കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ യുസുഫ് അല്‍ ഖറദാവി അന്തരിച്ചു

Google Oneindia Malayalam News

ദോഹ: മുസ്ലിം പണ്ഡിതന്‍ യുസുഫ് അല്‍ ഖറദാവി അന്തരിച്ചു. ഈജിപ്ഷ്യന്‍ പൗരനായ അദ്ദേഹം ഖത്തര്‍ കേന്ദ്രമായിട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. ഖറദാവിയുടെ ഔദ്യോഗിക ട്വിറ്റര്‍ വഴിയാണ് മരണ വിവരം പുറംലോകത്തെ അറിയിച്ചത്. 96 വയസായിരുന്നു. മുസ്ലിം ബ്രദര്‍ഹുഡിന്റെ ആത്മീയ നേതാവാണ്. ഈജിപ്തില്‍ സര്‍ക്കാരിനെതിരെ നടന്ന വിപ്ലവത്തിന് പ്രചോദനം നല്‍കിയത് ഇദ്ദേഹമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു ഖറദാവി.

2

ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്‌സിന്റെ ചെയര്‍മാനായിരുന്നു ഖറദാവി. സുന്നി മുസ്ലിങ്ങളുടെ ലോകത്തെ പ്രധാന നേതാവായിട്ടാണ് പരിഗണിച്ചിരുന്നത്. ഈജിപ്തില്‍ മുല്ലപ്പൂ വിപ്ലവത്തിന് ശേഷം ഹുസ്‌നി മുബാറക് ഭരണകൂടം പുറത്താകുകയും മുഹമ്മദ് മുര്‍സി അധികാരത്തില്‍ വരികയും ചെയ്ത ശേഷമുണ്ടായ രാഷ്ട്രീയ മാറ്റങ്ങളില്‍ അദ്ദേഹം ഇടപെട്ടിരുന്നു.

മുര്‍സിയെ പട്ടാളം പിന്നീട് അട്ടിമറിച്ചു. ഇതിനെതിരെ ഖറദാവി രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ബ്രദര്‍ഹുഡ് അംഗമായിരുന്നു മുര്‍സി. അദ്ദേഹത്തെ പട്ടാളം അട്ടിമറിച്ച ശേഷം ഈജിപ്തിലേക്ക് പോകാന്‍ ഖറദാവിക്ക് സാധിച്ചിട്ടില്ല. പിന്നീട് ഖത്തര്‍ കേന്ദ്രമായി തന്നെയായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഈജിപ്തിന്റെ പുതിയ പ്രസിഡന്റായ അല്‍ സിസിയെ പലപ്പോഴും വിമര്‍ശിച്ചിരുന്നു ഖറദാവി.

ഞങ്ങളുടെ ഭൂമി തിരിച്ചുകിട്ടണം; പിന്മാറുന്ന പ്രശ്‌നമില്ലെന്ന് യുഎഇ, 3 ദ്വീപുകള്‍ എങ്ങനെ ഇറാന്‍ പിടിച്ചു?ഞങ്ങളുടെ ഭൂമി തിരിച്ചുകിട്ടണം; പിന്മാറുന്ന പ്രശ്‌നമില്ലെന്ന് യുഎഇ, 3 ദ്വീപുകള്‍ എങ്ങനെ ഇറാന്‍ പിടിച്ചു?

ഈജിപ്തിലാണ് മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപിക്കപ്പെട്ടത്. ഹസനുല്‍ ബന്നയായിരുന്നു നേതാവ്. പശ്ചിമേഷ്യയില്‍ ഉടനീളം ബ്രദര്‍ഹുഡ് പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. 2011ല്‍ പശ്ചിമേഷ്യയിലുണ്ടായ വിപ്ലവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ബ്രദര്‍ഹുഡ് ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

വിപ്ലവത്തിന് തുടക്കമിട്ട തുണീഷ്യയില്‍ പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചത് ബ്രദര്‍ഹുഡിന്റെ പിന്തുണയുള്ള അന്നഹ്ദ പാര്‍ട്ടിയായിരുന്നു. ഈജിപ്തില്‍ അധികാരം പിടിച്ചതും ബ്രദര്‍ഹുഡിന്റെ പിന്തുണയുള്ള പാര്‍ട്ടിയായിരുന്നു. ഈജിപ്തില്‍ വീണ്ടും പട്ടാള അട്ടിമറിയുണ്ടായി. ഈജിപ്തില്‍ ഖറദാവിക്കെതിരെ വിചാരണ നടക്കുകയും അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

English summary
Muslim Scholar Yusuf al-Qaradawi Passed Away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X