കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം യുവതിയോട് മതവിദ്വേഷം; അമേരിക്കന്‍ വിമാനക്കമ്പനി ബഹിഷ്‌കരിക്കും

  • By Anwar Sadath
Google Oneindia Malayalam News

വാഷിങ്ടണ്‍: വിമാനത്തിനകത്തുവെച്ച് മുസ്ലീം യുവതിയോട് മതവിദ്വേഷം പ്രകടമാക്കുന്നവിധത്തില്‍ പെരുമാറിയതിനാല്‍ അമേരിക്കന്‍ വിമാനക്കമ്പനി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. ചിക്കാഗോയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ ജീവനക്കാരിയായ താഹിറ അഹ്മദ് എന്ന യുവതിയോടാണ് കഴിഞ്ഞദിവസം യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാന ജീവനക്കാര്‍ വിദ്വേഷം പ്രകടമാക്കുന്ന രീതിയില്‍ സംസാരിച്ചത്.

വിമാനത്തിനുള്ളില്‍ വെച്ച് താഹിറ ഡയറ്റ് കൊക്കക്കോള ആവശ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. താഹിറയുടെ ആവശ്യപ്രകാരം പൊട്ടിച്ച ബോട്ടിലാണ് അവര്‍ക്ക് നല്‍കിയത്. എന്നാല്‍ പൊട്ടിക്കാത്തത് വേണമെന്ന് താഹിറ ആവശ്യപ്പെട്ടു. അത് തരാനാകില്ലെന്നായി എയര്‍ ഹോസ്റ്റസ്. ശുചിത്വകാരണമുള്ളതുകൊണ്ടും തൊട്ടടുത്തിരിക്കുന്ന മറ്റൊരാള്‍ പൊട്ടിക്കാത്തത് നല്‍കിയതും താഹിറ ചൂണ്ടിക്കാട്ടി.

united-airlines

എന്നാല്‍ പൊട്ടിക്കാത്തത് തന്നാല്‍ നിങ്ങള്‍ അത് ആയുധമായി ഉപയേഗിച്ചേക്കുമെന്നായിരുന്നു എയര്‍ ഹോസ്റ്റസിന്റെ മറുപടി. മുസ്ലീം സ്ത്രീ ആയതിനാല്‍ തീവ്രവാദിയായി ചിത്രീകരിക്കുകയായിരുന്നു അവരെ. എയര്‍ ഹോസ്റ്റസിനെ ന്യായീരിച്ച് ഒരു യാത്രക്കാരന്‍ കൂടി രംഗത്തെത്തിയതോടെ താഹിറ മറുപടി പറഞ്ഞതുമില്ല.

എന്നാല്‍ വിമാനത്തിനുള്ളില്‍ വെച്ചുതന്നെ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് താഹിറ ഫേസ്ബുക്കില്‍ കുറിച്ചു. ഇതോടെ നൂറുകണക്കിന് ആളുകള്‍ സമുദായ വ്യത്യാസമില്ലാതെ താഹിറയെ പിന്തുണച്ചുകൊണ്ടു രംഗത്തെത്തി. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്ത ആകുകകൂടി ചെയ്തതോടെ വിമാന ബഹിഷ്‌കരണവുമായി ഒട്ടേറെപേര്‍ രംഗത്തെത്തുകയും ചെയ്തു. ഇതോടെ പ്രതിരോധത്തിലായ വിമാനക്കമ്പനി ഇതേക്കുറിച്ച് അന്വേഷിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. വിമാന ജീവനക്കാരിയും അവരെ പിന്തുണച്ച യാത്രക്കാരനും മാപ്പപേക്ഷിച്ച് കത്തയക്കുകയും ചെയ്തു.

English summary
Muslim passenger alleges Diet Coke discrimination; US airline faces boycott
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X