര്‍ച്ച ചെയ്തത് തന്റെ പിതാവുമായിരുന്നു. ഹിജാബ് ഒഴിവാക്കാന്‍ താന്‍ ആലോചിക്കുകയാണെന്ന് പറഞ്ഞ ലമ്യ അല്‍ഷെഹ്‌റിക്ക് പിതാവ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ലമ്യ തന്നെയാണ് പിതാവുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

പെനിസില്‍വാനിയയില്‍ താമസം...

പെനിസില്‍വാനിയയില്‍ താമസം...

അമേരിക്കയിലെ പെനിസില്‍വാനിയയില്‍ താമസിക്കുന്ന ലമ്യ അല്‍ഷെഹ്‌റിയ എന്ന പതിനേഴുകാരിയായ മുസ്ലീം പെണ്‍കുട്ടിയാണ് ഇപ്പോള്‍ ട്വിറ്ററിലെ താരം. ഹിജാബ് ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിച്ച ലമ്യ, തന്റെ പിതാവിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ലഭിച്ച മറുപടിയാണ് വൈറലായിരിക്കുന്നത്.

ഹിജാബ് ഒഴിവാക്കിയാലോ...

ഹിജാബ് ഒഴിവാക്കിയാലോ...

ബാബാ, എനിക്ക് താങ്കളോട് കുറച്ച് സംസാരിക്കാനുണ്ട് എന്ന് ലമ്യ ചോദിക്കുന്നതാണ് ചാറ്റില്‍ ആദ്യമുള്ളത്. തുടര്‍ന്നാണ് ഹിജാബ് അഴിക്കുന്നതിനെ കുറിച്ച് താന്‍ ആലോചിക്കുകയാണെന്ന് ലമ്യ പിതാവിനോട് പറഞ്ഞത്.

അത് എന്റെ തീരുമാനമല്ല...

അത് എന്റെ തീരുമാനമല്ല...

ഈ ചോദ്യം പിതാവിനോട് ചോദിച്ചാല്‍ അദ്ദേഹം ദേഷ്യപ്പെടുമെന്നായിരുന്നു ചിലര്‍ ലമ്യയോട് നേരത്തെ പറഞ്ഞത്. എന്നാല്‍ ലമ്യയെ ഞെട്ടിച്ച് വളരെ ലളിതമായാണ് പിതാവ് ഈ ചോദ്യത്തിന് മറുപടി നല്‍കിയത്. പ്രിയപ്പെട്ടവളെ അത് താന്‍ എടുക്കേണ്ട തീരുമാനമെല്ലെന്നും, ഒരാള്‍ക്കും തീരുമാനമെടുക്കേണ്ട കാര്യമല്ലെന്നുമാണ് പിതാവ് മറുപടി നല്‍കിയത്.

എന്നും പിന്തുണയുമായുണ്ടാകും...

എന്നും പിന്തുണയുമായുണ്ടാകും...

നിനക്ക് ഇഷ്ടമുള്ളത് പോലെ നീ ചെയ്യൂ എന്നു പറഞ്ഞ പിതാവ്, എന്തു കാര്യത്തിനായാലും പിന്തുണയുമായി താനുണ്ടാകുമെന്നും മകളോട് പറഞ്ഞു. എന്തായാലും പിതാവില്‍ നിന്ന് കോപത്തോടെയുള്ള മറുപടി പ്രതീക്ഷിച്ച ലമ്യയെ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു പിതാവിന്റെ വാക്കുകള്‍.

ട്വിറ്ററില്‍ വൈറല്‍...

ട്വിറ്ററില്‍ വൈറല്‍...

എന്തായാലും താന്‍ ഇനി ഹിജാബ് ഒഴിവാക്കില്ലെന്നാണ് ലമ്യ പിന്നീട് ട്വീറ്റ് ചെയ്തത്. പിതാവുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ള ലമ്യയുടെ ട്വീറ്റ് വൈറലായിരിക്കുകയാണ്. ഇതുവരെ മൂന്നു മില്യണു മുകളില്‍ ലൈക്കുകളാണ് ട്വീറ്റിന് ലഭിച്ചത്. ഏകദേശം ഒന്നര മില്യണ്‍ പേര്‍ ലമ്യയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.

English summary
Dad’s reply to daughter on removing hijab is winning hearts.
Please Wait while comments are loading...